ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച വീണ്ടും 7 കൊവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച വീണ്ടും 7 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 31, വീട്ടിലുള്ള പോസിറ്റീവ് 167. ഇതുവരെ ആകെ പോസിറ്റീവ് 2049. ഹോം ക്വാറന്റൈയിനിൽ 481 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
Day: April 1, 2021
ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം (2020) നാലാം ദിവസം, വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകൾ തത്സമയം
പ്രൊഫ. ആർ. ബിന്ദുവിനായി സെൻറ് ജോസഫ്സ് കോളേജിലെയും ഗവ. ഗേൾസ് ഹൈസ്കൂളിലെയും പൂർവ്വവിദ്യാർത്ഥിനികളുടെ കൂട്ടായ്മ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭാ സാമാജികത്വം തേടുന്ന പ്രൊഫ. ആർ. ബിന്ദുവിന്റെ വിജയത്തിനായി കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രവർത്തിക്കാൻ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെയും ഗവ. ഗേൾസ് ഹൈസ്കൂളിലെയും പൂർവ്വവിദ്യാർത്ഥിനികളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. പഠനകാലത്തു തന്നെ മികച്ച നേതൃത്വപാടവവും പാഠ്യ പാഠേതരവിഷയങ്ങളിൽ അങ്ങേയറ്റം മികവും പ്രദർശിപ്പിച്ചിരുന്നു ബിന്ദുവെന്ന് സഹപാഠികൾ ഓർത്തു. ഇരിങ്ങാലക്കുട ശാന്തം ഹാളിൽ ചേർന്ന കൂട്ടായ്മയിൽ മായാലക്ഷ്മി, പ്രവിതാ സുബ്രഹ്മണ്യൻ, ലളിതാ ബാലൻ, രേണൂ രാമനാഥ്, നളിനി സുബ്രൻ,
സാധാരണക്കാരുടെ വേദനകൾ തൊട്ടറിഞ്ഞ് ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട : സാധാരണക്കാരുടെ വേദനകൾ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസിന്റെ നാലാം ദിവസത്തെ പര്യടനം കാട്ടൂരിൽ സമാപിച്ചു. കാറളം കീഴുത്താനി സെന്ററിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. രാവിലെ 7 മണി മുതൽ വേളൂക്കര പഞ്ചായത്തിലെ കോളനികളിൽ സന്ദർശിച്ചിച്ച് കോളനി നിവാസികളുടെ നീറുന്ന പ്രശ്നങ്ങൾ കേട്ടറിഞ്ഞു. കുടിവെള്ള പ്രശ്നവും സുരക്ഷിതമായി ജീവിക്കാൻ വീടില്ലാത്തതും ആരോഗ്യപ്രശ്നങ്ങളും ക്ഷേമ പെൻഷനുകൾ കിട്ടാത്തതും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അവർ
അനശ്വര നാടൻ പാട്ട് രചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഏപ്രിൽ 3 ന്
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിലെ സുന്ദരൻ ഭൂരഹിതർക്ക് സൗജന്യ വിതരണത്തിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്പിച്ചതിൽ നിന്നും നൽകിയ ഭൂമിയിൽ അനശ്വര നാടൻ പാട്ട് രചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഏപ്രിൽ 3 ശനി രാവിലെ 10ന് നടക്കും. കർണാടക പുത്തൂർ എം.എൽ.എ സഞ്ജീവ മട്ടന്തൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ യും സേവാഭാരതിയുടെയും മുതിർന്ന കാര്യകർത്താക്കൾ പങ്കെടുക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഏപ്രിൽ ഒന്നുമുതൽ മൂന്നുവരെ
ഇരിങ്ങാലക്കുട : പോസ്റ്റൽ ബാലറ്റ് ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻററുകൾ ഓരോ മണ്ഡലത്തിലും ഏപ്രിൽ ഒന്നുമുതൽ മൂന്നുവരെ ഏർപ്പെടുത്തും. വോട്ട് രേഖപ്പെടുത്താൻ എത്തേണ്ട സമയവും സ്ഥലവും തീയതിയും അർഹരായ വോട്ടർമാരെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ എസ്.എം.എസ് മുഖേനയോ പത്രമാധ്യമങ്ങൾ മുഖേനയോ അറിയിക്കും. തൃശൂർ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസർമാരുടെ (ബി.ഡി ഒ മാർ) ഓഫീസുകളിലും തൃശൂർ മണ്ഡലത്തിൽ ജില്ലാ സിവിൽ സ്റ്റേഷനിലെ പതിമൂന്നാം
അറിവിന്റെ അശ്വമേധവുമായി ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരാണർത്ഥം ഇരിങ്ങാലക്കുട എസ്.എൻ. ക്ലബ്ബ് ഹാളിൽ ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ കേരളപ്പെരുമ - അറിവിന്റെ അശ്വമേധം എന്ന പരിപാടി സംഘടിപ്പിച്ചു. പുഞ്ചിരി, അന്നം, വീട്, യന്ത്രം, ജീവജാലം, അക്ഷരം, കളിയിടം, അടുക്കള, വെളിച്ചം, സഞ്ചാരം, മഹാകവി, ഹലോ , യുവത, അറിവ്, നഗരം, വനിത എന്നീ ജനജീവിതവുമായി ബന്ധപ്പെട്ട 16 വിഷയങ്ങളിലൂടെ