80 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളുടെ (12 ഡി ഫോറം) വിതരണം ഇന്ന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ഇത്തരം വോട്ടര്‍മാര്‍ക്ക് 12 ഡി ഫോറം വിതരണം ചെയ്യുക. തപാല്‍ വോട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 80 വയസ് കഴിഞ്ഞവരും ഭിന്നശേഷിക്കാരും പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 17 ന് മുന്‍പായി ബി.എല്‍.ഒമാര്‍ മുഖേന അതാത് നിയോജക മണ്ഡലം സഹവരണാധികാരിക്ക് സമര്‍പ്പിക്കണം. ഫോം
Day: March 4, 2021
ആറാട്ടുപുഴ മന്ദാരക്കടവില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി, കുട്ടികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും പങ്കെടുപ്പിക്കില്ല
ആറാട്ടുപുഴ മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാവുബലിതര്‍പ്പണ ചടങ്ങുകള്‍ മാര്‍ച്ച് 12, 13 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഇരിങ്ങാലക്കുട : ആറാട്ടുപുഴ മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാവുബലിതര്‍പ്പണ ചടങ്ങുകള്‍ മാര്‍ച്ച് 12, 13 തീയതികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനുള്ള അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ബലിതര്‍പ്പണ ചടങ്ങിന് നിയോഗിച്ചിട്ടുള്ള കാര്മികര് ചടങ്ങിന് 48
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 248 പേർക്ക് കോവിഡ്, 241 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 248 ൽ 241പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 357 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2616 തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 248 ൽ241 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 357 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ് 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1913
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 23 . ഇതുവരെ ആകെ പോസിറ്റീവ് 1913 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 156. ഇതുവരെ ആകെ പോസിറ്റീവ് 1913 ഹോം ക്വാറന്റൈയിനിൽ 352 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 59 പേരുമുണ്ട്.
ക്ഷേത്രങ്ങൾ സാമൂഹ്യസേവനത്തിന് മാതൃകയാവുന്നു
കല്ലേറ്റുംകര : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തിലെ താലപൊലി മഹോത്സവം ആചാരങ്ങൾ മാത്രമായി ഒരു ആനയോട് കൂടി നടത്തി. ഇരിങ്ങാലക്കുട സേവാഭാരതിയുടെ എല്ലാ സ്ഥാപനങ്ങളിലും ഒരു ദിവസത്തെ അന്നദാനത്തിനുള്ള തുക ചോറ്റാനിക്കര മുൻ മേൽശാന്തി ഇരിഞ്ഞാടപ്പിള്ളി മന പുരുഷോത്തമൻ നമ്പൂതിരി അന്നദാനം പ്രസിഡന്റ് ഡി.പി നായർക്ക് നൽകി മാതൃകയായി.
ഠാണാ – ബസ്സ്റ്റാൻഡ് റോഡിൽ ഗതാഗതനിയന്ത്രണം മാർച്ച് 4, 5 ദിവസങ്ങളിലും തുടരും
ഇരിങ്ങാലക്കുട : ആൽത്തറക്ക് മുന്നിൽ റോഡിലെ ഇന്റർലോക്ക് കട്ടകൾ മാറ്റി സ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികള്‍ പൂർത്തിയാകാത്തതിനാൽ മാർച്ച് 4, 5 ദിവസങ്ങളിലും ഠാണാ - ബസ്സ്റ്റാൻഡ് റോഡിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബസ്സ്റ്റാൻഡ് പരിസരത്തെ ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിൽ പോസ്റ്റ് ഓഫീസിനു സമീപമുള്ള ആൽത്തറയ്ക്കു മുന്നിലും, റോഡരികിലും മുൻപ് സ്ഥാപിച്ചിരുന്ന ടൈലുകളിൽ ഉയരവ്യത്യാസം രൂപപെട്ടതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇവിടെ