അറിയിപ്പ് : റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി റേഷൻ കടയുടമകളുടെ സംഘടന. പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരും. കാർഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതർ അറിയിച്ചു.
Day: April 25, 2021
ആളൂര്‍, കാറളം പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകൾ കണ്ടെയിന്മെന്റ് സോണിൽ
ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 03, 14, 20, 21 വാർഡുകളും, കാറളം ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളും ഞായറാഴ്ച കണ്ടെയിന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : ആളൂര്‍, കാറളം പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകൾ കണ്ടെയിന്മെന്റ് സോണിൽ. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 03, 14, 20, 21 വാർഡുകളും, കാറളം ഗ്രാമപഞ്ചായത്തിലെ 11, 12, 13, 14 വാർഡുകളും ഞായറാഴ്ച കണ്ടെയിന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 32പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,387 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ഞായറാഴ്ച 387 പേർ ചികിത്സയിൽ തുടരുന്നു. പുതുതായി 32പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞായറാഴ്ച 387 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച (25/04/2021) പുതുതായി 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 367 പേരും, ആശുപത്രികളിൽ 20 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 2350 പേരാണ്.
മഴക്കാല പൂർവ്വ ശുചീകരണം നടത്തി
മാപ്രാണം : മാപ്രാണം നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ അംഗങ്ങൾ തങ്ങളുടെ വീടുകൾ ശുചീകരണം നടത്തി . പകർച്ച വ്യാധികളും മറ്റും തടയാൻ ഏപ്രിൽ 25 ഞായർ ഡ്രൈഡേ ആയി നിശ്ചയിച്ച് കൊതുക് വളരുന്ന സ്രോതസ്സുകൾ നശിപ്പിക്കാൻ വാർഡ് 35 ലെ മെമ്പർ സി.സി.ഷിബിൻ്റെ അഭ്യർത്ഥന പ്രകാരം മുഴുവൻ വീടുകളിലും വീട്ടുകാർ സ്വയം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒഴിഞ്ഞു കിടക്കുന്ന ചിരട്ടകളും പാത്രങ്ങളും പറമ്പുകളിൽ നിന്ന് നീക്കം ചെയ്തതു കൂടാതെ
അഭിഭാഷകയായ് എൻറോൾ ചെയ്ത എ.ഐ.വൈ.എഫ് യൂണിറ്റ് കമ്മിറ്റി അംഗം മഹിത അനിലകുമാറിനെ സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മറ്റി ആദരിച്ചു
പടിയൂർ : അഭിഭാഷകയായ് എൻറോൾ ചെയ്ത എ.ഐ.വൈ.എഫ് യൂണിറ്റ് കമ്മിറ്റി അംഗം മഹിത അനിലകുമാറിനെ സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മറ്റി ആദരിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി പി.മണി പൊന്നാടയണിയിച്ചു.സി.പി.ഐ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി വിഷ്ണു ശങ്കർ എം പി, മേഖല പ്രസിഡന്റ വി.ആർ അഭിജിത്ത്, എ. ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മിഥുൻപോട്ടക്കാരൻ ,
ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, ഞായറാഴ്ച മാത്രം 98 പേർക്ക് രോഗബാധ
ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, 266 പേരെ പരിശോധിച്ചതിൽ 98 പേർ ഞായറാഴ്ച കോവിഡ് പോസിറ്റീവായി.പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം തീവ്രം, 266 പേരെ പരിശോധിച്ചതിൽ 98 പേർ ഞായറാഴ്ച കോവിഡ് പോസിറ്റീവായി. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ടെസ്റ്റ് പോസിറ്റീവ് നിരക്ക് 36.84. കഴിഞ്ഞ ദിവസം 159 പേരെ പരിശോധിച്ചതിൽ 35 പേർ പോസിറ്റീവായിരുന്നു. പഞ്ചായത്തിൽ കൂടുതൽ
241 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഞായറാഴ്ച 241 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആളൂർ 98, ഇരിങ്ങാലക്കുട 45, കാറളം 21, വേളൂക്കര 15, മുരിയാട് 14, കാട്ടൂര്‍ 21, പടിയൂര്‍ 9, പൂമംഗലം 18 പേര് ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 241 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ
തൃശൂർ ജില്ലയിൽ ഞായറാഴ്ച 2871 പേർക്ക് കോവിഡ്, 2847 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്28,469 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച 2871 പേർക്ക് കോവിഡ്, 2847 പേർക്കും സമ്പര്‍ക്കത്തിലൂടെ.769 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച2871 ൽ 2847 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 769 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന്28,469 പേര്‍ക്ക് കോവിഡ്, 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. എം.കെ ഷാജി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്മാന് ജെയിംസ് മാളിയേക്കല്‍, സോണ്‍ ചെയര്മാന് കെ.എ മാര്ട്ടിന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി