കാര : ദുരിതമനുഭവിക്കുന്ന കാര തീരദേശ ജനങ്ങൾക്ക് നൽകുവാനായി തങ്ങളുടെ അദ്ധ്വാന ഫലമായ ഏകദേശം അഞ്ഞൂറ് കിലോ കപ്പ സമ്പാളൂർ തീർത്ഥാടകേന്ദ്രം നൽകി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വികാരി ഫാ. ജോയ് കല്ലറക്കലിന്റേയും സഹ വികാരി ഫാ. വിപിൻ സെബാസ്റ്റ്യന്റേയും യുവജനങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ഫലം കാര ഇടവക വികാരി ഫാ. ജോയ് തേലക്കാട്ടിനും സഹ വികാരി ഫാ. നിവിൻ കളരിത്തറയ്ക്കും
Day: June 8, 2021
മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു
മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ എസ് സി / എസ് ടി വിഭാഗങ്ങള്‍ക്കായുള്ള ജല ആവശ്യകത കുറഞ്ഞ നൂതന കൃഷി രീതികളായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര് എ എസ്), ബയോഫ്ലോക്ക് മത്സ്യകൃഷി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ആര്‍എഎസ് കൃഷിരീതിയില്‍ മത്സ്യതോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. ഗിഫ്റ്റ്, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളെയാണ് ഇതില്‍ നിക്ഷേപിക്കുക. 100 മീറ്റര്‍ ക്യൂബ്
പ്രാണവായുവിനായി ഒരു ഫോൺകോൾ… വയോക്ഷേമ കോൾസെന്ററിന്റെ ഇടപെടലിൽ ആളൂരിലെ വയോധികന് അടിയന്തര പ്രശ്ന പരിഹാരം
ആളൂർ : ചൊവാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സാമൂഹ്യനീതി വകുപ്പ് വയോക്ഷേമ കോൾ സെന്ററിലേക്ക് അത്യാവശ്യ കോൾ വരുന്നത്. ഒക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തന രഹിതമായതോടെ ശ്വാസംമുട്ട് അനുഭവപ്പെടുകയും നിസ്സഹായാ വസ്ഥയിലാവുകയും ചെയ്ത തോട്ടപ്പിള്ളി ആൻറണി (94) എന്ന വയോധികന്റെ കോൾ ആണ് അടിയന്തിര സഹായമഭ്യർത്ഥിച്ച് വയോക്ഷേമ കോൾസെന്റർ വോളന്റീയറും അധ്യാപികയുമായ ജിസ ഐസക്കിന്റെ കാതുകളിൽ എത്തിയത്. ഉടൻ തന്നെ വയോക്ഷേമ കോൾ സെന്ററിൽ നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകുകയും
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
പടിയൂർ : ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. കൊറോണ കാലത്തെ ഈ കേന്ദ്രനീക്കം ജനങ്ങളെ ദുരിത കയത്തിലേയ്ക്കു തള്ളിയിടുന്നു എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ് പറഞ്ഞു. അസി. സെക്രട്ടറി കെ.എം പ്രേമവത്സൻ, കെ പി കണ്ണൻ, എം.പി വിഷ്ണുശങ്കർ, വി.ആർ
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച പുതുതായി 30 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 312 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽചൊവ്വാഴ്ച പുതുതായി30 പോസിറ്റീവുകൾ312 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച പുതുതായി 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 312 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 288 പേരും, ആശുപത്രികളിൽ 24 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 1294. ഇതുവരെ ആകെ കോവിഡ് മരണം 56. 38 വയസ്സുള്ള പുരുഷൻ വാർഡ് 344 വയസ്സുള്ള സ്ത്രീ
ബുധനാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും
അറിയിപ്പ് : ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി നമ്പർ 2 സെക്ഷന്റെ അധികാരപരിധിയിൽ വരുന്ന അവിട്ടത്തൂർ മഠം, അവിട്ടത്തൂർ എസ്.എൻ.ഡി.പി, കല്ലoത്തോട് എന്നിവിടങ്ങളിൽ ജൂൺ 9 ബുധൻ രാവിലെ 8:30 മുതൽ വൈകിട്ട് 1:30 മണിവരെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
കനാൽ ഹൗസ് തകർച്ച: ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കണം – മാള പൈതൃക സംരക്ഷണ സമിതി
17-ാം നൂറ്റാണ്ടിലെ അവശേഷിക്കുന്ന അപൂർവം ഡച്ചു നിർമ്മിതികളിലൊന്നായ കൊടുങ്ങല്ലൂരിലെ കനാൽ ഹൗസ് തകർന്നു വീണതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും തകർന്ന ഭാഗങ്ങൾ പഴയ രീതിയിൽ പുനർനിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കണമെന്നും മാള പൈതൃക സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. അതോടൊപ്പം മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങി വച്ചിട്ടുള്ള പദ്ധതികളെല്ലാം അടിയന്തിരമായി പൂർത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രത്തിനു സമീപം കനോലി കനാലിൻ്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകമായ
റേഷൻ വിതരണ സോഫ്റ്റ് വെയറിൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ജൂൺ 9 ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല
അറിയിപ്പ് : ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 10 വ്യാഴാഴ്ച മുതൽ ആരംഭിക്കും. സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാൽ ജൂൺ 9 ബുധനാഴ്ച റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.ഒമ്പതാം തീയതി വാതിൽപടി വഴി സ്റ്റോക്ക് ലഭിക്കുന്ന പക്ഷം റേഷൻ ഡിപ്പോയിൽ സ്റ്റോക്ക് ഇറക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ് എന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു
ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : അഞ്ചു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിച്ചു, കഴിഞ്ഞ പിണറായി സർക്കാർ പ്രാഥമീക നടപടികൾ സ്വീകരിച്ച, പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഇൻഷുറൻസ് ചികിത്സാ പദ്ധതി നടപ്പിലാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.ധനകാര്യ മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ ഇക്കാര്യം പരാമർശിക്കാതിരുന്നത് ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പെൻഷൻകാരിൽ നിരാശ ഉളവാക്കിയെന്നു, ഗൂഗിൾ മീറ്റ്
ഓൺലൈൻ പഠനസൗകര്യത്തിനായി ടെലിവിഷൻ നൽകി തവനിഷ്
ഇരിങ്ങാലക്കുട : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പടിയൂർ പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്ക് പഠനസൗകര്യത്തിനായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ടി.വി നല്കി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ ചേർന്ന് ടിവി ശരത് പോത്താനിക്ക് കൈമാറി.തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ്