ഇരിങ്ങാലക്കുട : മൂന്ന് ദശവത്സരകാലമായി ഇരിങ്ങാലക്കുടയിൽ തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റ് നിഷേധിക്കുന്ന നേതൃത്വത്തിനെതിരെ വ്യാഴാഴ്ച വൈകുനേരം ഇരിങ്ങാലക്കുടയിൽ പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതിഷേധ പ്രകടനം നടന്നു. "ഇവിടെനിന്നും പരിഗണിക്കപ്പെടേണ്ടവരെ മറ്റു സ്ഥലങ്ങളിൽ ഇത്തവണ തീർച്ചയായും പരിഗണിക്കുമെന്ന" കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ ഉറപ്പ് വീണ്ടും ലംഘിക്കപ്പെട്ടതിലുള്ള അമർഷമാണ് പ്രതിഷേധ പ്രകടനത്തിൽ നിഴലിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആയിരുന്ന ഇരിങ്ങാലക്കുടയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ എം.പി ജാക്സന് പലതവണത്തെപ്പോലെയും
Day: March 11, 2021
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. മാർച്ച് മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ്
പൊറത്തിശ്ശേരി സ്വദേശി സി.ആർ.പി.എഫ് ജവാൻ അമർ ജ്യോതി കാശ്മീരിൽ വെടിയേറ്റ് മരിച്ചു
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ അമർ ജ്യോതി കാശ്മീരിൽ വ്യാഴാഴ്ച രാവിലെ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹെൽത്ത് സെൻ്ററിൻ്റെ സമീപം താമസിക്കുന്ന രാമൻകുളത്ത് കേശവൻ്റെ മകനാണ്. പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ പൂർവ്വ അദ്ധ്യാപക കോമളവല്ലിയാണ് അമ്മ. ചാവക്കാട് സപ്ലെ ഓഫീസ് ജീവനക്കാരി നിഷയാണ് ഭാര്യ. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് നാട്ടിൽ എത്തിക്കും. സംസ്കാരം അടുത്തദിവസം
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1952
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 195 . ഇതുവരെ ആകെ പോസിറ്റീവ് 1952 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 195. ഇതുവരെ ആകെ പോസിറ്റീവ് 1952. ഹോം ക്വാറന്റൈയിനിൽ 406 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 172, പേർക്ക് കോവിഡ്, 165പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 172 ൽ165 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 241 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2133 തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 172 ൽ165 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 241 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് 1862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന ഫാ.പോൾ ചിറ്റിലപ്പിള്ളിയുടെ നാല്പതാം ചരമവാർഷിക അനുസ്മരണദിനം മാർച്ച് 12 ന്
പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ആയിരുന്ന മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളിയുടെ നാല്പതാം ചരമ വാർഷിക അനുസ്മരണ സമൂഹബലി മാർച്ച് 12 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോക്ടർ ലാസർ കുറ്റിക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ഹോസ്പിറ്റലിലെ കബറിട ചാപ്പലിൽ നടത്തും. തുടർന്ന് നാലുമണിക്ക് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ സ്വയം തൊഴിൽ പരിശീലന പരിപാടികൾക്ക് തുടക്കം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ സ്വയം തൊഴിൽ പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ചു. തൊഴിൽ പരിശീലന പരിപാടി ശുചിത്വമിഷൻ സംസ്ഥാന റിസോർഴ്സ്പേർസൺ വി.എ സ്. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. സൂപ്രണ്ട് ബി.എം. അൻവർ അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലകരായ ഡിജു, സൻജ്ഞയൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ .അർ. ആൽബീ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ പി .ജി. ബിനോയ്, കെ.എസ്. സുരാജ്, എൻ.ടി.
യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറ – വൈശാഖൻ
ഇരിങ്ങാലക്കുട : മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്നും മഹത്തായ ജീവിതതത്ത്വങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരാൻ യുക്തിബോധം വേണമെന്നും യുക്തിബോധം ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും സാഹിത്യ അക്കാദമി പ്രസിഡൻ്റ് വൈശാഖൻ അഭിപ്രായപ്പെട്ടു. സംഗമ സാഹിതി കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം ഇ.ഡി ഡേവീസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഇ ഡി ഡേവീസ് രചിച്ച "ഇരിക്കപ്പിണ്ഡം കഥ പറയുന്നു " എന്ന നാടകത്തിനാണ് ലഭിച്ചത്. ഇരിങ്ങാലക്കുട
മാപ്രാണത്ത് തണൽ മരങ്ങൾ വെട്ടുവാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കം ചെറുക്കും – ബി.ജെ.പി
മാപ്രാണം : സംസ്ഥാനപാതയിലെ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ മറവിൽ കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാന പാത കടന്നുപോകുന്ന മാപ്രാണം ജംഗ്ഷനിൽ റോഡുപണിയുടെ ഭാഗമായി വലിയതോതിൽ തണൽ മരങ്ങൾ മുറിച്ച് മാറ്റുവാൻ പി.ഡബ്ലിയൂ.ഡി ഇരിങ്ങാലക്കുട അസിസ്റ്റൻ്റ് എൻജിനിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാൻ ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി കമ്മറ്റി തീരുമാനിച്ചു. മാപ്രാണം സെൻറററിൽ നന്തിക്കര റോഡിൽ ഇരുവശങ്ങളിലായി നിൽക്കുന്ന തണൽ മരങ്ങൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം നിൽക്കുന്നുവെന്നാരോപിച്ചാണ് മരങ്ങൾ
സ്ഥാനാർത്ഥിയെ അറിയുക : ഡോ. ജേക്കബ് തോമസ് (NDA)
സ്ഥാനാർത്ഥിയെ അറിയുക - ഡോ. ജേക്കബ് തോമസ് (NDA) : ജേക്കബ് തോമസ് കോട്ടയം ജില്ലയിലെ ടീക്കോയിയിലെ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടുന്നതിനുമുമ്പ് അരുവിതുര സെന്റ് ജോർജ്ജ് കോളേജിൽ പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കി. തുടർന്ന്, അഗ്രോണമിയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.