പടിയൂർ : പര്യടനത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ് പടിയൂരിലെ മേനാലി തുരുത്തിലെ തൊഴിലുറപ്പ് തൊഴിലാളികളിളെ സന്ദർശിച്ചു, പ്രായം മറന്നു തന്റെ എൺപത്തിരണ്ടാം വയസ്സിലും തൊഴിലുറപ്പ് ജോലിതുടരുന്ന പനങ്ങാട് തങ്കമണി കുമാരനെ ആദരിച്ചു. വ്യാഴാഴ്ച രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്.എല്‍.വി.ഐ.പി. കോളനി, എസ്.എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍,
Day: March 25, 2021
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവ്വീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് പോസ്റ്റൽ വോട്ടിംഗിന് സൗകര്യം മാർച്ച് 28, 29, 30 തിയ്യതികളിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമ സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് അവശ്യ സർവ്വീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 2021 മാർച്ച് 28 ,29 ,30 തിയ്യതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കുന്നതാന്നെന്നു ഉപവരണാധികാരി അജയ് എ.ജെ അറിയിച്ചു. പോസ്റ്റൽ വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ള
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 2023
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35,വീട്ടിലുള്ള പോസിറ്റീവ് 185 . ഇതുവരെ ആകെ പോസിറ്റീവ് 2023 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 185. ഇതുവരെ ആകെ പോസിറ്റീവ് 2023. ഹോം ക്വാറന്റൈയിനിൽ 476 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 94 പേർക്ക് കോവിഡ്, 92 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 94 ൽ 92 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 185പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 94 ൽ 92 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 185 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ വോട്ടഭ്യർത്ഥിച്ചുള്ള നാലാം ദിന പര്യടനത്തിന് ഊഷ്മളമായ സ്വീകരണം
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്, കാറളം പഞ്ചായത്ത്, കാട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ തളിയക്കോണം എസ്.എൻ.ഡി.പി പരിസരത്ത് നിന്നും ആരംഭിച്ച പര്യടനം 36 കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റു വാങ്ങി കാട്ടൂർ ബസാറിൽ അവസാനിച്ചു. ജാഥ കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ചും, പൂമാലകൾ അണിയിച്ചും, കാണിക്കൊന്നകൾ നൽകിയും
ഇരിങ്ങാലക്കുട നിയോജക മണ്ഡലം; ആബ്സെന്റീസ് വോട്ടിംഗ് 26 ന്
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത ആബ്സെന്റീസ് വോട്ടർമാരുടെ വോട്ടിംഗ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത ആബ്സെന്റീസ് വോട്ടർമാരുടെ വോട്ടിംഗ് 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിൽ വന്ന് വോട്ട് രേഖപ്പെടുത്തും.80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗ ബാധിതർ, കോവിഡ് രോഗം സംശയിക്കുന്നവർ
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പ്രൊഫ. ജോസഫ് ജസ്റ്റിന് ഡോക്ടറേറ്റ്
“സ്വന്തം ബിന്ദു” കലാസംഘം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള 'സ്വന്തം ബിന്ദു' കലാസംഘം പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. കലാ സംഘം മാനേജർ കെ.എൻ . എ. കുട്ടി വാദ്യോപകരണം ഏറ്റുവാങ്ങി. സാംസ്ക്കാരിക സംഗമം ഡോ.കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. രേണു രാമനാഥ് അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും
കർശന നിയന്ത്രണങ്ങളോടെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഇരിങ്ങാലക്കുട : മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങുകൾ മാത്രമായി