ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച പുതുതായി 16 പോസിറ്റീവുകൾ സ്ഥിരീകരിച്ചു, 261 പേർ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച പുതുതായി 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 261 പേർ ഇപ്പോൾ പോസിറ്റീവായി ചികിത്സയിൽ തുടരുന്നു, വീടുകളിൽ 237 പേരും, ആശുപത്രികളിൽ 24 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഹോം ക്വാറന്റൈനിൽ 130 . ഇതുവരെ ആകെ കോവിഡ് മരണം 56.15 വയസ്സുള്ള
Day: June 5, 2021
മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനകം റോഡരികിലെ മിക്സിംഗ് യന്ത്രം മാറ്റി, ഫലം കണ്ട് പൊതുമരാമത്ത് മന്ത്രിയുടെ ഫോൺ – ഇൻ പ്രോഗ്രാം
താണിശ്ശേരി : കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് താണിശ്ശേരി കരാഞ്ചിറ റോഡരികിൽ ഉപേക്ഷിച്ചു പോയതാണ് ഒരു ടാർ മിക്സിംഗ് യുണിറ്റ്. താണിശ്ശേരി കരാഞ്ചിറ റോഡിലെ വളവിൽ അപകട സാധ്യത ഉണ്ട്, മാറ്റാൻ ഇടപെടണം" തൃശൂർ നെടുമ്പുറയിലെ സുമിത്രൻ 'റോഡറിയാൻ ജനങ്ങളിലേക്ക് ' എന്ന ലക്ഷ്യത്തോടെയുള്ള തത്സമയ ഫോൺ - ഇൻ പരിപാടിയിൽ പൊതുമരാമത്ത് - ടൂറിസം മന്ത്രിയോടു പറഞ്ഞ പരാതി ഇതായിരുന്നു.
നഗരസഭ പരിധിയിൽ കോവിഡ് 19 മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണക്കായി വൃക്ഷ തൈ നടുന്ന ‘ഓർമ്മയ്ക്കായി ‘ എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കോവിഡ് 19 മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണക്കായി വൃക്ഷ തൈ നടുന്ന 'ഓർമ്മയ്ക്കായി' എന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി. ടി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കോവിഡ് 19 മൂലം മരണപ്പെട്ട
കോവിഡ് മഹാമാരി മൂലം മരണമടഞ്ഞ മുൻ ജവാൻ താണിയ്ക്കപറമ്പിൽ ഹംസയുടെ ഓർമ്മയ്ക്കായി പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു
കാട്ടുങ്ങച്ചിറ : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോവിഡ് മഹാമാരി മൂലം വാർഡിൽ നിന്നും മരണമടഞ്ഞ മുൻ ജവാൻ കൂടിയായ താണിയ്ക്കപറമ്പിൽ ഹംസയുടെ ഓർമ്മയ്ക്കായി കാട്ടുങ്ങച്ചിറയിലെ 37-ാം നമ്പർ അംഗനവാടി പരിസരത്ത് വാർഡ് കൗൺസിലർ എം ആർ ഷാജുവും ഹംസയുടെ കുടുംബാംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നട്ടു. അംഗൻവാടി വർക്കർ, ആർ.ആർ.ടി മെമ്പേഴ്സ് , യുവജന സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ
വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഐ പാഡുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയനിന്റെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ ഹയർ സെക്കന്ററി സ്കൂളിലെ 3 കുട്ടികൾക്കായി ഐ പാഡുകൾ വിതരണം ചെയ്തു. സീനിയർ ചേംബർ പ്രസിഡന്റ് അജിത്കുമാർ വി.പി സ്കൂൾ പ്രിൻസിപ്പാലിനു ഐ പാഡുകൾ കൈമാറി. ചേംബർ സെക്രട്ടറി അഡ്വ. പാട്രിക് ഡേവിസ്, ആഷ് എന്നിവർ സന്നിഹിതരായിരുന്നു.
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1582 പേര്‍ക്ക് കൂടി കോവിഡ്, 1537 പേര് രോഗമുക്തരായി, 1572 പേർക്ക് സമ്പർക്കത്തിലൂടെ.സംസ്ഥാനത്ത് 17,328
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 1582 പേര്‍ക്ക് കൂടി കോവിഡ്, 1537 പേര് രോഗമുക്തരായി, 1572 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 17,328 തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (05/06/2021) 1582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1537 പേര് രോഗമുക്തരായി .1572 പേർക്ക് സമ്പർക്കത്തിലൂടെ. സംസ്ഥാനത്ത് 17,328 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.24,003 പേര് മുക്തി നേടി. 1007 പേരുടെ സമ്പര്‍ക്ക
കെയർ ഹോം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം 2021 , പൂമംഗലം സഹകരണ ബാങ്കുമായി സഹകരിച്ച് കെയർ ഹോം പദ്ധതിയിലൂടെ പ്രളയത്തിൽ വീട് നഷ്ടപെട്ട കനാൽ പാലം കോമ്പത്ത് അംബികക്ക് പണിതു നൽകിയ വീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു നിർവ്വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കളക്ടർ എസ്
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് പരിസരത്തു വൃക്ഷ തൈകൾ നട്ടു
കാട്ടുങ്ങച്ചിറ : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് പരിസരത്തു ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സൈറാജുദീൻ, ചീഫ് ഇമ്മാം സിയാദ് ഫൈസി, അസിസ്റ്റന്റ് ഇമാം അഷറഫ് ബാഖവി, കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ അസറുദീൻ കളകാട് എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു. ലോകത്തിന്റെ സന്തുലിതാവസ്ഥ പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നു ഇമാം സിയാദ് ഫൈസി ആശംസിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2000 വൃക്ഷതൈകൾ വിതരണം ചെയ്തു
മുരിയാട് : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2000 വൃക്ഷതൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ മണ്ഡല തല ഉദ്ഘാടനം കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാരി വീനസിന് വൃക്ഷതൈ നല്കി നിർവഹിച്ചു. അജി തൈവളപ്പിൽ, പ്രസാദ് പാറപ്പുറത്ത്, ദാസൻ ചെമ്പാലി പറമ്പിൽ എന്നിവർ
സെൻ്റ് ജോസഫ്സ് കോളേജിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെയും സെൻ്റ് ജോസഫ്സ് കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡൻ്റ് മണിലാൽ വി.ബി. അദ്ധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.സി ആശ തെരെസ്, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കേട്ടോളി, വാർഡ് മെംബർ ഫെനി എബിൻ, മുൻ പ്രസിഡൻ്റ്