ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല സ്ത്രീകളെ ഏൽപ്പിക്കാനുള്ള പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് ഇരിങ്ങാലക്കുട സ്റ്റേഷൻ ഇന്ന് ഭരിച്ചത് വനിതകൾ. ഇരിങ്ങാലക്കുട സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി വനിതാ സെൽ തൃശൂർ റൂറലിലെ വനിതാ സബ് ഇൻസ്പെക്ടർ രമാദേവിയും, ജി ഡി ചാർജ് ആയി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്.സി.പി ഓ സിദീജയും, പി.ആർ.ഒയായി
Day: March 8, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1934
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24,വീട്ടിലുള്ള പോസിറ്റീവ് 178 . ഇതുവരെ ആകെ പോസിറ്റീവ് 1935 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 24, വീട്ടിലുള്ള പോസിറ്റീവ് 178. ഇതുവരെ ആകെ പോസിറ്റീവ് 1935. ഹോം ക്വാറന്റൈയിനിൽ 370 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
വനിതാ ശുചീകരണ തൊഴിലാളികൾക്ക് വനിതാ ദിനത്തിൽ തവനിഷിന്റെ ആദരം
ഇരിങ്ങാലക്കുട : നഗരസഭയിലെ അമ്പത്തഞ്ചോളം വരുന്ന വനിതാ ശുചീകരണ തൊഴിലാളികളെ ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി ടി ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ഡോ. കെ.വൈ. ഷാജു, ഡീൻ ഓഫ്
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, അവസാന ദിവസം മാർച്ച് 9
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം മാർച്ച് 9 രാത്രി 12 മണിക്ക് അവസാനിക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം മാർച്ച് 9 രാത്രി 12 മണിക്ക് അവസാനിക്കും. ജില്ലയിൽ 18 വയസ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണ് എന്ന് കളക്ടർ പറഞ്ഞു. രാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലയായ ജനാധിപത്യ പ്രക്രിയയിൽ നിന്നും യുവതീ
ഇരിങ്ങാലക്കുട നഗരസഭയിൽ വനിതാ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സർക്കാർ നിർദ്ദേശം അനുസരിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലും ജീവനക്കാരും ചേർന്ന് വനിതാ ദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. സഖി നോൺസ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ ചിത്ര യോഗത്തിൽ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ
വനിതാ ദിനത്തിൽ നവ വനിതാ എഴുത്തുകാരിയുടെ വനിതകൾക്കായുള്ള കൃതിയുടെ പുസ്തക പ്രകാശനം നടന്നു
ഇരിങ്ങാലക്കുട : അമിത പ്രകാശ് ജെ രചിച്ച് സ്വയം പ്രസദ്ധീകരിച്ച (The Shade Of The South) ’ദി ഷേയ്ഡ് ഓഫ് ദി സൗത്ത്’-ന്റെ പ്രകാശനം വനിതാ ദിനത്തിൽ ഓൺലൈൻ മുഖാന്തരം അഭിനയത്രിയും, നിർമാതാവും, നർത്തകിയുമായ റിമ കല്ലിങ്ങൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയാണ് അമിത പ്രകാശ്. സാമൂഹികമായി നിലനിൽക്കുന്ന പല ചിന്താഗതികളിലേക്കും വിരൽ ചൂണ്ടുന്നതോടൊപ്പം തന്നെ ഓരോ സ്ത്രീകളെയും സ്വന്തം സ്വപ്നങ്ങളെ
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 90, പേർക്ക് കോവിഡ്, 83പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 90, ൽ 83 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 90 ൽ 83 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ് 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സ്കൂൾ ഓഫ് നഴ്സിങ് റൂബി ജൂബിലി ആഘോഷിച്ചു
പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സ്കൂൾ ഓഫ് നഴ്സിങ്ങിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച സ്കൂളിന്റെ വെഞ്ചിരിപ്പുകർമ്മം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാദർ ഡോക്ടർ നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ ഫാദർ ഡോക്ടർ കിരൺ തട്ട്ല, ഫാദർ ഫെമിൻ ചിറ്റിലപ്പിള്ളി, കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ
അമല മെഡിക്കല്‍ കോളേജില്‍ മാതൃ-ശിശു പദ്ധതിയ്ക്ക് തുടക്കം
അമല മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 100 അമ്മമാര്‍ക്കും അവര്‍ക്ക് ജനിക്കുന്ന ശിശുക്കള്‍ക്കും 3 വയസ്സ് പ്രായമാകുന്നതുവരെയും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മാതൃ-ശിശു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അംബുജത്തെ ചടങ്ങില്‍ ആദരിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഡോ.ബെറ്റ്സി തോമസ്, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.പി.എസ്.രമണി, ഡോ.അനോജ് കാട്ടൂക്കാരന്‍, ഡോ.പ്രമീള
“സ്ത്രീ, അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു” – എം.സി.ജോസഫൈൻ
ഇരിങ്ങാലക്കുട : അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാണ് സ്ത്രീയെന്ന് അന്താരാഷ്ട്ര വനിതദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിന ആഘോഷവും, നേട്ടം 2021 ഉം ഉദ്ഘാടനം ചെയ്ത്കൊണ്ട് വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ അഭിപ്രായപ്പെട്ടു. പ്രശസ്ത എഴുത്തുക്കാരിയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച