ഇരിങ്ങാലക്കുട : വേനൽ രൂക്ഷമായ സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള മൈതാനങ്ങളിൽ വിനോദത്തിലേർപ്പെടുന്നത് വിലക്കിയതായി കൗൺസിലിൽ തീരുമാനം.
Day: March 6, 2021
കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ദില്ലിയിൽ തുടരുന്ന കർഷകസമരം 100 ദിവസം പിന്നിടുന്ന വേളയിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കിസാൻ സഭാ നേതാവ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം
അന്തരാഷ്ട്ര വനിതാദിനത്തിൽ ഇരിങ്ങാലക്കുട ലയണസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വനിതാ രത്നങ്ങളെ ആദരിച്ചു
ഇരിങ്ങാലക്കുട : കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണെന്ന് ഇരിങ്ങാലക്കുട ലയണസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി നില കൊള്ളുന്ന വനിത രത്നങ്ങളെ ആദരിച്ച ജ്വാല 2021 ഉദ്ഘാടനം ചെയ്ത് കൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു .തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം അമ്പത് ശതമാനമാണ് വനിത mസംവരണമെങ്കിലും,അതിലും കൂടുതലാണ് വനിത പ്രാതിനിധ്യം ഉള്ളതെന്നും സോണിയഗിരി പറഞ്ഞു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1932
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 176 . ഇതുവരെ ആകെ പോസിറ്റീവ് 1932 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 2 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 176. ഇതുവരെ ആകെ പോസിറ്റീവ് 1932. ഹോം ക്വാറന്റൈയിനിൽ 367 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
തൃശൂർ ജില്ലയിൽ ശനിയാഴ്ച 231 പേർക്ക് കോവിഡ്, 221പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 231 ൽ 221 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 232 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2791 തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 231 ൽ 221 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 232 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ് 2535 പേര്‍ക്ക്
നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.2021 ജനുവരി ഒന്നിന്
പെട്രോൾ പമ്പിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട : പെട്രോൾ ഡീസൽ, പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ കൗൺസിലർമാരായ ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, ബിജു
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : മാധ്യമ പ്രവർത്തകരെ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി കൊവിഡ് വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് ചീഫ് വിപ്പ് അഡ്വ. കെ.രാജൻ പറഞ്ഞു. കെ.ജെ.യു.വിൻ്റെ ആവശ്യം പരിഗണിച്ചായിരുന്നു കെ.രാജൻ മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിക്കുമെന്ന് വ്യക്തമാക്കിയത്. മുന്നണി പോരാളികളെന്ന നിലയിൽ പ്രാദേശിക മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിനും ബാധ്യതയുണ്ടെന്നും കെ.രാജൻ കൂട്ടിച്ചേർത്തു. പ്രാദേശിക പത്രപ്രവർത്തകരെ കുറിച്ച്