തരണനെല്ലൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം,ഫുഡ് ടെക്നോളജി , മൈക്രോ ബയോളജി, ബയോ കെമിസ്ട്രി , ഫിസിക്സ് മൾട്ടിമീഡിയ, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെയും, മീഡിയ ലാബ്,കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8078715556
Day: April 22, 2021
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 2 കോവിഡ് മരണം, 363 പേർ ചികിത്സയിൽ തുടരുന്നു
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 2 കോവിഡ് മരണം, 363 പേർ ചികിത്സയിൽ തുടരുന്നു.നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച പുതുതായി 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വ്യാഴാഴ്ച 2 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 363 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (22/04/2021) പുതുതായി 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വ്യാഴാഴ്ച 140 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വ്യാഴാഴ്ച 140 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 140 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 282 പേരെ പരിശോധിച്ചതിൽ 46 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.31. ആളൂർ പഞ്ചായത്തിലെ 205 പേരെ പരിശോധിച്ചതിൽ 33 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 2781 പേർക്ക് കോവിഡ്, 2760 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 2781 പേർക്ക് കോവിഡ്, 2760 പേർക്കും സമ്പര്‍ക്കത്തിലൂടെ. 579 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 2781 ൽ 2760 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 579 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്, 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത്6370 പേർ
സി.പി.ഐ നേതൃത്വത്തിൽ പി.കെ. ചാത്തൻ മാസ്റ്റർ അനുസ്മരണം നടന്നു
മാപ്രാണം : സി.പി.ഐ. നേതാവും അധസ്ഥിത ജനവിഭാഗത്തിന്റെ മുന്നണി പോരാളിയുമായിരുന്ന മുൻ മന്ത്രി പി.കെ. ചാത്തൻ മാസ്റ്ററുടെ 34-ാം ചരമവാർഷിക ദിനം സി.പി.ഐ നേതൃത്വത്തിൽ ആചരിച്ചു. മാടായിക്കോണത്തുള്ള മാസ്റ്ററുടെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സി.പി.ഐ. മണ്ഡലം അസി. സെകട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി ലോക്കൽ സെകട്ടറി പി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്
ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു
വെള്ളാങ്കല്ലൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി(BPKP)-സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ, പൂമംഗലം, പുത്തൻചിറ, വെള്ളാങ്കല്ലൂർ, വേളൂക്കര എന്നീ പഞ്ചായത്തുകളിലെ ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെൻ്റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് ജൈവകൃഷി
വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കൊവിഡ് വാക്സിനേഷന് രജിസ്ട്രേഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രം
കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. വാക്സിനേഷന് കേന്ദ്രങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി വാക്സിനേഷന് കേന്ദ്രവും തീയതിയും ഷെഡ്യൂള്‍ ചെയ്തതിന് ശേഷം മാത്രമേ അതാത് കേന്ദ്രങ്ങളില്‍ എത്താവൂ.കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി
കൂടൽമാണിക്യം തിരുവുത്സവം 2021 മാറ്റിവയ്ക്കാൻ ദേവസ്വം ഭരണസമിതിയും തന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാരുടെ അഭിമാനമായ കൂടൽമാണിക്യം ക്ഷേത്രോത്സവം വൈപുല്യമുള്ള താന്ത്രിക ചടങ്ങുകൾക്കൊപ്പം പത്തുദിവസങ്ങൾ നീണ്ടു നിൽക്കുന്ന പതിനേഴാനകളും നൂറിൽപരം വാദ്യകലാകാരന്മാർ ഒരുക്കുന്ന മേളത്തിനും വിവിധ കഥകൾ പുലരുംവരെ ആടിത്തീർക്കുന്ന ഏഴു കഥകളി രാവുകൾക്കും പ്രസിദ്ധിയാർജ്ജിച്ചതാണ്. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയനൃത്തസംഗീതവാദ്യോത്സവവും സാംസ്ക്കാരിക ലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ചതാണ്. കഴിഞ്ഞ ഒരുവർഷമായി ലോകത്തിൽ താണ്ഡവമാടുന്ന കോവിഡ് 19 മഹാമാരി നിയന്ത്രണവിധേയമായതായി തോന്നിയ സാഹചര്യത്തിലാണ് 2020 ലെ മാറ്റിവച്ച ഉത്സവവും 2021 ലെ
റോട്ടറി ക്ലബ് ലോകഭൗമദിനം ആചരിച്ചു
ചാത്തൻ മാസ്റ്ററുടെ സ്മരണകൾ കരുത്തുപകരും – പി.എ അജയഘോഷ്
ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭയുടെ സ്ഥാപകനേതാവും ലോക ചരിത്രം തിരുത്തിയ 57 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന പി.കെ ചാത്തൻ മാസ്റ്ററുടെ സ്മരണകൾ കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കരുത്തുപകരുമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എ. അജയഘോഷ് അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുകോണത്ത് ചാത്തൻ മാസ്റ്ററുടെ അനശ്വര നിശബ്ദത കുടികൊള്ളുന്ന സ്മൃതികുടീരത്തിൽ മുപ്പത്തിമൂന്നാമത് ചരമവാർഷിക അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള ആദര സൂചകമായി സുവർണ ജൂബിലിയോടനുന്ധിച്ച് പൊതു