നവജാത ശിശുഅടക്കം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 8 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 187 . ഇതുവരെ ആകെ പോസിറ്റീവ് 1944 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 8 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 187. ഇതുവരെ ആകെ പോസിറ്റീവ് 1944. ഹോം ക്വാറന്റൈയിനിൽ 400 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ
Day: March 10, 2021
കോള്‍ പാടശേഖരങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ ആവശ്യമില്ലാതെ വെള്ളം കയറ്റി നിര്‍ത്തുന്നത് ഒഴിവാക്കണം
ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരുപതിൽപരം ലഹരിവസ്തുക്കൾ ഒറ്റ തവണ ഉമിനീർ പരിശോധന വഴി കണ്ടെത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സെൻറ് ജോസഫ് കോളേജില്‍ നടന്ന ഏകദിന ശില്‍പ്പശാല തൃശ്ശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, വി എ സലീം ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഡോ സിസ്റ്റര്‍ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ഡോ അനീഷ് ഇ എം, ഡോ ശിവപ്രസാദ് എം എസ്, അനില്‍
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ലബോറട്ടറിയിലേക്കാവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ലബോറട്ടറിയിലേക്കാവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ 17 മുതല്‍ 23 വരെ ആശുപത്രിയില്‍ ലഭിക്കും. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തിയതി മാര്‍ച്ച് 24 ഉച്ച 12 മണി. അന്നേ ദിവസം വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0480 2833710.
ഉപയോഗിക്കുന്നവരെ ഭ്രാന്തൻ മാരാക്കുന്ന സോംബി ഡ്രഗ് എന്നറിയപ്പെടുന്ന എം ഡി എം എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മയക്കുമരുന്ന് വിതരണ സംഘം പിടിയിൽ
ഇരിങ്ങാലക്കുട : ഉപയോഗിക്കുന്നവരെ ഭ്രാന്തൻ മാരാക്കുന്ന സോംബി ഡ്രഗ് എന്നറിയപ്പെടുന്ന എം ഡി എം എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം മാപ്രാണം പൊറത്തിശ്ശേരി സ്വദേശി മഞ്ഞനം കാട്ടിൽ വിഷ്ണു (23 ), വെള്ളാങ്ങല്ലൂർ വെളയനാട് സ്വദേശി കുമ്പളത്ത് പറമ്പിൽ മിഥുൻ (32 ) , മാപ്രാണം സ്വദേശി കളപ്പുരക്കൽ വീട്ടിൽ ശ്രീക്കുട്ടൻ (30) , ഇരിങ്ങാലക്കുട
അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി
ഇരിങ്ങാലക്കുട : ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വൻതോതിൽ അനധികൃത വിൽപ്പന നടത്തുന്നതിനായി മദ്യം വാങ്ങി സൂക്ഷിച്ചിരുന്ന പൈങ്ങോട് സ്വദേശി കൊല്ലംകുഴി പൈന്റ് സൽഗു എന്ന് വിളിക്കുന്ന സൽഗുണൻ (59) നെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. ജിഷിൽ .വി -യും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ വീട്ടിലും പരിസരത്തും മദ്യ കച്ചവടം നടത്തിവരുകയാണ് വീടിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പറമ്പിലും
മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 2 -ാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് മാർച്ച് 11 മുതൽ 14 വരെ
ഇരിങ്ങാലക്കുട : മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ മാർച്ച് 12 മുതൽ 14 വരെ സംഘടിപ്പിക്കുന്ന 2-ാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2021 , ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ് കോളേജ്, ക്രൈസ്റ്റ് വിദ്യാനികേതൻ, ഡോൺബോസ്കോ സ്കൂൾ, തൃശ്ശൂയൂർ ഷൂട്ടിംഗ് റേഞ്ച് , അക്വാട്ടിക്ക് കോംപ്ലെക്സ് & ജിം, സെന്റ് മേരീസ് കോളേജ്, എന്നി 8 വേദികളിലായി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്തുന്നു .
തൃശൂർ ജില്ലയിൽ ബുധനാഴ്ച 195, പേർക്ക് കോവിഡ്, 182പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 195, ൽ 182 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 264 പേരുടെ പരിശോധനാഫലം നെഗറ്റീവ് സംസ്ഥാനത്ത് ഇന്ന് 2475 തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 195 ൽ182 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 264 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ് 2235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം
അറിയിപ്പ് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ ഒന്ന് മുതൽ മൂന്ന് വീതം സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും.സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍
എസ് .എൻ പബ്ലിക്ക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം മാർച്ച് 12 വെള്ളിയാഴ്ച
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് .എൻ പബ്ലിക്ക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 12 വെള്ളിയാഴ്ച ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ പൈതൃകം, സംസ്ക്കാരം, സാഹിത്യം, കലകൾ, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നിവയെ ആസ്പദമാക്കിയാണ് പരിപാടി. ഹൈ സ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിക്കുക. താല്പര്യമുള്ളവർ വിദ്യാർത്ഥിയാണെന്നു തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 12 വെള്ളിയാഴ്ച 11 മണിക്ക് ലൈബ്രറിയിൽ എത്തിച്ചേരേണ്ടതാണെന്നു ഇരിങ്ങാലക്കുട എസ് എൻ