കാട്ടൂർ : പ്രതീകാതന്മകമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന് ചുമത്തുന്ന നികുതി ഉപഭോക്താവിന് പണം തിരിച്ചു കൊടുത്തുകൊണ്ടാണ് യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി ടാക്ക്സ് ചലഞ്ച് പ്രതിഷേധം നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് കാട്ടൂർ പെട്രോൾ പമ്പിൽ വെച്ച് ഇന്നത്തെ ടാക്ക്സ് തുകയായ ഒരു ലീറ്റർ പെട്രോളിൽ നിന്ന് അധികമായി ഈടാക്കുന്ന 51 രൂപയോളം ലിറ്റർ പെട്രോളിന് ഉപഭോക്താവിന് തിരികെ കൊടുത്തുകൊണ്ടാണ് യൂത്ത് കോൺഗ്രസ് കാട്ടൂർ
Day: June 10, 2021
പുത്തൻകുളം മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ ഈ വർഷത്തെ സർപ്പബലി ജൂൺ 12 ശനിയാഴ്ച
ഇരിങ്ങാലക്കുട : പുത്തൻകുളം മഹാഗണപതി ക്ഷേത്ര സർപ്പകാവിലെ ഈ വർഷത്തെ സർപ്പബലി ജൂൺ 12 ശനിയാഴ്ച (ഇടവമാസം തിരുവാതിര നക്ഷത്രം ) കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ആചരിക്കുന്നു. ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് വല്ലഭൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് അന്നേ ദിവസത്തെ വിശേഷാൽ പൂജ. ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. നൂറും പാലും, സർപ്പബലി എന്നി വഴിപാടുകൾ ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അവരുടെ പേരും ജന്മ നക്ഷത്രവും സഹിതം
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച പുതുതായി 41 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 382 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച ഒരു കോവിഡ് രണം,പുതുതായി 41 പോസിറ്റീവുകൾ,382 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ഒരു കോവിഡ് മരണം, പുതുതായി 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 382 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 362 പേരും, ആശുപത്രികളിൽ 20 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 1287. ഇതുവരെ ആകെ കോവിഡ് മരണം 57.65
കോവിഡ് മൂന്നാം തരംഗ സാധ്യത: ജില്ലയിൽ മുന്‍കരുതലുകള്‍ സ്വീകരിക്കും, വകുപ്പുതല യോഗം ചേർന്നു
കോവിഡ് മൂന്നാം തരംഗ സാധ്യത പ്രവചനം നിലനില്‍ക്കെ പദ്ധതികളും മുന്‍കരുതലുകളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു. ഓക്സിജന്‍ സിലിണ്ടറുകളുടെ വിനിയോഗം, വാക്സിനേഷന് പ്രക്രിയയുടെ വിപുലീകരണം, സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കല്‍, എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച.ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് കലക്ടറുടെ കരുതലില്‍ ഉണ്ടായിരുന്ന 500 ഓക്സിജന്‍ സിലിണ്ടറുകള്‍ സര്‍ക്കാരിന് നല്‍കും. നിലവില്‍
11ന് മൊബൈൽ റിപ്പയർ കടകൾക്ക് പ്രവർത്തിക്കാം, 12 നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം
അറിയിപ്പ് : കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ശനി, ഞായർ (12,13) തീയതികളിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സർക്കാർ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 11ന് തുറന്ന്
സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ മൂർക്കനാട് കേരള അത്ലറ്റിക് ക്ലബ് കൈമാറി
മൂർക്കനാട് : മൂർക്കനാട് കേരള അത് ലറ്റിക് ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ മൂർക്കനാട് സെൻ്റ്. ആൻ്റണീസ് എൽപിയിലെയും ഹൈസ്കൂൾ വിഭാഗത്തിലെയും നിർധനരായ വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ ലഭ്യമാകുന്നതിന് സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലബ് ഭാരവാഹികൾ കൈമാറി.നഗരസഭ വാർഡ് കൗൺസിലർ നെസീമ കുഞ്ഞുമോൻ, ഹൈസ്കൂൾ പ്രധാന അധ്യാപിക ഹീര ടീച്ചർ, എൽപി സ്കൂൾ പ്രധാന അധ്യാപിക റാണി ടീച്ചർ, ക്ലബ്ബ് പ്രസിഡണ്ട് യുഎച്ച് ഷാജഹാൻ, സെക്രട്ടറി സിജോ.കെജെ, ട്രഷറർ ഈവ് ലിൻ പോൾ
എടക്കുളത്ത് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ
എടക്കുളം : എടക്കുളത്ത് ബുധനാഴ്ച രാത്രി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ എടക്കുളം ഇശ്വരമംഗലത്ത് വീട്ടിൽ അഖിലിനെ (23) സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തു. കുത്തേറ്റ വത്സൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി ചികിത്സയില്‍ തുടരുന്നു. സാമ്പത്തിക തര്‍ക്കമാണ് കാരണമെന്ന് പോലീസ്.സംഭവത്തിന് ശേഷം തൊട്ടടുത്തുള്ള ചങ്ങനാന്ത്ര ഷൈജുവിന്റെ വീട്ടില്‍ കയറി സാധനങ്ങള്‍ തകര്‍ത്ത കേസില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ടെന്നും ഇന്‍സ്പക്ടര്‍ പറഞ്ഞു. കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ
123 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു
123 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട 38 , പടിയൂർ 29 , ആളൂർ 13 ,പൂമംഗലം 12, വേളൂക്കര11, കാട്ടൂർ 10 , മുരിയാട് 6 , കാറളം 4 ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 123 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 268 പേരെ പരിശോധിച്ചതിൽ
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1359 പേര്‍ക്ക് കൂടി കോവിഡ്,1254 പേര് രോഗമുക്തരായി, 1347 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 14,424
തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 1359 പേര്‍ക്ക് കൂടി കോവിഡ്,1254 പേര് രോഗമുക്തരായി,1347 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28%.സംസ്ഥാനത്ത് ഇന്ന് 14,424 തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (10/06/2021)1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര് രോഗമുക്തരായി .1347 പേർക്ക് സമ്പർക്കത്തിലൂടെ. തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (10/06/2021) 1359 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം
കൗതുകമായി വീണ്ടും പശുവിന്റെ ഇരട്ട പ്രസവം – രണ്ടും പശുകുട്ടികൾ
ആനന്ദപുരം : നാടിന് കൗതുകമുണർത്തി വീണ്ടും ആനന്ദപുരത്ത് പശുവിന്റെ ഇരട്ട പ്രസവം, അതും രണ്ടും പശുകുട്ടികൾ. ആനന്ദപുരം ഗവ. സ്കൂളിന് സമീപം മഠത്തിൽ നാരായണൻകുട്ടിയുടെ വീട്ടിൽ 4 വയസുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് ഇരട്ടപശുക്കുട്ടിക്കൾ. നാരായണൻകുട്ടിയുടെ ഭാര്യ കൃഷ്ണകുമാരിയാണ് പശുക്കളെ പരിപാലിച്ചു വരുന്നത്. നടൻ പശുവാണ് പശുവാണ് ഒറ്റ പ്രസവത്തിൽ രണ്ട് പശുക്കുട്ടികൾക്ക് ജന്മം നൽകിയത്.പശു ഇരട്ട പ്രസവിക്കുന്നത് അപൂർവമല്ലെങ്കിലും രണ്ടും പശുക്കുട്ടികളാകുന്നത് ഭാഗ്യമാണ് എന്ന് മുരിയാട് മൃഗാശുപത്രിയിലെ