ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35,വീട്ടിലുള്ള പോസിറ്റീവ് 180 . ഇതുവരെ ആകെ പോസിറ്റീവ് 2028 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 180. ഇതുവരെ ആകെ പോസിറ്റീവ് 2028. ഹോം ക്വാറന്റൈയിനിൽ 480 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
Day: March 26, 2021
കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം : ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച 10 മുതൽ 6 മണി വരെ ഗതാഗത നിയന്ത്രണം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലും കൊടുങ്ങല്ലൂർ, തൃശ്ശൂർ റോഡിലും ഞായറാഴ്ച രാവിലെ 10 മുതൽ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ്സ് അറിയിച്ചു.പ്രതിരോധ മന്ത്രിയുടെ വാഹന വ്യൂഹം കടന്ന്
കുഞ്ഞുണ്ണി മാഷിനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട : പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ 15 -ാം ചരമ വാർഷികം ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ ആചരിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷനായി. ഹരി ഇരിങ്ങാലക്കുട, ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ പര്യടനത്തിൽ വൻ ജനപങ്കാളിത്തം
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ പര്യടനത്തിൽ കാറളം പഞ്ചായത്ത് പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എത്തി വോട്ടഭ്യർത്ഥന നടത്തി. രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താനിയിൽ നിന്നും ആരംഭിച്ച പര്യടനം 34 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മുരിയാട് പഞ്ചായത്തിലെ വെള്ളിലംകുന്ന് കോളനിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വേനൽ ചൂടിനെ അവഗണിച്ചു വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നത് ആവേശകരമായി. പര്യടനത്തിന് സ്ഥാനാർത്ഥിയോടൊപ്പം കെ.
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 137 പേർക്ക് കോവിഡ്, 131 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 137 ൽ 131പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 139പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 137 ൽ 131 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 139 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ് 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ
തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ പോലീസ് റൂട്ട് മാർച്ച്
ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാന പരിപാലനച്ചുമതല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസും ഉത്തരാഖണ്ഡ് അതിർത്തിസംരക്ഷണ പോലീസ്സായ സീമാ ബെൽ 57-ാം ബറ്റാലിയൻ, എസ് എസ് ബി കമാൻഡോസും ഠാണാവില്‍ നിന്നും ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരം വരെ വെള്ളിയാഴ്ച വൈകുനേരം റൂട്ട് മാർച്ച് നടത്തി. ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റന്റ് ഡി എസ് കാർക്കിയുടെ നേതൃത്വത്തിലുള്ള 45 കമാൻഡോകളും, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐമാരായ മനു വി
കാരുണ്യ മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ് : സുഷമ നന്ദകുമാര്‍
ഇരിങ്ങാലക്കുട : കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറുടെ ഔദ്യോഗിക സന്ദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുഷമ നന്ദകുമാര്‍. സമൂഹത്തിലെ അശരണരായ നിരവധി പേര്‍ക്ക് അത്താണിയാകാന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ടെന്നും,പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ
ഒക്ക്യൂപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സ് – സ്പോട്ട് അഡ്മിഷൻ
കല്ലേറ്റുംകര : നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷനിൽ കേരള ആരോഗ്യ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒക്ക്യൂപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സിലെ ഒഴിവുള്ള 4 സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെറിറ്റ് കോട്ടയിൽ ഒന്ന്,മാനേജ്മെന്റ് കോട്ടയിൽ രണ്ട്, NRI കോട്ടയിൽ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. പാര മെഡിക്കൽ ആൻഡ് അലൈഡ് സയൻസ്
വികസിത ഇരിങ്ങാലക്കുടക്കുള്ള നിർദേശങ്ങൾ പ്രൊഫഷണൽ മീറ്റിൽ പങ്കുവെച്ച് ജേക്കബ് തോമസ്
ഇരിങ്ങാലക്കുട : കാലാവസ്ഥ വ്യതിയാനം മുതൽ സ്ത്രീ ശാക്തീകരണത്തിനുള്ള നൂതന പദ്ധതികൾ ഇരിങ്ങാലക്കുടക്കായി തയ്യാറാക്കിയതിന്റെ വിശദാംശങ്ങൾ നാട്ടുകാരായ പ്രൊഫഷണലുകളുടെ മുന്നിൽ വിശദീകരിച്ച് പ്രശംസ നേടി എൻഡിഎ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കല്ലട റീജൻസിയിൽ വിളിച്ചു ചേർത്ത പ്രൊഫഷണൽ മീറ്റിൽ ഡോക്ടർമാർ, എഞ്ചിനീർമാർ, കമ്പ്യൂട്ടർ വിദഗ്ദ്ധർ , വ്യവസായ നിർമാണ രംഗത്തെ പ്രമുഖർ , അഭിഭാഷകർ തുടങ്ങിയ നൂറോളം പേർ പങ്കെടുത്തു.ഒരു വികസിത