ഇരിങ്ങാലക്കുട : കുട്ടികൾക്ക് വ്യായാമത്തിന്റെ സന്ദേശം പകർന്നു നൽകി കുട്ടികളോടൊപ്പം സൈക്കിളിങ്ങ് നടത്തി എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്.വേളൂക്കര പഞ്ചായത്തിലെ കുട്ടികൾക്കൊപ്പമാണ് ജേക്കബ് തോമസ് സൈക്കിളിങ്ങ് നടത്തിയത്. സൈക്കിളിങ്ങിന്റെ പ്രാഥമികപാഠങ്ങൾ പറഞ്ഞുകൊടുത്ത് അദ്ധ്യാപകനായും കുട്ടികൾക്കൊപ്പം കൂടി. വൈകിട്ട് ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറൻ മേഖലകളിൽ പ്രചാണം നടത്തി. ജനറൽ സെക്രട്ടറി കെ. സി വേണു മാസ്റ്റർ, ചീഫ് ഇലക്ഷൻ രഞ്ജിത്ത് കാനാട്ട്, സന്തോഷ് ബോബൻ, ടി.കെ ഷാജൂട്ടൻ
Day: March 20, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 10 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1986
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 10 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26,വീട്ടിലുള്ള പോസിറ്റീവ് 195 . ഇതുവരെ ആകെ പോസിറ്റീവ് 1986 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 10 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 195. ഇതുവരെ ആകെ പോസിറ്റീവ് 1986. ഹോം ക്വാറന്റൈയിനിൽ 439 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 60
തൃശൂർ ജില്ലയിൽ ശനിയാഴ്ച 166 പേർക്ക് കോവിഡ്, 160 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 166 ൽ160 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന248പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 166 ൽ 160 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 248 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ് 1860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ സമ്പര്‍ക്ക
കൂടിയാട്ടത്തിലെ സാത്വികാഭിനയത്തിൽ അഭ്യാസംനേടിയ ആത്മവിശ്വാസത്തോടെ “കാളിദാസ ഇൻ ജംബിൾഡ് ഫ്രയിംസ്” ഇന്ന് ഭോപ്പാലിലെ അരങ്ങിൽ
ഇരിങ്ങാലക്കുട : ഭോപ്പാലിലെ മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയിലെ നാടകവിദ്യാർത്ഥികളുടെ വാർഷിക നാടകാവതരണത്തിന്റെ ഭാഗമായി പ്രശസ്തനാടക സംവിധായകനായ രാജേന്ദ്രപാഞ്ചാൽ സംവിധാനം ചെയ്ത "കാളിദാസ ഇൻ ജംബിൾഡ് ഫ്രയിംസ്" എന്ന നാടകത്തിന്റെ അവതരണം ശനിയാഴ്ച വൈകിട്ട് 6.30ന് ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ നടക്കും. ഈ അവതരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസത്തോളം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ പ്രശസ്ത കൂടിയാട്ട കലാകാരനായ അമ്മന്നൂർ രജനീഷ് ചാക്യാരുടെ കീഴിൽ ഈ വിദ്യാലയത്തിലെ കലാകാരന്മാർ കൂടിയാട്ടത്തിലെ
താലൂക്ക് സമ്മേളനം നടത്തി
ഇരിങ്ങാലക്കുട : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുകുന്ദപുരം താലൂക്ക് സമ്മേളനം പുതുക്കാട് കെ നാരായണ സ്മാരക ഹാളിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് എം.വി ലോനപ്പൻ അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി സുനിൽ അന്തിക്കാട് ആശംസകൾ അർപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ഇ. ഡി സാബു മുഖ്യപ്രഭാഷണവും, താലൂക്ക് സെക്രട്ടറി എം. ജ്യോതിലാൽ റിപ്പോർട്ടും അവതരിപ്പിച്ചു. പുതുക്കാട് സർവീസ്
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു
കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഹെഡ് ഓഫീസിൽ വച്ച് ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ പതാക ഉയർത്തി ആരംഭം കുറിച്ചു. സഹകാരികൾ, ജീവനക്കാർ , മുൻ ബോർഡ് അംഗങ്ങൾ , പ്രസിഡണ്ട്മാർ തുടങ്ങി 100 ൽ പരം പേർ പങ്കെടുത്തു. മാർച്ച് 20 മുതൽ ഏപ്രിൽ 25 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ,
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020, 2021 തിരുവുത്സവങ്ങളുടെ പ്രോഗ്രാം പുസ്തകം ദേവസ്വം ആഫീസിൽ വച്ച് പ്രകാശനം ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന തിരുവുത്സവങ്ങളുടെ ചടങ്ങുകളും കാര്യപരിപാടികളെയും കുറിച്ച് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ വിശദീകരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, എ.വി ഷൈൻ , കെ.എ പ്രേമരാജൻ, ബ്രഹ്മശ്രീ എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാട്,
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, ദിവസങ്ങളായിട്ടും നടപടിയില്ല
പൊറത്തിശ്ശേരി : ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷന് സമീപം പൊറത്തിശ്ശേരി വി വൺ നഗർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം. അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. റോഡിനു സമീപത്തെ പൈപ്പ് പൊട്ടി മുകളിലെ പ്രതലത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങി സമീപത്തെ കാനയിലേക്ക് ഒഴുകുകയാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുമ്പോളാണ് ഇത്തരം അനാസ്ഥകൾ.