ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച പുതുതായി 16 പോസിറ്റീവുകൾ, 317 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ബുധനാഴ്ച പുതുതായി 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 317 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 295 പേരും, ആശുപത്രികളിൽ 22 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 1298. ഇതുവരെ ആകെ കോവിഡ് മരണം 56.63 വയസ്സുള്ള സ്ത്രീ വാർഡ് 130
Day: June 9, 2021
മൃതദേഹങ്ങളോട് അനാദരവും, അനധികൃത കല്ലറ നിർമ്മാണവുമെന്ന് പരാതി- ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടന്നു വന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ തഹസിൽദാർ എത്തി സ്റ്റോപ്പ് മെമ്മോ നൽകി, കേസെടുക്കുമെന്ന് പോലീസും
ഇരിങ്ങാലക്കുട : മൃതദേഹങ്ങളോട് അനാദരവും, അനധികൃത കല്ലറ നിർമ്മാണവുമെന്ന പരാതിയെ തുടർന്ന് മുകുന്ദപുരം തഹസിൽദാർ ടി ബാലകൃഷ്ണൻ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ ബുധനാഴ്ച നേരിട്ടെത്തി നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകി. സെമിത്തേരിയിൽ നടന്നു വന്നിരുന്ന കല്ലറ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ സംസ്കരിച്ച മൃതദേഹ ഭാഗങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ഇതെല്ലാം സൂചിപ്പിച്ച ഒരു പരാതി ഇരിങ്ങാലക്കുട നഗരസഭ 12-ാം വാർഡ് കൗൺസിലർ മാർട്ടിൻ
കണ്ടെയിന്മെന്റ് സോണില്‍ നിന്നും ബുധനാഴ്ച ഒഴിവാക്കിയതും ഉൾപെടുത്തിയതുമായ പ്രദേശങ്ങൾ
രോഗസാധ്യത കുറഞ്ഞ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ താഴെക്കാണുന്ന പ്രദേശങ്ങൾ ബുധനാഴ്ച കണ്ടെയിന്മെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചുകാറളം ഗ്രാമപഞ്ചായത്ത് 07, 13 വാര്ഡുകള്വേളൂക്കര ഗ്രാമപഞ്ചായത്ത് 02, 03, 04, 08, 10, 12, 14, 15, 17 വാര്ഡുകള്കോടശ്ശേരി ഗ്രാമപഞ്ചായത്ത് 11, 13 വാര്ഡുകള്എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 14-ാം വാര്ഡ്കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 02, 12 വാര്ഡുകള്മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് 02, 06 വാര്ഡുകള്മുളംകുന്നത്തുക്കാവ് ഗ്രാമപഞ്ചായത്ത് 03, 13, 14
പെട്രോൾ വില വർദ്ധനവിനെതിരെ രണ്ടായിരം കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്. ഐയുടെ പോസ്റ്റർ സമരം
ഇരിങ്ങാലക്കുട : ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡി.വൈ.എഫ്. ഐ രണ്ടായിരം യൂണിറ്റ് കേന്ദ്രങ്ങളിൽ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിച്ചു. ഒരു യൂണിറ്റിൽ 100 പോസ്റ്റർ വീതം പതിപ്പിച്ച് കൊണ്ട് ബിജെപി സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സംഘടിച്ച സമരം കാട്ടൂർ നരിക്കുഴി യൂണിറ്റിൽ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക്
ഒന്നാം റാങ്കിൻ്റെ തിളക്കത്തിൽ കുമാരി ജ്യോത്സന പദ്മനാഭന് ബിജെപിയുടെ സ്നേഹാദരം
ഇരിങ്ങാലക്കുട : കാഞ്ചീപുരം ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് സംസ്കൃതം സാഹിത്യത്തിൽ സർവ്വകലാശാലയിലെ ഉയർന്ന മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കിയ കാട്ടൂർ കരാഞ്ചിറ തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ നമ്പൂതിരിയുടേയും അർച്ചന അന്തർജനത്തിന്റെയും മകളായ കുമാരി ജ്യോത്സന പദ്മനാഭനെ ബിജെപി ആദരിച്ചു. ബിരുദത്തിന് കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽനിന്ന് രണ്ടാം റാങ്കോടെ ആയിരുന്നു വിജയം.വിശ്വാസവും വിപ്ലവവും ചേർന്ന വഴിയിലൂടെ പത്താം വയസ്സിൽ ദേവിയെ പ്രാണപ്രതിഷ്ഠ നടത്തി ക്ഷേത്രം തന്ത്രി
കുപ്രസിദ്ധ ഗുണ്ട ഹരീഷ് അറസ്റ്റിൽ, പിടിയിലായത് കൊലപാതക ശ്രമം അടക്കം നിരവധി കേസ്സിലെ പ്രതി
ഇരിങ്ങാലക്കുട : 35 ക്രിമിനൽ കേസുകളിലെ പ്രതിയും ക്രിമിനലുമായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. കാട്ടൂർ നന്ദനത്ത് വീട്ടിൽ ഹരീഷിനെയാണ് റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിർദ്ദേശത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ കൊരട്ടി ഇൻസ്പെക്ടർ ബി.കെ. അരുൺ, ആളൂർ എസ്.ഐ. ആർ.രഞ്ജിത്ത്, എസ്.ഐ. കെ.സുഹൈൽ, സീനിയർ സി.പി.ഒ. ഇ.എസ്. ജീവൻ, സി.പി. ഒ കെ.എസ്.ഉമേഷ് . എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം
പരേതയായ നമ്പിട്ടിയത്ത് കൊച്ചമ്മു അമ്മയുടെ സ്മരണാർത്ഥം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ സേവാഭാരതിക്ക് കൈമാറി
കുഴിക്കാട്ടുകോണം : കോവിഡ് ദുരിതകാലത്ത് തുടർന്നുവരുന്ന സേവനപ്രവർത്തനങ്ങളുടെ ഭാഗമായി പരേതയായ നമ്പിട്ടിയത്ത് കൊച്ചമ്മു അമ്മയുടെ സ്മരണാർത്ഥം അവരുടെ മക്കളും കുടുംബവും കുഴിക്കാട്ടുകോണം പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി സേവാഭാരതിക്ക് കൈമാറിയ പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും സേവാഭാരതി തൃശൂർ ജില്ല ജനറൽ സെക്രട്ടറി ഹരിദാസ് പി ഏറ്റുവാങ്ങി. റിട്ടയേർഡ് അധ്യാപിക പഴമ്പിള്ളി സദാനന്ദന്റെ ഭാര്യ പി കെ ശ്രീദേവി ടീച്ചർ ആദ്യ വിതരണം നടത്തി.
വാർഡ് 35 ൽ അംഗൻവാടി കുട്ടികൾക്ക് കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 35 ലെ സുഗന്ധി അഗനവാടിയിലെ മുഴുവൻ കുട്ടികൾക്കും വാർഡ് കൗൺസിലർ സി.സി ഷിബിന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. സ്ലേറ്റ് , പെൻസിൽ, കളറിങ് ബുക്സ്, ക്രയോൻ, സ്കെച്ച് , തുടങ്ങിയ പഠനോപകരണങ്ങളും, 2 പാക്കറ്റ് ബിസ്ക്കറ്റ്, ഒരു മഞ്ചും അടങ്ങുന്നതാണ് കിറ്റ് . കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത കുട്ടികൾക്ക്
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1447 പേര്‍ക്ക് കൂടി കോവിഡ്,1212 പേര് രോഗമുക്തരായി, 1433 പേർക്ക് സമ്പർക്കത്തിലൂടെ.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.88%. സംസ്ഥാനത്ത് ഇന്ന് 16,204
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 1447 പേര്‍ക്ക് കൂടി കോവിഡ്,1212 പേര് രോഗമുക്തരായി, 1433 പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.88%. സംസ്ഥാനത്ത് ഇന്ന് 16,204 തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (09/06/2021)1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര് രോഗമുക്തരായി .1433പേർക്ക് സമ്പർക്കത്തിലൂടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.88%. സംസ്ഥാനത്ത് 16,204 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.20,237 പേര് മുക്തി നേടി.928
75 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു
75 പേർക്ക് കൂടി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട 29 , മുരിയാട് 23 , വേളൂക്കര 8 ,ആളൂർ 6 , കാട്ടൂർ 5 , പൂമംഗലം 2 , പടിയൂർ 1 , കാറളം 1 ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ബുധനാഴ്ച 75 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ