ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 10 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 10 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23, വീട്ടിലുള്ള പോസിറ്റീവ് 252. ഇതുവരെ ആകെ പോസിറ്റീവ് 2169. ഹോം ക്വാറന്റൈയിനിൽ 577 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 55പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Day: April 16, 2021
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 737 പേർക്ക് കോവിഡ്, 715 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 10031 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച737 പേർക്ക് കോവിഡ്, 715 പേർക്കും സമ്പര്‍ക്കത്തിലൂടെ. 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 10031 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 737 ൽ 715 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 10031 പേര്‍ക്ക് കോവിഡ്,9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത്
വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി സെന്റർ ആരംഭിച്ചു
വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിനായി സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി സെന്റർ ആരംഭിച്ചു. ചടങ്ങിൽ യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.കെ ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന സെന്ററിൽ നിന്ന് പ്രിപ്പറേഷൻ ഓഫ് പെർമിഷൻ ഡ്രോയിങ്, പ്ലോട്ട് സർവേയിങ്, സോയിൽ ടെസ്റ്റിംഗ്, നോൺ ഡിസ്ട്രക്റ്റിവ് ടെസ്റ്റിംഗ്,എസ്റ്റിമേഷൻ ആൻഡ് വാലുവേഷൻ, സ്ട്രക്ച്ചറൽ
ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് . ജോസഫ്സ് കോളേജിൽ ഫോറൻസിക് സയൻസ്, ബയോ ടെക്നോളജി എന്നീ സെൽഫ് ഫിനാൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട് . ഫോറൻസിക് സയൻസ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ ഏപ്രിൽ 19 തിങ്കളാഴ്ചയും, ബയോ ടെക്നോളജിയിലേക്ക് അപേക്ഷിക്കുന്നവർ ഏപ്രിൽ 20 ചൊവ്വാഴ്ചയും കൂടി കാഴ്ച്ചയ്ക്കായി എത്തേണ്ടതാണ്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക്
കൂടൽമാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ച് ഐ.സി.എൽ ഫിൻകോർപ്പ് സ്പോൺസർ ചെയ്ത ബഹുനില ദീപാലങ്കാര പന്തലിന്റെ കാൽനാട്ട് കർമം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ഏപ്രിൽ 24ന് കൊടിയേറുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ച് ഐ.സി.എൽ ഫിൻകോർപ്പ് സ്പോൺസർ ചെയ്ത് നിർമ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്റെ കാൽനാട്ട് കർമം എം. എൽ.എ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ഐ.സി.എൽ ഫിൻകോർപ്പ് ഡയറക്ടർ ശശീന്ദ്രൻ വെളിയത്ത്, എ.ജി.എം ടി.ജി ബാബു, ഭക്തജനങ്ങൾ
കോവിഡ് ജാഗ്രത : ഇരിങ്ങാലക്കുട ഡി.വൈ.എസ്സ് .പി യുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് ബോധവൽക്കരണ പരിപാടി
കൂടൽമാണിക്യം ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾക്കായി കൊട്ടിലായ്ക്കൽ പറമ്പിൽ വിത്ത് വിതറി
ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഓഗസ്റ്റ് മാസം നടക്കുന്ന ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾ ഈ വർഷവും കൊട്ടിലായ്ക്കൽ പറമ്പിൽ തന്നെ വിളയിക്കാൻ ഒരുക്കിയ കൃഷിസ്ഥലത്ത് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ വിത്ത് വിതറി. ക്ഷേത്രംതന്ത്രി പ്രതിനിധി ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലുർ പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ
ഫോട്ടോ എടുക്കുക്കാൻ തല ഉയർത്തുന്നതിനായി ആനയെ ഉപദ്രവിച്ച സംഭവം – പാമ്പാടി സുന്ദരന്റെ ഒന്നാം പാപ്പാൻ കണ്ണനെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട : തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് പാമ്പാടി സുന്ദരൻ എന്ന നാട്ടാനയുടെ ഫോട്ടോ എടുക്കുന്നതിനായി തല ഉയർത്തുന്നതിനായി ആനയുടെ ഒന്നാം പാപ്പാൻ ആനയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 1972 ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തു. ഒന്നാം പാപ്പാനായ കുമ്പളങ്ങി സ്വദേശി കണ്ണനെ (25) അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട കോടതി മുമ്പാകെ ഹാജരാക്കി. ആറാട്ടുപുഴ ഉൽസവത്തിനു മുമ്പാണ് കേസിനാസ്പദമായ