ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എൻ.ഡി.എ സ്ഥാനാർഥി ഡോക്ടർ ജേക്കബ് തോമസ് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മേഖലകളിലാണ് പര്യടനം നടത്തിയത് . മാപ്രാണം കുരിശു കപ്പേളയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു പ്രചാരണം തുടങ്ങി. കരുവന്നൂർ - തേലപ്പിള്ളി പുത്തൻതോട് ഇരിങ്ങാലക്കുട നഗരത്തിലെ കിഴക്കൻ മേഖലകളിൽ എന്നിവിടങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് അക്കര തിയേറ്റർ അങ്കണത്തിൽ
Day: March 18, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1979
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26,വീട്ടിലുള്ള പോസിറ്റീവ് 222 . ഇതുവരെ ആകെ പോസിറ്റീവ് 1979 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 222. ഇതുവരെ ആകെ പോസിറ്റീവ് 1979. ഹോം ക്വാറന്റൈയിനിൽ 436 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 61
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 131പേർക്ക് കോവിഡ്, 123 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 131 ൽ123 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന200പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 131 ൽ 123 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 200 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ് 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 173 പേരുടെ സമ്പര്‍ക്ക
എൽ.ഡി. എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ കൺവെൻഷൻ എസ്. എൻ. ക്ലബ് ഹാളിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മഹിളാ സംഘടനകളുടെ മണ്ഡലം കൺവെൻഷൻ എസ്. എൻ. ക്ലബ് ഹാളിൽ സി. പി. ഐ (എം ) ജില്ലാ കമ്മിറ്റി അഡ്വ. കെ. ആർ. വിജയ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, കാട്ടൂർ
യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ രണ്ടാംഘട്ട പര്യടനം നടത്തി
ഇരിങ്ങാലക്കുട : യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ തന്റെ രണ്ടാംഘട്ട പര്യടനം കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ചു. ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ പിഷാരടി സ്വീകരിച്ചു. ശരത്ത് രാജൻ, സനൽ, അജിത്ത് കുമാർ, കൃഷ്ണകുമാർ വള്ളു പറമ്പിൽ, ശ്രുതി കൃഷ്ണകുമാർ, മിനി സി, മൂലയിൽ വിജയകുമാർ, അജയ് മേനോൻ എന്നിവർ നേതൃത്വം നൽകി
ദേശിയ പല്ലാവൂർ താളവാദ്യമഹോത്സവം സമാപിച്ചു, പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കഴിഞ്ഞ ആറു ദിവസമായി കൂടൽമാണിക്യം ക്ഷേത്രഗോപുരനടയിൽ നടന്നവന്ന പല്ലാവൂർ സമിതിയുടെയും സംസ്കാരികവകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പതിനൊന്നാമത് ദേശിയ പല്ലാവൂർ താളവാദ്യമഹോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പല്ലാവൂർ ഗുരുസ്മൃതി അവാർഡ് തിമില ആചാര്യൻ കുനിശ്ശേരി അനിയൻ മാരാർക്കും തൃപ്പേക്കുളം പുരസ്കാരം ഇലത്താളപ്രമാണി മണിയാംപറമ്പിൽ മണിനായർക്കും ഗുരുപൂജാ പുരസ്കാരം ഇലത്താളപ്രമാണി പറമ്പിൽ നാരായണൻ നായർക്കും വീക്കൻചെണ്ട പ്രമാണി
ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ ഊർജതന്ത്ര ഗവേഷണത്തിന് ഒരു കോടി രൂപയുടെ സ്കോളർഷിപ് വല്ലക്കുന്ന് സ്വദേശി നോനു വർഗീസിന്
വല്ലക്കുന്ന് : ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ ഊർജതന്ത്ര ഗവേഷണത്തിന് ഒരു കോടി രൂപയുടെ സ്കോളർഷിപ് വല്ലക്കുന്നു സ്വദേശി നോനു വർഗ്ഗിസ് തൊടുപറമ്പിലിന് . ഗവേഷണത്തിന് വേണ്ടി ഓസ്ഫോർഡ് സർവകലാശാലയിൽ ലബോറട്ടറി ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും ഈ സ്കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിച്ചീട്ടുണ്ട് . ഊർജ്ജതന്ത്രഗവേഷണത്തിനു ഓസ്ഫോർഡിലും ക്വീൻ മേരിയിലും ഇന്ത്യക്കാർക്ക് അവസരം ലഭിയ്ക്കുന്നത് വളരെ അപൂർവമാണ് . മൂന്നു വര്‍ഷം കൊണ്ട് തന്റെ ഗവേഷണം