ഇരിങ്ങാലക്കുട : ഐവർമഠം മാധവവാര്യർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 'മാധവപ്രിയ പുരസ്കാരം' കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക് സമ്മാനിക്കും. വ്യാഴാഴ്ച വൈകിട്ട് 4ന് തിരുവില്വാമല ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ. വി.പി. ഗംഗാധരൻ പുരസ്കാര സമർപ്പണം നടത്തും. ഡോ. സദനം കെ. ഹരികുമാരൻ പരിചയപ്പെടുത്തും. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.
Day: March 3, 2021
പത്താം തരം ഹയര്‍സെക്കന്ററി തുല്യത രജിസ്ട്രേഷന് ഫൈനോടുകൂടി തിയ്യതി ദീര്‍ഘിപ്പിച്ചു
50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച് മാര്‍ച്ച് 15 വരെയും കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം അറിയിപ്പ് : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന് വഴി നടപ്പാക്കുന്ന തുല്യത പത്താം തരം, ഹയര്‍സെക്കന്ററി കോഴ്സുകളുടെ രജിസ്ട്രേഷന് തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച്
സൂര്യാഘാതത്തിനെതിരെ മുൻകരുതൽ എടുക്കണം
അന്തരീക്ഷ താപം വർദ്ധിച്ച സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്ട്രോക്ക് എന്ന് പറയുന്നത്. വളരെ ഉയർന്ന ശരീര താപം, വറ്റി
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1909
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 152 . ഇതുവരെ ആകെ പോസിറ്റീവ് 1909 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 152. ഇതുവരെ ആകെ പോസിറ്റീവ് 1909 ഹോം ക്വാറന്റൈയിനിൽ 345 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 56 പേരുമുണ്ട്.
തൃശൂർ ജില്ലയിൽ ബുധനാഴ്ച 242 പേർക്ക് കോവിഡ്, 235 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 242 ൽ 235 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 307 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2765 തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 242 ൽ235 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 307 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ് 2493 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
ഇരിങ്ങാലക്കുടയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു
ഇരിങ്ങാലക്കുട : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ മുന്നണികളിൽ ഏകദേശം പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. പ്രാദേശിക കോൺഗ്രസിലെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ അഡ്വ. തോമസ് ഉണ്ണിയാടൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി എന്ന് ഉറപ്പായിട്ടുണ്ട്. അടുപ്പിച്ചു 3 തവണ ഇരിങ്ങാലക്കുട എം എൽ എ ആയിരുന്നു ഇദ്ദേഹം, കൂടാതെ സർക്കാർ ചീഫ് വിപ്പും ആയിരുന്നു. സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണയചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്
പരസ്യബോര്‍ഡുകളും പോസ്റ്ററുകളും കമാനങ്ങളും നീക്കം ചെയ്യണം : ജില്ലാ കലക്ടര്‍
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കമാനങ്ങൾ തുടങ്ങിയവ മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്കാന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും, വിവിധ മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് 19 വാക്സിനേഷന് – നിങ്ങളുടെ സമീപമുള്ള കേന്ദ്രങ്ങൾ
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതില്‍ പറയുന്ന സമയക്രമമനുസരിച്ച് അതാത് സെന്ററുകളില്‍ നിന്ന് വാക്സിനേഷന് സ്വീകരിക്കാവുന്നതാണ് 60 വയസ്സ് കഴിഞ്ഞ കോവിഡ് വാക്സിന് എടുക്കാനുളളവര്‍ക്ക്, ജില്ലയിൽ താഴെ പറയുന്ന സ്ഥാപനങ്ങളില്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുളള 100 പേര്‍ക്കും സ്പോട്ട് ആയി 50 പേര്‍ക്കും വാക്സിനേഷനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്പോട്ട് ആയി വാക്സിന് എടുക്കാന്‍ വരുന്നവരില്‍ രാവിലെ 9 മണി മുതല്‍ 11 വരെ ആദ്യം വന്ന 25 പേര്‍ക്കും, ഉച്ചക്ക് 1 മണി മുതല്‍