ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു - ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ക്രൈസ്റ്റ് കോളേജിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും ഈ കേന്ദ്രങ്ങളിൽ നിന്നും നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ക്രൈസ്റ്റ് കോളേജിലും, പുതുക്കാട് മണ്ഡലത്തിൻ്റെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലും, ചാലക്കുടി മണ്ഡലത്തിൻ്റെ ചാലക്കുടി കാർമൽ എച്ച് എസ് എസ് എൽ പി സെക്ഷനിലും, കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കൊടുങ്ങല്ലൂർ പി ഭാസ്കരൻ
Day: March 9, 2021
തിരഞ്ഞെടുപ്പിനു മുന്നോടിയായി മാപ്രാണത്ത് പോലീസിന്റെ റൂട്ട് മാർച്ച്
മാപ്രാണം : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാന പരിപാലനച്ചുമതല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസും ഉത്തരാഖണ്ഡ് അതിർത്തിസംരക്ഷണ പോലീസ്സായ സീമാ ബെൽ 57-ാം ബറ്റാലിയൻ,100 SSB കമാൻഡോസും മാപ്രാണം മുതൽ നമ്പിയാങ്കാവ് ക്ഷേത്രം വരെ റൂട്ട് മാർച്ച് നടത്തി. ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റന്റ് ഡി എസ് കാർക്കിയുടെ നേതൃത്വത്തിലുള്ള 75 കമാൻഡോകളും, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐ ജിഷിൽ വി എന്നിവരും
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1939
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 182 . ഇതുവരെ ആകെ പോസിറ്റീവ് 1939 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 182. ഇതുവരെ ആകെ പോസിറ്റീവ് 1939. ഹോം ക്വാറന്റൈയിനിൽ 381 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചുമർ ചിത്ര രചന
അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി നടത്തിയ ചുമർ ചിത്ര രചന സ്കൂൾ മാനേജർ എ. സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.എ.വി. രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ., കെ.ആർ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 244, പേർക്ക് കോവിഡ്, 238പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 244, ൽ 238 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് 2316 തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 244 ൽ 238 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ് 2100 പേര്‍ക്ക്
വനിതാ ദിനത്തില്‍ ആറ് രാജ്യങ്ങളിലിരുന്നു ഒന്നിച്ചു ഒരേ ചുവടുമായി സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ സഹപാഠികള്‍
കൊടകര: വനിതാ ദിനത്തില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ 2008-12 ബാച്ചിലെ 16 സഹപാഠികള്‍ , അമ്മമാരും ജോലിക്കാരുമായ ഇവര്‍ ആറ് രാജ്യങ്ങളിലിരുന്ന് ഒരേ ചുവടും ഒരേ മനസുമായി ഒന്നിച്ചപ്പോൾ അതൊരു മനോഹരമായ നൃത്തവിരുന്നായി. ഓരോരുത്തരും ജോലി ചെയ്യുന്ന അമേരിക്ക,കാനഡ,യു.എ.ഇ,ഖത്തര്‍,ആസ്ട്രിയ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് തങ്ങളുടെ നൃത്തം വഴി അവര്‍ ഒന്നിച്ചത്.ഈ രാജ്യങ്ങളെല്ലാം തന്നെ വ്യത്യസ്ത സമയ മേഖലകളിലാണ്.16 പേരും 16 സ്ഥലങ്ങളില്‍ നിന്നാണ് നൃത്ത വീഡിയൊ ചിത്രീകരിച്ചിരിക്കുന്നത്.ബയോടെക്നോളജി
ബി.ഇ. സിവിൽ എൻജിനിയറിങ് പരീക്ഷയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റെജീന റസാക്കിനെ കോണ്‍ഗ്രസ്സ് ആദരിച്ചു
കാട്ടൂര്‍ : ബി.ഇ. സിവിൽ എൻജിനിയറിങ് പരീക്ഷയിൽ ഗോൾഡ് മെഡൽ കരസ്ഥഥമാക്കിയ കാട്ടൂര്‍ സ്വദേശി റെജീന റസാക്കിനെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് മൂന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ ബൂത്ത് പ്രസിഡന്റ് ബദറുദ്ദീന്‍ വലിയകത്ത്, പഞ്ചായത്തംഗം അംബുജ രാജന്, ഡയറക്ടര്‍ ബോര്‍ഡംഗം മധുജ ഹരിദാസ്, അമീര്‍ തൊപ്പിയില്‍, സക്കറിയ ജെയിംസ്, രാജേഷ് കാട്ടിക്കോവില്‍, ശശാങ്കന് തിയ്യത്തുപറമ്പില്‍ എന്നിവർ ചടങ്ങിന് നേതൃത്വം നല്കി
സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വനിതാ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട : 14 വർഷമായി ജനറൽ ആശുപത്രിയിൽ മുടങ്ങാതെ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും വൈകുന്നേരം കഞ്ഞി നൽകി വരുന്ന സേവാഭാരതി ഇരിങ്ങാലക്കുട വനിതാ ദിനത്തോടനുബന്ധിച്ച് സേവാഭാരതി വനിതാ പ്രവർത്തകരും വാർഡ് കൗൺസിലർമാരും കൂട്ടായ്മയായ് ആഹാരം പാചകം ചെയ്യുന്നതിനോടൊപ്പം ആശുപത്രിയിൽ വിതരണം നടത്തുകയും ചെയ്തുകൊണ്ട് വനിതാ ദിനം അവിസ്മരണീയമാക്കി.
ശാസ്ത്ര സാംസ്കാരിക കലാ സദസ്സ് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : വർത്തമാനകാല രാഷ്ട്രീയവും ശാസ്ത്രാവബോധ കാഴ്ച്ചപ്പാടുകളും ഉൾച്ചേർത്തുകൊണ്ട് ഇക്കൊല്ലവും കലാജാഥയും സംവാദവും പ്രഭാഷണവുമായി സംസ്ഥാന വ്യാപകമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനപക്ഷത്ത് അവതരിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരിക സദസ്സ് ഇരിങ്ങാലക്കുട മേഖലയിൽ തുടക്കം കുറിച്ചു. കാക്കാത്തുരുത്തിയിൽ നടന്ന സദസ്സ് കവിയും ഗാന രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് റഷീദ് കാറളം 'കർഷകരും ഭക്ഷ്യസുരക്ഷയും ' എന്ന