മാപ്രാണം : ഇരിങ്ങാലക്കുട നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപെട്ടവർക്കായി മാപ്രാണത്തെ ബ്ലോക്ക് ഡെവലൊപ്മെന്റ് ഓഫീസിൽ സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വെള്ളിയാഴ്ച 370 പേർ പോസ്റ്റൽ വോട്ട് ചെയ്തു. വ്യാഴാഴ്ച 85 പേർ വോട്ട് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വോട്ടിങ് സൗകര്യം തുടരുമെന്ന് അസി. റിട്ടേണിങ് ഓഫീസർ കൂടിയായ ബി.ഡി.ഓ അജയ് എ ജെ അറിയിച്ചു. വെള്ളിയാഴ്ച അവധി
Day: April 2, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കൊവിഡ് പോസിറ്റീവ്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കൊവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 31, വീട്ടിലുള്ള പോസിറ്റീവ് 166. ഇതുവരെ ആകെ പോസിറ്റീവ് 2056. ഹോം ക്വാറന്റൈയിനിൽ 480 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലും കൊട്ടിക്കലാശം നിരോധിച്ചു
ശ്രീ കൂടൽമാണിക്യം ഉത്സവം (2020) അഞ്ചാം ദിവസം വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം
ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതി – ആർ.വി ബാബു
ഇരിങ്ങാലക്കുട : കേരളത്തിലെ ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതിയാണെന്ന് ഹിന്ദു ഐക്യേവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു പറഞ്ഞു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിെന്റെ ആചാരങ്ങെളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതും അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് യുവതികളെ കയറ്റരുത് എന്ന് അഫിഡവിറ്റ് നൽകിയപ്പോൾ എൽഡിഎഫ് യുവതികളെ
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിങ്ങാലക്കുട നഗരസഭയിലെയും കാറളം പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിങ്ങാലക്കുട നഗരസഭയിലെയും കാറളം പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിലും പ്രമുഖ വ്യക്തികളേയും സന്ദർശിച്ചു. മുൻ മുനിസിപ്പൽ ചെയർമാനായിരുന്ന അന്തരിച്ച എം.പി. കൊച്ചുദേവസ്സിയുടെ കുടുംബം , മുൻ മുനിസിപ്പൽ ചെയർമാനായിരുന്ന കെ.സി. കുഞ്ഞിരാമൻ മാസ്റ്റർ , സെന്റ് ജോസഫ് സ് കോളേജിലെ അദ്ധ്യാപകർ , അശോകൻ മണക്കുന്നത്ത് അബ്ദുൾ സമദ് , അന്തരിച്ച കെ.വി.മോഹനന്റെ വസതി,