ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 2 കോവിഡ് പോസിറ്റീവ്, ആകെ പോസിറ്റീവായി തുടരുന്നത് 212 പേർ, ക്വാറന്റൈയിനിൽ 475 പേർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 177. ഇതുവരെ ആകെ പോസിറ്റീവ് 2030. ഹോം ക്വാറന്റൈയിനിൽ 475 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ
Day: March 27, 2021
പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും ശനിയാഴ്ച വോട്ടഭ്യർത്ഥന നടത്തി. പ്രമുഖ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, സ്ഥാനാർത്ഥിക്ക് കഥകളിയിൽ ആദ്യമായി ചുട്ടി കുത്തിയ കലാനിലയം പരമേശ്വരൻ ആശാൻ, അന്തരിച്ച കൊരുമ്പു സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കുടുംബം, കലാനിലയം ഗോപിനാഥൻ, കലാമണ്ഡലം പ്രഷീജ, കല്ലികാട്ട് ഗോപി, അന്തരിച്ച പഴയ
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ അന്തേവാസികളും ഉദ്യോഗസ്ഥരും നിർമിച്ച കുളത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. ജയിൽ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം മദ്ധ്യമേഖല ജയിൽ ഡി.ഐ.ജി, സാം തങ്കയ്യ നിർവ്വഹിച്ചു. ചിത്രലാഡ, പിലോപ്പിയ ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് സബ്ബ് ജയിലിലെ കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ
മാറ്റത്തിന്റെ വക്താക്കളായി യുവജനത മാറണം – ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട : സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവസമൂഹത്തിന് മാത്രമേ സാധിക്കു എന്നും യുവജനത മാറ്റത്തിന്റെ വക്താക്കളാകണമെന്നും പുതിയ വോട്ടർമാരുടെ സംഗമത്തിൽ എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്. എ.ബി.വി.പി ഇരിങ്ങാലക്കുട നഗർ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുവാക്കളുമായി 'ന്യൂ വോട്ടേഴ്സ് മീറ്റിൽ' സംവദിക്കുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ,