ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 8 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 32,വീട്ടിലുള്ള പോസിറ്റീവ് 190 . ഇതുവരെ ആകെ പോസിറ്റീവ് 2009 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 8 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 32, വീട്ടിലുള്ള പോസിറ്റീവ് 190. ഇതുവരെ ആകെ പോസിറ്റീവ് 2009. ഹോം ക്വാറന്റൈയിനിൽ 463 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 67
Day: March 23, 2021
തൊഴില്‍ ശാലകള്‍ സന്ദർശിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ: ജേക്കബ് തോമസ് ചൊവ്വാഴ്ച രാവിലെ പൊറത്തിശ്ശേരി മേഖലയിലെ ഓട് ഫാക്ടറി, സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍ എന്നിവ സന്ദര്‍ശിച്ചു. പൊറത്താട്ടുകുന്ന്, വാതില്‍മാടം, ബോയിങ്ങ് കോളനി, ആനാട്ടുകടവ്, പ്രമുഖ വ്യക്തികള്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ബി.ജെ.പി. കേരള ഐ.ടി. സെല്‍ ഇരിങ്ങാലക്കുട എം സി പി കണ്വെന്ഷന് സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് ആളൂര്‍ പഞ്ചായത്തില്‍ കല്ലേറ്റുംകര,
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രോഗനിർണയ ക്യാമ്പ് മാർച്ച് 27 ശനിയാഴ്ച ലയൺസ് ക്ലബ് ഹാളിൽ
ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയും മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലും സംയുക്തമായി മാർച്ച് 27 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 4:30 വരെ ലയൺസ് ക്ലബ് ഹാളിൽ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവ്വഹിക്കും . ഡോക്ടർ ആന്റണി ജെ കണ്ണമ്പിള്ളി ക്യാമ്പിന് നേതൃത്വം നൽകും . ലയൺസ് ക്ലബ് പ്രസിഡന്റ് ബിജോയ് പോൾ
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 196 പേർക്ക് കോവിഡ്, 191 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 196 ൽ 191പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന122പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 196 ൽ 191പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ് 1751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ചിഹ്നമായ ട്രാക്ടറിൽ കയറി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട : ഏറെ വൈകി ലഭിച്ച തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിൽ കയറി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ റോഡ് ഷോ നടത്തി. കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്നാണ് യുഡിഎഫ് പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് കേരളാ കോൺഗ്രസ് അംഗമായ തോമസ് ഉണ്ണിയാടന് ഏറെ വൈകി കഴിഞ്ഞ ദിവസം ചിഹ്നമായി അംഗീകരിക്കപ്പെട്ടത്.
നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാന സിഡി പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാന സിഡി , പുരോഗമന കലാസാഹിത സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത കഥാകൃത്തുമായ അശോകൻ ചരുവിൽ പ്രകാശനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപിള്ളി ഏറ്റുവാങ്ങി. ആനന്ദപുരം ഉദിമാനം കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം ഷീജ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ
മെട്രോ ഹെൽത്ത് കെയറിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
സാംസ്കാരിക സംഗമം ബുധനാഴ്ച
സാംസ്കാരിക സംഗമം മാർച്ച് 24 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാൾ പരിസരത്ത് ചേരും ഇരിങ്ങാലക്കുട : പ്രൊഫ. ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലാ സാംസ്കാരിക പ്രവർത്തകർ ഒന്നിക്കുന്ന സാംസ്കാരിക സംഗമം മാർച്ച് 24 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാൾ പരിസരത്ത് ചേരും. സംഗമത്തിൽ ഇരിങ്ങാലക്കുടയിലെ കലാ-സാഹിത്യ രംഗത്തെ മുഴുവൻ വ്യക്തിത്വങ്ങളും ഒത്തുചേരും.സംഗമത്തിൽ ഡോ. കെ.പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി),