ഇരിങ്ങാലക്കുടയിൽ കൊവിഡ് നിരക്കിൽ വർദ്ധനവ്, ബുധനാഴ്ച നഗരസഭാ പ്രദേശത്ത് 7 പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൊവിഡ് നിരക്കിൽ വർദ്ധനവ്, ബുധനാഴ്ച നഗരസഭാ പ്രദേശത്ത് 7 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 32, വീട്ടിലുള്ള പോസിറ്റീവ് 170. ഇതുവരെ ആകെ പോസിറ്റീവ് 2042. ഹോം ക്വാറന്റൈയിനിൽ 475 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24
Day: March 31, 2021
ശ്രീ കൂടൽമാണിക്യം മൂന്നാം ദിവസ ഉത്സവ ചടങ്ങുകൾ : വിളക്ക് തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ
ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മൊബ്
കരുവന്നൂർ, പൊറത്തിശ്ശേരി മേഖലകളിൽ സന്ദർശനം നടത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, കരുവന്നൂർ, പൊറത്തിശ്ശേരി മേഖലകളിൽ സന്ദർശനം നടത്തി. സന്ദർശനം മാപ്രാണം പള്ളിയുടെ പരിസരത്ത് നിന്ന് ആരംഭിച്ചു . തുടർന്ന് മാപ്രാണം മഠം , അന്തരിച്ച സി.ഐ. ബാലൻ മേനോന്റെ വസതി , ബോയൻ കോളനി , ഫ്രണ്ട്സ് പാക്കിംങ്ങ് കമ്പനി , തേലപ്പിള്ളി പോളിമേഴ്സ് കമ്പനി , ടർഫറ്റ് പോളിമേഴ്സ് , ജനതാ കോളനി
കോവിഡ് കാലത്തും താങ്ങായി ഇ-സഞ്ജീവനി ടെലിമെഡിസിന്‍ : ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം
കോവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍. അലോപ്പതി വിഭാഗത്തിലെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പടെ 33 സേവനങ്ങളാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഓൺലൈനായി വീട്ടിലോ സൗകര്യപ്രദമായ സ്ഥലത്തോ ഇരുന്ന് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനി ടെലി മെഡിസിന്റെ പ്രത്യേകത. ഒരു രോഗിയുടെ പരിശോധന പൂര്‍ത്തീകരിക്കുന്നതിനായി 7 മിനിറ്റില്‍ താഴെ സമയം മതി.
ഗസ്റ്റ് ലെക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഹിന്ദി, ഫിസിക്സ് , ബോട്ടണി, കെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, മലയാളം, സംസ്കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലെക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനാന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം.യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനാന്തരബിരുദക്കാരെയും പരിഗണിക്കും. ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 16 വെള്ളിയാഴ്ചയും മലയാളം,
എസ്.എന്‍ സ്കൂളുകളുടെ വാര്‍ഷികം നടത്തി
ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച സ്കൂള്‍ അങ്കണത്തില്‍ നടത്തി. എസ്.എന്‍ സ്കൂളുകളുടെ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന് മാസ്റ്റര്‍ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു. ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടിയ അനുനന്ദന എം. നായര്‍ക്കുള്ള ഉപഹാരം മുഖ്യാതിഥിയായ ഇരിങ്ങാലക്കുട
വോട്ടിങ് മെഷീന് പരിചയപ്പെടാൻ ഏപ്രിൽ 1 മുതൽ 4 വരെ ഇരിങ്ങാലക്കുട ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ സൗകര്യം
ഇരിങ്ങാലക്കുട : ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപ്പാറ്റ് മെഷീനും പൊതുജനങ്ങൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിചയപ്പെടുന്നതിനായുള്ള സൗകര്യം 2021 ഏപ്രിൽ 1 മുതൽ 4 വരെ മാപ്രാണത്തുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ ഒരുക്കിയിരിക്കുന്നു. പൊതുജനങ്ങളും ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഉപവരണാധികാരി അജയ് എ.ജെ അറിയിച്ചു.
‘അഭേദം’ കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അഭേദം' കയ്യെഴുത്തുമാസിക എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഖാദർ പട്ടേപ്പാടം പ്രകാശനം ചെയ്തു. യോഗത്തിൽ വി.എം ഗീത അദ്ധ്യക്ഷത വഹിച്ചു. കയ്യെഴുത്തു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ സർഗാത്മകതയെ വീണ്ടെടുക്കുന്ന പ്രവർത്തനമാണ് ഇതെന്ന് പ്രകാശനം ചെയ്തുകൊണ്ട് ഖാദർ പട്ടേപ്പാടം സംസാരിച്ചു. ആമുഖപ്രഭാഷണം പി.കെ ഭരതൻ നിർവഹിച്ചു. സൂര്യകീർത്തി, ഏയ്ജലിൻ റോണി എന്നിവരും സംസാരിച്ചു. പി.കെ അജയഘോഷ് സ്വാഗതവും ഡൈനി കെ
വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവിൽ ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ പാർട്ടി ചാലക്കുടി താലൂക്ക് മേലൂർ വില്ലേജ് ഇളംചേരി തോടിനു സമീപം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 450 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു. 200 ലിറ്ററിൻ്റെ രണ്ട് ഇരുമ്പ് ബാറലിലും 50 ലിറ്റർ കന്നാസിലുമായി ചാക്ക് കൊണ്ടു മറച്ച നിലയിലാണ് വാഷ് കാണപ്പെട്ടത്. വാഷ് നശിപ്പിച്ച് വാറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു. വാറ്റ്