ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 13 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച13 കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23, വീട്ടിലുള്ള പോസിറ്റീവ് 239. ഇതുവരെ ആകെ പോസിറ്റീവ് 2156. ഹോം ക്വാറന്റൈയിനിൽ 564 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 55പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 50 വയസ്സുള്ള പുരുഷൻ
Day: April 15, 2021
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 704 പേർക്ക് കോവിഡ്, 691 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 704 പേർക്ക് കോവിഡ്, 691 പേർക്കും സമ്പര്‍ക്കത്തിലൂടെ. 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 704 ൽ 691 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്,7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.642 പേരുടെ സമ്പര്‍ക്ക ഉറവിടം
ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സ്നേഹസ്പര്‍ശം 2021 പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്ക് ബ്ലഡ് ഡോണര്‍ ചെയര്‍ സമര്‍പ്പണം നടത്തി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ചെയര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി.ഫ്ളോറി ചെയര്‍ ഏറ്റുവാങ്ങി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ അഡ്വ. ടി.ജെ തോമസ്, തോമാച്ചന് വെളളാനിക്കാരന്‍,സോണ്‍ ചെയര്മാന്
സ്പെഷ്യൽ സബ്ബ് ജയിലിൽ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി കലാവിരുന്ന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി കലാവിരുന്ന് സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായിക ഹരീതാ ഹാരിഷ് ഗാനം ആലപിച്ചു കൊണ്ട് കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഡിജു, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ആർ.ആൽബി, അസീസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ കെ.എസ്. സൂരജ്, ഒ.എൻ.തസ്നിർ, എ.ആർ.രമേഷ് എന്നിവർ സന്നിഹിതരായിരുന്നു. സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ബി.എം.അൻവർ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ 'ജെ.ജോൺസൻ നന്ദിയും രേഖപ്പെടുത്തി.
കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായ പ്ലസ് ടു വിദ്യാർത്ഥിക്ക് വിഷു കൈനീട്ടവുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
വേളൂക്കര : കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായ പ്ലസ്ടു വിദ്യാർത്ഥി വേളൂക്കര പൂന്തോപ്പ് മേക്കാട്ടുകാട്ടിൽ സുജിത്ത് മകൻ എം.എസ് ആകാശിനെ അഭിനന്ദിക്കാനായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ശശികുമാർ ഇടപ്പുഴ വിഷു കൈനീട്ടവുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി. പ്രദേശത്തെ നേതാക്കളായ ജോണി കാച്ചപ്പിള്ളി, അശോകൻ തൈപറമ്പിലിൽ എന്നിവരും സന്നിഹിതരായിരുന്നു. കളഞ്ഞു കിട്ടിയ പട്ടേപ്പാടം പൈനാട്ട്പടി ഷഹ്ന അബ്ദുവിന്റ ഒരു പവൻ 800 മില്ലി സ്വർണമാണ് ആകാശ് തിരിച്ചേല്‍പ്പിച്ച്.