സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് പ്രത്യേകമായ സംവിധാനങ്ങള്‍ ജില്ലയിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെ സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി 1000 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ച് സമീപത്ത് ഓക്സിലറിബൂത്ത്
Day: March 5, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 14 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1918
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 14 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 162 . ഇതുവരെ ആകെ പോസിറ്റീവ് 1918 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 14 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 162. ഇതുവരെ ആകെ പോസിറ്റീവ് 1918. ഹോം ക്വാറന്റൈയിനിൽ 360 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 283 പേർക്ക് കോവിഡ്, 279 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 283 ൽ 279 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 308 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2776 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 283 ൽ279 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 308 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ് 2504 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
കയ്യെഴുത്തുമാസിക ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ബാല വേദിയുടെ ആഭിമുഖ്യത്തിൽ കയ്യെഴുത്തുമാസിക ശില്പശാല നടത്തി. ലൈബ്രറി ഹാളിൽ നടത്തിയ ശിൽപ്പശാലയിൽ പി.കെ ഭരതൻ, ഷീന ഇ. എം, പികെ അജയഘോഷ്, മഞ്ജുള കെ. കെ എന്നിവരും ബാലവേദി അംഗങ്ങളും പങ്കെടുത്തു. മാസിക നിർമ്മാണത്തെക്കുറിച്ച് പികെ ഭരതൻ വിശദീകരിച്ചു രചനകളുടെ പ്രാധാന്യത്തെ കുറിച്ച് ഷീന ഇ.എം വിശദീകരിച്ചു. റിച്ച, അഞ്ജന ബാബു,
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ , തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി
ഇരിങ്ങാലക്കുട : കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) , തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ആൽത്തറയ്ക്കൽ നടന്ന ചടങ്ങിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ ജില്ലാ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ സുകു കെ.ഇട്ട്യേശന്, എ.ടി ഉണ്ണികൃഷ്ണൻ, ബി.എൽ ബാബു എന്നവർ ആശംസകൾ
സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് സമൂഹ അടുക്കളയിലേക്ക് കൈമാറി
ഇരിങ്ങാലക്കുട : നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാൻറിൽ ഉൽപാദിപ്പിച്ച വളം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് നഗരസഭാ കേന്ദ്രത്തിലെ സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷിയിലൂടെ ആദ്യമായി വിളവെടുത്ത പച്ചക്കറി ഇരിങ്ങാലക്കുടയിലെ സമൂഹ അടുക്കളയിലേക്ക് കൈമാറി. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതി. ഇരിങ്ങാലക്കുട നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് സുഭിക്ഷ കേരളം ഗ്രോ ബാഗ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്. നഗരസഭാ ആരോഗ്യ വിഭാഗം ഇതിനു
കെട്ടിട നികുതി കുടിശിക ഒറ്റത്തവണ അടയ്ക്കുന്നവര്‍ക്ക് മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 2020 -2021 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി വാർഡ് 1 മൂർക്കനാട് , വാർഡ് 41 പുറത്താട് എന്നി വാർഡുകൾക്ക് മൂർക്കനാട് സെന്റ് .ആന്റണിസ് സ്കൂളിലും, വാർഡ് 13 ആസാദ് റോഡ്, വാർഡ് 14 ഗാന്ധിഗ്രാം, വാർഡ് 15 ഗാന്ധിഗ്രാം ഈസ്റ്റ് എന്നി വർഡുകൾക്ക് കൊട്ടിലിംഗപാടം അംഗനവാടി നമ്പർ 16 ലും മാർച്ച് 7 രാവിലെ 7 മുതൽ വൈകീട്ട്
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ ആരംഭിച്ചു
ഇരിങ്ങാലക്കുട : പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങൾ തുടങ്ങിയവ തെരെഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭാ അധികൃതർ റവ്യന്യൂ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നീക്കം ചെയ്യുവാൻ ആരംഭിച്ചു. മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്കാന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പല രാഷ്രറ്റിയ പാർട്ടികളും അവർ സ്ഥാപിച്ച ബോർഡുകൾ
കോവിഡ് ബാധിച്ച് കാട്ടൂർ സ്വദേശി മരിച്ചു
കാട്ടൂർ : കോവിഡ് ബാധിച്ച് കാട്ടൂർ സ്വദേശി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാട്ടൂര്‍ സ്വദേശി വാത്തേടത്ത് വീട്ടില്‍ രാമദേവൻ മകന് സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ മാസം 10നാണ് കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: രജിത. മകള്‍: ആദിലക്ഷ്മി. ശവസംസ്ക്കാരം നടത്തി.
ജനമൈത്രി പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ജനമൈത്രി പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഖമവും സമാധനപരവുമായ നടത്തിപ്പ് സംബന്ധിച്ചും കോവിഡ് - 19- ന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ. രാജേഷിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐ .