ഇരിങ്ങാലക്കുട : എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ജേക്കബ് തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. ദേശീയ സെക്രട്ടറി വൈ. സത്യകുമാർ ഉദ്ഘാടനം ചെയ്തു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് സമ്പൂർണ , കർണാടക പുത്തൂർ എം എൽ എ സഞ്ജീവ മട്ടന്തൂർ, സിനിമാതാരം ദേവൻ, ബി.ഡി.ജെ.എസ് പ്രതിനിധി അനിൽകുമാർ, ന്യൂനപക്ഷമോർച്ച സംസ്ഥാന
Day: March 19, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1981
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26,വീട്ടിലുള്ള പോസിറ്റീവ് 224 . ഇതുവരെ ആകെ പോസിറ്റീവ് 1981 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 224. ഇതുവരെ ആകെ പോസിറ്റീവ് 1981. ഹോം ക്വാറന്റൈയിനിൽ 439 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 62 പേരുമുണ്ട്.
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന ‘ചിരി’ സമ്പൂർണ്ണ മലയാളം ഒ.ടി.ടി. പ്ളാറ്റ് ഫോമായ പ്രൈം റീൽസിലൂടെ റിലീസ് ചെയ്യുന്നു മാർച്ച് 26 ന്
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ചിരി’ മാർച്ച് 26 ന് സമ്പൂർണ്ണ മലയാളം ഒ.ടി.ടി. പ്ളാറ്റ് ഫോമായ പ്രൈം റീൽസിലൂടെ റിലീസ് ചെയ്യും.ഷൈന്‍ ടോം ചാക്കോയുടെ സഹോദരന് ജോ ജോണ്‍ ചാക്കോ നായകനായെത്തുന്ന ചിരിയിൽ അനീഷ് ഗോപാല്‍,കെവിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്. പി.കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍
സാമൂഹിക — സാംസ്കാരിക — പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യക്തികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി സാമൂഹിക -- സാംസ്കാരിക -- പ്രൊഫഷണൽ മേഖലകളിലെ മഹത് വ്യക്തികളുടെ കൺവെൻഷൻ ഇരിങ്ങാലക്കുട എസ്. എൻ. ക്ലബ്ബ് ഹാളിൽ ചേർന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. സി. പി. ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. (
അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്തോനേഷ്യയിലെ പതിമൂന്ന് യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങൾ ഒപ്പുവച്ചു. ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര കോൺഫ്രൻസിലാണ് വിവിധ യൂണിവേഴ്സിറ്റികളുമായുള്ള ധാരണപത്രങ്ങൾ ഒപ്പുവച്ചത്. ഗവേഷണം, അധ്യാപക- വിദ്യാർത്ഥി വിനിമയം, അന്താരാഷ്ട്ര കോൺഫ്രൻസുകൾ, സിലബസ് പരിഷ്ക്കരണം, വിദേശ നിക്ഷേപം എന്നിവയിലാണ് സഹകരണം. വിവിധ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് അവയുടെ റെക്ടർമാരും ക്രൈസ്റ്റ് കോളേജിന്റെ പ്രതിനിധികളായി മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിൻസിപ്പാൾ ഫാ. ഡോ.
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 203പേർക്ക് കോവിഡ്, 191 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 203 ൽ191 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന244പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 203 ൽ 191 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 244 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1984പേര്‍ക്ക് കോവിഡ് 1756 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 125 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
“ഇലകൾ പച്ച” ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട : ഉദയ പ്രൊവിൻസ് നിർമ്മിച്ച ഇലകൾ പച്ച ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. തനിക്ക് വേണ്ടി മാത്രം ജീവിക്കാതെ അപരനുവേണ്ടി അർപ്പണബോധത്തോടെ ജീവിക്കുവാൻ യുവജനങ്ങളെ ആകർഷിക്കുന്നതാണ് ഇതിന്റെ തിരക്കഥ. മാള സോക്കോർസോ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ലയ ആണ് ഇതിന്റെ സ്വിച്ച് ഓൺ കർമ്മം ചെയ്തത്. നൃത്തവും സുഹൃത്തുക്കളുടെ വിനോദയാത്രയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വർണോത്സവം പകരും. മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന ഈ
ബിന്ദുവിനും തോമസ് ഉണ്ണിയാടനും അപരന്മാർ, ഇരിങ്ങാലക്കുടയിൽ 10 പേർ പത്രിക നൽകി
ബിന്ദുവിനും തോമസ് ഉണ്ണിയാടനും അപരന്മാർ, ഇരിങ്ങാലക്കുടയിൽ 10 പേർ പത്രിക നൽകി ഇരിങ്ങാലക്കുട : നിയമസഭയിലേക്ക് മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച 3 മണിയോടെ അവസാനിച്ചപ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് 10 പേർ പത്രിക നൽകിയിട്ടുണ്ട്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിക്കും അതേപേരിലുള്ള അപരന്മാരുണ്ട്. മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളും പത്രിക നൽകിയവരിൽ പെടുന്നുണ്ട്. പ്രൊഫ. ആർ ബിന്ദു (എൽഡിഎഫ്), അഡ്വ. തോമസ് ഉണ്ണിയാടൻ (യു ഡി എഫ്)
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ പത്രിക നൽകി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിലെത്തി വരണാധികാരി ബി.ഡി.ഓ അജയ് എ.ജെ ക്ക് മുൻപാകെ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. 4 സെറ്റ് പത്രികയാണ് സമർപ്പിച്ചത്. യു ഡി എഫ് നേതാക്കളായ എം എസ് അനികുമാർ, സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, കെ കെ ജോൺസൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു കാറളം പഞ്ചായയത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു കാറളം പഞ്ചായയത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. രാവിലെ കിഴുത്താനിയിൽ നിന്നും ആരംഭിച്ച സന്ദർശനം പുല്ലത്തറ സന്ദർശനത്തിന് ശേഷം -- താണീശ്ശേരിയിൽ കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗവും തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തന്ത്രി പ്രതിനിധിയുമായ ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ചു. തുടർന്ന് പത്തനാപുരം -- ഹരിപുരം കാറളം