ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 373 പേർ ചികിത്സയിൽ തുടരുന്നു. പുതുതായി 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വെള്ളിയാഴ്ച 373 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (30/04/2021) പുതുതായി 41 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 355 പേരും, ആശുപത്രികളിൽ 18 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 2560
Month: April 2021
നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ – മുഖ്യമന്ത്രി
നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ -പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കോവിഡ് രോഗസ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നാലാം തിയതി മുതൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്കാണ്
373 പേര്‍ക്ക് കൂടി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ വെള്ളിയാഴ്ച 373 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആളൂർ 49, ഇരിങ്ങാലക്കുട 78, കാറളം 14, വേളൂക്കര 53, മുരിയാട് 64, കാട്ടൂര്‍82, പൂമംഗലം 9 പേര് ഇരിങ്ങാലക്കുട : ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 373 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 261 പേരെ പരിശോധിച്ചതിൽ
പ്രവാസികൾ കോവിഡ് വാക്സിനുകൾക്കുള്ള തുക കൈമാറി
വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് പ്രദേശത്തെ പ്രവാസികൾ അവർ ജോലി ചെയ്യുന്ന രാജ്യത്തിൽ നിന്നും നേടിയ സൗജന്യ വാക്സിനേഷനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എം മുകേഷ് എന്നിവർ ചേർന്നാണ് 350 വാക്സിനേഷനു തുല്യമായ ഒരു ലക്ഷത്തി അയ്യായിരം രൂപ നൽകിയത്.
അംഗനവാടി വർക്കറുടെ റിട്ടയേർമെന്റ് ചടങ്ങ് കോവിഡ് രോഗ ബാധിധരായ വീടുകളിലേക്കു പച്ചക്കറി കിറ്റുകൾ കൊടുത്തു നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 35-ാം വാർഡിലെ 31-ാം നമ്പർ അങ്കണവാടിയിൽ വർക്കറായ ആഗ്നസ് പോളിന്റെ റിട്ടയേർമെന്റ് ദിനത്തിൽ മറ്റുള്ള വാർഡുകളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് ബാധിതരുടെയും കൊറെന്റൈൻ ഇരിക്കുന്നവരുടെയും വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ കൊടുത്ത് നടത്തി. മറ്റുള്ള ആഘോഷങ്ങൾ റിട്ടയർമെൻറിൽ നിന്ന് മാറ്റിവെച്ചു. വീടുകളിലേക്കുള്ള കിറ്റുകൾ റിട്ടയേർമെന്റകുന്ന ആഗ്നസ് പോൾ വാർഡിലെ കൗൺസിലറായ സി. സി ഷിബിന്‍ കൈമാറുകയും
കല്യാണിയുടെ ചികിത്സയ്ക്ക് സഹായഹസ്തവുമായി ഇരിങ്ങാലക്കുട ആർ.ഡി.ഒ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.ഡി.ഓ & മെയിൻറ്റനൻസ് ട്രൈബ്യുണൽ സി.ലതികയുടെ സഹായഹസ്തം ഇരിങ്ങാലക്കുട സ്വദേശിനി, 72 വയസ്സുള്ള ഗുരുവിലാസം വീട്ടിൽ കല്യാണി എന്ന വയോധികയ്ക്ക് പുനർജന്മമേകി. കല്ല്യാണി, കാലിന് പരിക്കേറ്റ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ പരസഹായമില്ലാതെ കഴിഞ്ഞ് വന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ & മെയിൻറ്റനൻസ് ട്രൈബ്യൂണൽ സി.ലതിക
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 4281 പേർക്ക് കോവിഡ്, 4233 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന്37,199 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 4281 പേർക്ക് കോവിഡ്, 4233 പേർക്കും സമ്പര്‍ക്കത്തിലൂടെ. 1283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 4281 ൽ 4233 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 1283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്, 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക
വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം
വോട്ടെണ്ണൽ ദിവസം കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. ആഹ്ളാദ പ്രകടനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. മെയ് 2, 3, 4 തിയ്യതികളിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിന് കടുത്ത നിയന്ത്രണം തുടരുമെന്നും കലക്ടർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ജില്ലയിലാകെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാഭരണകൂടം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ
കോവിഡ് ആർ.ടി.പി.സി ആർ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചു
സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്
ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് പോസിറ്റീവുകളിൽ വർദ്ധന, വ്യാഴാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 379 പേർ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 379 പേർ ചികിത്സയിൽ തുടരുന്നു. പുതുതായി 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വ്യാഴാഴ്ച 379 പേർ ഇപ്പോൾ കോവിഡ് പോസിറ്റീവായി തുടരുന്നു, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (29/04/2021) പുതുതായി 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വീടുകളിൽ 360 പേരും, ആശുപത്രികളിൽ 19 പേരും പോസിറ്റീവായി തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവ് 2519 പേരാണ്.