മുരിയാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് ചേർപ്പുംകുന്ന് (പുല്ലൂർ സബ് സെന്ററിന് പുറകുവശം) കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവാഴ്ച പ്രഖ്യാപിച്ചു മുരിയാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് ചേർപ്പുംകുന്ന്, പുല്ലൂർ സബ് സെന്ററിന് പുറകുവശം കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവാഴ്ച പ്രഖ്യാപിച്ചു.
Day: April 20, 2021
വാക്സിനേഷൻ സെന്റർ തന്നെ രോഗവ്യാപന കേന്ദ്രമാകുന്നു – ആം ആദ്മി പാർട്ടി
ഇരിങ്ങാലക്കുട : കേരളത്തിലെമ്പാടും നഗരങ്ങളിലും ഗ്രാമങ്ങളിലും ആശുപത്രികളിലും വാക്സിനേഷൻ സെന്ററുകളിലും ഉണ്ടാകുന്ന വൻ ജനക്കൂട്ടം മൂലം ഈ സെന്ററുകൾ തന്നെ രോഗവ്യാപനസാധ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതായി ആം ആദ്മി പാർട്ടി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പി.സി സിറിയക് അഭിപ്രായപ്പെട്ടു. കോവിഡിനെ രണ്ടാം വരവിന്റെ തീവ്രത കണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ആൾ കൂട്ടം ഒഴിവാക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ വാക്സിനേഷനു വേണ്ടിയുള്ള ഈ
ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതുക്കിയ മാനദണ്ഡങ്ങൾ
ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതുക്കിയ മാനദണ്ഡങ്ങൾ അറിയിപ്പ് : തൃശ്ശൂർ ജില്ലയിലെ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ പാലിക്കപ്പെടേണ്ട പുതിയ മാനദണ്ഡങ്ങൾ ജില്ലാഭരണകൂടം പുറത്തിറക്കി. ആരാധനാലയങ്ങളിൽ പൊതുജന പ്രവേശനം അനുവദിനീയമല്ല.റേഷൻകട, മെഡിക്കൽ ഷോപ്പ്, ആശുപത്രി, ക്ലിനിക്കുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ തുടങ്ങിയവ മാത്രമേ പ്രവർത്തിപ്പിക്കാവു.വിവാഹം, ആഘോഷങ്ങൾ എന്നിവ മാറ്റി വയ്ക്കേണ്ടതാണ്.പൊതുവാഹനങ്ങൾ ആയ ഓട്ടോറിക്ഷ ടാക്സി തുടങ്ങിയവ അനുവദനീയമല്ലഅവശ്യ സർവീസുകൾ അല്ലാതെ ഒന്നും തന്നെ അനുവദിനീയമല്ല.കണ്ടെയ്ൻമെൻ്റ്
വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് പി.എം.കെ.വി.വൈ കോൺവൊക്കേഷൻ സെറിമണി നടത്തി
വെള്ളാങ്ങല്ലൂർ : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് പി.എം.കെ.വി.വൈ സെന്ററിൽ വച്ച് നടത്തിയ ഡൊമസ്റ്റിക് ടാറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ സോഫ്ട്വെയർ ഡെവലപ്പർ എന്നി കോഴ്സുകളിൽ പാസ്സായ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി നടത്തി. യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.കെ ഷംസുദ്ധിൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എം. മുകേഷ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ചൊവാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട 27, ആളൂർ 33, കാറളം 23, വേളൂക്കര 12, മുരിയാട് 8, കാട്ടൂര്‍ 5, പടിയൂര്‍ 5, പൂമംഗലം 2 പേര് എന്നിങ്ങനെയാണ് ചൊവാഴ്ച (20/04/2021) കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍.
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 1868 പേർക്ക് കോവിഡ്, 1833 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 1868 പേർക്ക് കോവിഡ്, 1833 പേർക്കും സമ്പര്‍ക്കത്തിലൂടെ. 521 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 1868 ൽ 1833 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 521 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 19577 പേര്‍ക്ക് കോവിഡ്,17839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു
ഇരിങ്ങാലക്കുട : കോവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ ആര്.ടി.ഒ, സബ്ബ് ആര്.ടി.ഒകളിലെ എല്ലാ വിധ ഡ്രൈവിങ് ടെസ്റ്റുകളും മെയ് 4 വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഈ കാലയളവില്‍ മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ആര്‍ടിഒ അറിയിച്ചു. ആര് ടി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ച്ചകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.
തൃശൂര്‍ പൂരം 2021 പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്
തൃശൂര്‍ പൂരം 2021 പോലീസ് അറിയിപ്പ്പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്.1. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.2. പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍എന്നിവിടങ്ങളിലെസംഘാടകര്‍, ക്ഷേത്രംജീവനക്കാര്‍, ആനപാപ്പാന്മാര്, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.പൂരത്തില്‍ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടേയും, ഘടകക്ഷേത്രങ്ങളുടേയും ഭാരവാഹികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.1. തൃശൂര്പൂരത്തില്പങ്കെടുക്കുന്നവാദ്യക്കാര്, സഹായികള്‍,ദേവസ്വംഭാരവാഹികള്‍, ക്ഷേത്രംജീവനക്കാര്തുടങ്ങിയവര്ക്കെല്ലാംപാസ്നല്കുന്നതിനുള്ളചുമതല അതാത് ദേവസ്വം ഭാരവാഹികള്‍ക്ക് ആയിരിക്കും.
സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 25 ന്
ഇരിങ്ങാലക്കുട : പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ 25ന് രാവിലെ 9 മണിമുതല്‍ 1 മണിവരെ നടക്കും. ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറേലി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിക്കും.
2021ലെ ശ്രീകൂടൽമാണിക്യം തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവച്ചതായി ദേവസ്വം
ഇരിങ്ങാലക്കുട : ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കേണ്ടിയിരുന്ന 2021ലെ തിരുവുത്സവം കോവിഡ് വ്യാപനം മൂലം ചടങ്ങുകൾ ഉൾപ്പടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കൂടൽമാണിക്യം ദേവസ്വം അറിയിച്ചു. ഉത്സവം നടത്തിപ്പിന് ജില്ലാ ഭരണകൂടം നൽകിയ അനുമതി കോവിഡിന്റെ രണ്ടാം വ്യാപനം ജില്ലയിൽ തീവ്രമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ചൊവ്വാഴ്ച അടിയന്തരമായി ചേർന്ന തന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് തിരുവുത്സവം ചടങ്ങുകൾ ഉൾപ്പടെ പൂർണമായി മാറ്റിവയ്ക്കാൻ ദേവസ്വം തീരുമാനിച്ചത്. നകരമണ്ണ്