ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 7 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 7കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 22, വീട്ടിലുള്ള പോസിറ്റീവ് 314. ഇതുവരെ ആകെ പോസിറ്റീവ് 2235. ഹോം ക്വാറന്റൈയിനിൽ 644 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 55 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 38
Day: April 19, 2021
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 1388 പേർക്ക് കോവിഡ്, 1361 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 1388 പേർക്ക് കോവിഡ്, 1361 പേർക്കും സമ്പര്‍ക്കത്തിലൂടെ. 502 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 1388 ൽ 1361 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 502 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്,12550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.826 പേരുടെ സമ്പര്‍ക്ക ഉറവിടം
പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് പുരസ്ക്കാരം
പറപ്പൂക്കര : ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4 ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ ദിനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയതിനും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന് ഗ്രാമപഞ്ചായത്തിനേയും അവിടത്തെ സ്റ്റാഫിനേയും അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത്
എൺപതിന്റെ ചെറുപ്പത്തിൽ കെ.വി ചന്ദ്രൻ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കെ.വി ചന്ദ്രൻ എന്ന ചന്ദ്രേട്ടന് ഇന്ന് എൺപതാം പിറന്നാൾ. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിഷ്കാമ നേതൃത്വം നൽകുന്ന, യാത്രകളിൽ വഴികാട്ടിയായി മുന്നിൽ നടക്കുന്ന, വിവാഹങ്ങൾക്ക് കാർമികത്വം വഹിക്കുന്ന ചന്ദ്രൻ പബ്ലിക്റിലേഷൻസിനു(പൊതുജനസമ്പർക്കം) ഒരു ഉത്തമ ഉദാഹരണം കൂടിയാണ്. ഓരോ തരത്തിനനുസരിച്ചു ആളുകളോട് ഇടപഴകാൻ കഴിവുള്ള അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനും കൂടിയാണ്. കഥകളി ക്ലബ്, ഉത്സവ ആഘോഷ കമ്മിറ്റി തുടങ്ങിയ പലവേദികളിലും
രക്ത പരിശോധന ക്യാമ്പ് ആരംഭിച്ചു
മാപ്രാണം : മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന രക്ത പരിശോധന ക്യാമ്പ് ആരംഭിച്ചു. പ്രത്യേക ഇളവുകളോടെ വിവിധ പാക്കേജുകളിൽ നടത്തുന്ന ക്യാമ്പ് രോഗനിർണയത്തിനും തുടർ ചികിത്സക്കും വളരെയധികം ഉപകാരപ്രദമാണ് . പരിശോധനയോട് അനുബന്ധിച്ച് അന്നേ ദിവസം ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04802826799
മെക്കട്രോണിക്സ്; യാന്ത്രിക- വൈദ്യുതി ഊർജ്ജങ്ങളുടെ സംഗമം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്റ്റ് എക്സ്പോ നടത്തി. "ഉൽപാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത് മികവ്, ബുദ്ധി, ആസൂത്രണം, കേന്ദ്രീകൃത പരിശ്രമം എന്നിവയ്ക്കുള്ള പ്രതിബദ്ധതയുടെ ഫലമാണ്." എന്ന ആശയത്തെ ആസ്പദമാക്കി നടത്തിയ എഞ്ചിനീയറിംഗ് പ്രദർശനത്തിന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കര സി.എം.ഐ നാട മുറിച്ചു
ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം- സി.പി.ഐ
ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും, നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. 2020 ലെ ക്ഷേത്രോത്സവം രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവക്കപെട്ടതാണ്, അതിനേക്കാളും മോശമായ സ്ഥിതി വിശേഷം നിലനില്ക്കുമ്പോള് ജനങ്ങളെ ആകര്‍ഷിക്കും വിധം ഉത്സവാഘോഷം നടത്തുന്നത് ഉചിതമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റിവക്കാന്‍ കഴിയാത്തപക്ഷം ക്ഷേത്രത്തില്‍ പൂജകളും,
കോവിഡിന് പ്രതിരോധം തീർത്ത് പടിയൂരിലെ യുവത
പടിയൂർ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും, കഴിഞ്ഞ ഒരു വർഷത്തിലധികമായി നടത്തുന്ന കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തി എ.ഐ.വൈ.എഫ് പടിയൂർ മേഖല കമ്മിറ്റി. എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മിറ്റിയുടെ പരിധിയിൽ, 45 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പയിൻ നടന്നത്..