ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീകോവിലിൽ നിന്നും ഭഗവാൻ ആദ്യമായി പുറത്തേക്ക് എഴുന്നുള്ളുന്ന കൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് ചടങ്ങുകൾ മാത്രമായി ആഘോഷിച്ചു. ദേവനെ ശ്രീക്കോവിലിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിച്ച് മാതൃക്കൽ ദർശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സ്പതമാതൃക്കൾക്കരികെ ഇരുത്തി. ഭക്തജനങ്ങൾക്ക് പടിഞ്ഞാറെ നടപ്പുരയിൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഭഗവാന്റെ തിടമ്പ് കോലത്തിൽ ഉറപ്പിച്ച് പുറത്തേക്ക് വന്ന് ക്ഷേത്രത്തിന്റെ സ്വന്തം ആനയായ മേഘാർജ്ജുനന്റെ പുറത്തേറ്റി എഴുന്നള്ളിച്ചു. കൂടൽമാണിക്യം മേഘാർജ്ജുനന് പുറമെ കുട്ടംകുളങ്ങര
Day: March 29, 2021
കൂടൽമാണിക്യം ഉത്സവം: ആനകളുടെ പരിശോധന നടന്നു, കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് 3 ആന
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന്റെ ചടങ്ങുകളുടെ ഭാഗമായുള്ള പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്ന ആനകൾക്കുള്ള വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പരിശോധനകൾ തിങ്കളാഴ്ച കൊട്ടിലാക്കലിൽ നടന്നു. കൂടൽമാണിക്യം മേഘാർജ്ജുനൻ, കുട്ടംകുളങ്ങര അർജുനൻ, അന്നമനട ഉമാ മഹേശ്വരൻ എന്നി 3 ആനകളാണ് തിങ്കളാഴ്ച രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്നത്.മൃഗ സംരക്ഷണ വകുപ്പിലെ ഇരിങ്ങാലക്കുട പോളി ക്ലിനിക്കിലെ സീനിയർ വെറ്റെർനറി സർജ്ജൻ ഡോ. ബാബുരാജ്
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ ബിന്ദു നെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പ്രൊഫസർ അല്ലാതിരിക്കെ പ്രൊഫസർ ആർ ബിന്ദു എന്നപേരിൽ നോമിനേഷനിലും പ്രചാരണങ്ങളിലും കൊടുത്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ക്യാൻവാസ് ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രൊഫസർ പദവി ദുരുപയോഗപ്പെടുത്തി വോട്ട് അഭ്യർത്ഥിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് പരാതി. പ്രൊഫസർ അല്ലാതിരിക്കെ പ്രൊഫസർ ആർ ബിന്ദു എന്നപേരിൽ നോമിനേഷനിലും പ്രചാരണങ്ങളിലും കൊടുത്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 3 കോവിഡ് പോസിറ്റീവ്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 3 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 3 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 34, വീട്ടിലുള്ള പോസിറ്റീവ് 175. ഇതുവരെ ആകെ പോസിറ്റീവ് 2032. ഹോം ക്വാറന്റൈയിനിൽ 474 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 24 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 57 വയസ്സുള്ള പുരുഷൻ
കൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് ചടങ്ങുകൾ തൽസമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തിങ്കളാഴ്ച രാത്രി 9:30 മുതൽ
ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടന്നു. വഴി നടക്കൽ സമരം നടന്ന കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിച്ച റാലി ഠാണാവിൽ സമാപിച്ചു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധിയാളുകൾ പങ്കെടുത്തു. സ്ഥാനാർത്ഥിയുടെ പ്ലക്കാർഡുകൾ പിടിച്ച് നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു . ഠാണാവിൽ ചേർന്ന പൊതുയോഗം സി.പി.ഐ. ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 31 ന്
കാട്ടുങ്ങച്ചിറ : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 31 ബുധനാഴ്ച രാവിലെ 9.30 ന് . പൊതുയോഗം തൃശൂർ എം.പി ടി. എൻ പ്രതാപൻ നിർവഹിക്കും. പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ സുനിത കെ.ജി , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മൃദുല എ.ബി ,
എസ്.എൻ സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 31 ന്
എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 31 ബുധനാഴ്ച രാവിലെ 9.30 ന് . പൊതുയോഗം തൃശൂർ എം.പി ടി. എൻ പ്രതാപൻ നിർവഹിക്കും. പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ സുനിത കെ.ജി , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മൃദുല എ.ബി , ജാസ്മിൻ ഒ.വി
ഉത്തർപ്രദേശിലെ സന്യസ്തർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടികൾ സ്വീകരിക്കാത്തതിനെതിരെ കത്തീഡ്രൽ കെസിവൈഎം പ്രതിഷേധ പ്രകടനം നടത്തി.
ഇരിങ്ങാലക്കുട : മതമാറ്റം ആരോപിച്ച് ഉത്തർപ്രദേശിൽ സന്യസ്തർക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച പോലീസ് നിസംഗതക്കെതിരെയുമായി ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണൂക്കാടൻ തിരികൾ തെളിയിച്ചു ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ചെറുക്കണം എന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും പിതാവ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാദർ പയസ്
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ ആളൂർ പഞ്ചായത്ത് പര്യടനം ആരംഭിച്ചു
ഇരിങ്ങാലക്കുട : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ ആളൂർ പഞ്ചായത്ത് പര്യടനം തിങ്കളാഴ്ച അതിർത്തി വാർഡായ വല്ലക്കുന്നിൽ നിന്ന് ആരംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ അഡ്വ. എം.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. ലോകസഭയിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഡോ. ചാൾസ് ഡയസ്, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം