ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26,വീട്ടിലുള്ള പോസിറ്റീവ് 218 . ഇതുവരെ ആകെ പോസിറ്റീവ് 1975 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 26, വീട്ടിലുള്ള പോസിറ്റീവ് 218. ഇതുവരെ ആകെ പോസിറ്റീവ് 1975. ഹോം ക്വാറന്റൈയിനിൽ 427 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 60 പേരുമുണ്ട്.
Day: March 17, 2021
തൃശൂർ ജില്ലയിൽ ബുധനാഴ്ച 137 പേർക്ക് കോവിഡ്, 134 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 137 ൽ134 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 137 ൽ 134 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് 1879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138പേരുടെ സമ്പര്‍ക്ക ഉറവിടം
നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്
ഇരിങ്ങാലക്കുട : നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നത്. കൂലി വർധനവ് സംബന്ധിച്ച് ഭരണാധികാരികൾ ഉറപ്പു നൽകാറുണ്ടെങ്കിലും ഇതുവരെ അത് ലഭ്യമായില്ല എന്ന സങ്കടമാണ് ഇരിങ്ങാലക്കുട നഗരത്തിലെ പര്യടനത്തിനിടെ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിയ സ്ഥാനാർഥിയോട് നാമമാത്ര കൂലിയിൽ മാലിന്യം നിർമാർജനം ചെയ്യുന്ന തൊഴിലാളികൾ പങ്കുവച്ചത്.
ലക്ഷ്മി ഗ്രൂപ്പ് പാർട്ണർ രാജേഷ് വി.കെ. അന്തരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ലക്ഷ്മി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ പാർട്ട്നർ പൂവത്തുംകടവ് വെള്ളൂപറമ്പിൽ കണ്ണൻ (ലേറ്റ്) മകൻ രാജേഷ് (48) അന്തരിച്ചു. സംസ്കാരം മാർച്ച് 18 രാവിലെ 10 മണിക്ക് പൂവത്തുംകടവ് വസതിയിൽ നടക്കും. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.അമ്മ ലക്ഷ്മി (ലേറ്റ്), സഹോദരങ്ങൾ ഉണ്ണികൃഷ്ണൻ (ലേറ്റ്), തങ്കമണി, ശിവൻ (ലേറ്റ്), രവീന്ദ്രൻ, ഗീത, രമണി, ദിനേശ് ബാബു, ബേബി,
പ്രൊഫ. ആർ. ബിന്ദു പത്രിക സമർപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു വരണാധികാരി തൃശ്ശൂർ ജില്ലാ ലേബർ ഓഫീസർ കെ. എം. സുനിൽ മുൻപാകെ പത്രിക സമർപ്പിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും, സി. പി. ഐ. (എം ) ഏരിയ കമ്മിറ്റി അംഗവും, സ്ഥാനാർത്ഥിയുടെ പിതാവുമായിരുന്ന എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ സഹോദരിമാരായ സുശീല ടീച്ചർ, ശാന്ത ടീച്ചർ എന്നിവരുടെ അനുഗ്രഹം വാങ്ങിയാണ് രാവിലെ പത്രിക
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്
വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്. പലിശയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ 2021 മാര്‍ച്ച് 25 വരെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. എച്ച് ടി / ഇ എച്ച് ടി ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ വിനാണ് അപേക്ഷ നല്‍കേണ്ടതെന്ന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്സിക്യൂട്ടീവ് ഇന്‍ ചാര്‍ജ് അറിയിച്ചു. വിശദവിരവങ്ങള്ക്ക് വെബ്സൈറ്റ്