തിരഞ്ഞെടുപ്പിന് 72 മണിക്കൂർ മുമ്പ് ബൈക്ക് റാലിക്ക് നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് വരെ മാത്രമെ ഇത്തരം റാലികൾ നടത്താൻ അനുമതിയുള്ളു. വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ വോട്ടർമാരെ ഭയപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധർ ബൈക്ക് ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ ഉത്തരവ്. നിലവില്‍ 48 മണിക്കൂര്‍
Day: March 24, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 6 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 2017
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 6 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 34,വീട്ടിലുള്ള പോസിറ്റീവ് 189 . ഇതുവരെ ആകെ പോസിറ്റീവ് 2017 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 6 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 34, വീട്ടിലുള്ള പോസിറ്റീവ് 189. ഇതുവരെ ആകെ പോസിറ്റീവ് 2017. ഹോം ക്വാറന്റൈയിനിൽ 470 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ
സാംസ്കാരിക സംഗമം, തത്സമയം
പ്രൊഫ. ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പ്രവർത്തകർ ഒന്നിക്കുന്ന സാംസ്കാരിക സംഗമം ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാൾ പരിസരത്ത് നിന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം .സാംസ്കാരിക സമ്മേളനം തുടരുന്നതിനിടയിൽ പ്രസിദ്ധ ശില്പിയും ചിത്രകാരനുമായ ടി പി പ്രേമ്ജി എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. ആർ ബിന്ദുവിന്റെ ചിത്രം വരക്കുന്നു
തൃശൂർ ജില്ലയിൽ ബുധനാഴ്ച 195 പേർക്ക് കോവിഡ്, 184 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 195 ൽ 184പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന219പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 195 ൽ 184 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 219 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ് 2146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പര്‍ക്ക
മാറ്റിവച്ച കഴിഞ്ഞ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ നടന്നു
ഇരിങ്ങാലക്കുട : കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം മാർച്ച് 28 ഞായറാഴ്ച കൊടിയേറ്റതോടെ ചടങ്ങുകൾ മാത്രമായി ആരംഭിക്കുന്നതിന് മൂന്നോടിയായി ബുധനാഴ്ച കിഴക്കേ നടപ്പുരയിൽ കലവറ നിറയ്ക്കൽ നടന്നു. ഭക്തജനങ്ങൾ എണ്ണ, നെയ്യ്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ സമർപ്പിച്ചു. രാവിലെ 7 മണിക്ക് കൊട്ടിലാക്കൽ ശ്രീ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹവനം നടന്നു. സന്ധ്യയ്ക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. കോവിഡ്
വ്യാജപ്രചരണം : സൈബര്‍ സെല്ലില്‍ പരാതി നല്കി ഇന്നസെന്റ്
ഇരിങ്ങാലക്കുട : ഫെയ്സ് ബുക്കിലും മറ്റും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ സിനിമ താരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ് സൈബര്‍ സെല്ലില്‍ പരാതി നല്കി. തൃശ്ശൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് ഇന്നസെന്റ് പരാതി നല്‍കിയത്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും എല്‍.ഡി.എഫിന്റെ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫിനെ പിന്തുണക്കുന്നു എന്ന തരത്തില്‍ തെറ്റായ
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ ചേലൂർ ബയോഫ്ലോക്ക് പദ്ധതി തുടങ്ങി
ചേലൂർ : ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ (PMMSY)മത്സ്യ നിക്ഷേപവും വിളവെടുപ്പും ഇരിങ്ങാലക്കുട ചേലൂർ മദർ റോഡ് യോൻ അക്വാ ഫാമിൽ നടത്തി. ഫിഷറീസ് ഓഫീസർ ലിസി പി.ഡി മത്സ്യ കുഞ്ഞ് നിക്ഷേപത്തിന്റെയും ഹിത പ്രോജക്ട് കോഡിനേറ്റർ മത്സ്യ വിളവെടുപ്പിന്റെയും ഉദ്ഘാടനം ചെയ്തു.7.5 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നാലു മീറ്റർ വ്യാസമുള്ള 9 ടാങ്കുകളിൽ കൃഷി നടത്തും. 13000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു