കരുവന്നൂർ : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ കരുവന്നൂരിലുള്ള മൃഗാശുപത്രിയിൽ മാർച്ച് 16 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കോഴി ഒന്നിന് 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 99618977 11.
Day: March 15, 2021
കെട്ടിട നികുതി കുടിശിക ഒറ്റത്തവണ അടയ്ക്കുന്നവര്‍ക്ക് മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ 2020 -2021 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി ഒടുക്കുന്നതിന് വാർഡിലെ വിവിധ സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിരിക്കുന്നു. മാർച്ച് 16 ചൊവ്വാഴ്ച വാർഡ് 31 ന് (കാരുകുളങ്ങര) നാഷണൽ എൽ.പി സ്കൂൾ കാഞ്ഞിരത്തോട് ലൈനിലും , മാർച്ച് 17 ന് വാർഡ് 27 (ചേലൂർക്കാവ് ), ചെയർപേഴ്സൺ സോണിയ ഗിരിയുടെ വസതിയിലും വാർഡ് 40 (തളിയക്കോണം ) പൊറത്തിശ്ശേരി സ്റ്റേഡിയത്തിലും, മാർച്ച് 18
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 70 പേർക്ക് കോവിഡ്, 66 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 70 ൽ66 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 70 ൽ 66 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ് 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 113
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
പുല്ലൂർ : നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രൊഫ. ആർ ബിന്ദുവിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനുമായി പുല്ലൂർ സഹകരണ ഹാളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വി .ആർ മനോജ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി. ആർ സുന്ദരരാജൻ അദ്ധ്യക്ഷത വഹിച്ചു. ടി .ജി ശങ്കരനാരായണൻ സ്വാഗതവും ജോസ് ജെ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു വേളൂക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു വേളൂക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ കോമ്പാറ സെന്ററിൽ നിന്നും ആരംഭിച്ച് കോലോത്തുംപടി - ഐക്കരക്കുന്ന് - നടവരമ്പ് ബെൽവിക്സ് -വൈക്കര -കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് - കോക്കനട്ട് കോംപ്ലക്സ് -കരുവാപ്പടി -പൂന്തോപ്പ് - കൊറ്റനല്ലൂർ -വേളൂക്കര പഞ്ചായത്ത് ഓഫീസ് -തുമ്പൂർ കയർ ഫെഡ് ഫാക്ടറി - അവിട്ടത്തൂർ സെന്റർ -
സമന്വയ കല സാംസ്കാരിക അക്കാദമിക് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
മുരിയാട് : മുരിയാട് എൻ ഈ ആർ ഹാളിൽ കൂടിയ സമന്വയ കല സാംസ്കാരിക അക്കാദമിക് ഓർഗനൈസേഷൻ ജനറൽ ബോഡി യോഗം തോമസ് തൊകലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.സമന്വയ കല സാംസ്കാരിക അക്കാദമിക് ഓർഗനൈസേഷൻ ഗവേർണിങ് ബോഡിയുടെ ചെയർമാനായി തോമസ് ചേനത്തുപറമ്പിലിനെ തിരഞ്ഞെടുത്തു. എം.എൻ രമേശൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘടനയുടെ മറ്റിതര ഭാരവാഹികളെയും തിരഞ്ഞെടുത്തു. ശാരിക
മെമു സർവീസ് പോലെ മറ്റ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കണം
സീസൺ ടിക്കറ്റ്കാർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുവാൻ ഉള്ള അനുവാദം കൊടുക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു കല്ലേറ്റുംകര : സീസൺ ടിക്കറ്റ്കാർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുവാൻ ഉള്ള അനുവാദം കൊടുക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യാത്രാക്ലേശം നേരിടുന്ന സീസൺ ടിക്കറ്റ് യാത്രക്കാർക്ക് സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള സ്പെഷ്യൽ ട്രെയിനുകളിൽ യാത്ര അനുവദിക്കണം. മെമു സർവീസ് പോലെ മറ്റ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കണംകണ്ണൂർ ആലപ്പുഴ
കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു
കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു ഇരിങ്ങാലക്കുട : 2021 ഏപ്രിൽ 24 മുതൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ കലാപരിപാടികൾ നടത്താൻ കഴിയുമോ എന്ന് ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് മാർച്ച് 15, വൈകീട്ട് 5 മണിക്കകം അപേക്ഷ ക്ഷണിക്കുന്നു. ആ ദിവസങ്ങളിലെ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ പരിപാടി നടക്കൂ. ഏതാനും ദിവസം
തായമ്പക ആചാര്യൻ കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക തത്സമയം
ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെയും കേരള സംസ്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 11-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം മാർച്ച് 12 മുതൽ 17 വരെ ഇരിങ്ങാലക്കുടയിൽ - മാർച്ച് 15ന് വൈകിട്ട് 6:45ന് പ്രസിദ്ധ തായമ്പക ആചാര്യൻ കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക തത്സമയം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക WATCH LIVE
വീട്ടമ്മയ്ക്കെതിരെ കള്ളപ്രചാരണം, കേസെടുക്കാൻ കോടതി ഉത്തരവ്
വീട്ടമ്മയ്ക്കെതിരെ കള്ളപ്രചാരണം, കേസെടുക്കാൻ കോടതി ഉത്തരവ് മാപ്രാണം : വീട്ടമ്മയ്ക്കെതിരേ കള്ള പ്രചാരണം നടത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സമീപവാസികളായ രണ്ടുപേർക്കെതിരെ കേസെടുക്കാൻ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മാപ്രാണം ഹോളിക്രോസ് പള്ളിക്ക് സമീപമുള്ള ചാലിശ്ശേരി ജെയ്സന്റെ ഭാര്യ സിമിയുടെ പരാതിയിലാണ് നടപടി. സമീപവാസിയായ മനു, ഡേവിസ് എന്നിവരുടെ പേരിലാണ് കേസെടുക്കുവാൻ മജിസ്ട്രേറ്റ് അഞ്ജു മീര ബിർളയുടെ ഉത്തരവ്. 2019 ലാണ്