ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 6 കോവിഡ് പോസിറ്റീവ്,1 മരണം ഇതുവരെ ആകെ പോസിറ്റീവ് 1893 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച6 കോവിഡ് പോസിറ്റീവ്, 1 മരണം. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 23,വീട്ടിലുള്ള പോസിറ്റീവ് 145 . ഇതുവരെ ആകെ പോസിറ്റീവ് 1893 ഹോം ക്വാറന്റൈയിനിൽ 340 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 55 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ
Day: March 2, 2021
സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണലിന്റെയും പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇടപ്പളളി ഐ ഫൌണ്ടേഷന് കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്മാന് ജെയിംസ് മാളിയേക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്മാന് കെ.എ മാര്ട്ടിന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പോളി കോലങ്കണ്ണി,
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 354 പേർക്ക് കോവിഡ്, 348 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 354 ൽ 348 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 339 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2938 തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 354 ൽ 348 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന339 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് 2657 പേര്‍ക്ക്
നിരവധി കേസ്സുകളിലെ പിടികിട്ടാപുള്ളി പിടിയിൽ
ഇരിങ്ങാലക്കുട : ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടിൽ റെമോഅപ്പു എന്ന് വിളിക്കുന്ന ശിവപ്രസാദ് (24)നെയാണ് ഇരിങ്ങാലക്കുട ഡി.വൈ എസ്സ് പിയുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വോഡ് പിടികൂടിയത്. തൃശ്ശൂർ റൂറൽ എസ്.പി ജി.പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി മാരുടെ നേത്യത്വത്തിൽ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ ഓപ്പറേഷനിലാണ് റെമോ അപ്പു
വാഹന പണിമുടക്ക് : ഇരിങ്ങാലക്കുടയിൽ പൂർണം, സംയുക്ത സമര സമിതി പ്രകടനം നടത്തി
ഇരിങ്ങാലക്കുട : ഇന്ധന വിലവർദ്ധനവിനെതിരെ സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു. മേഖലയിൽ പണിമുടക്ക് പൂർണമാണ്. ബസ്, ടാക്സി, ഓട്ടോ, ലോറി തുടങ്ങിയ വാഹനങ്ങൾ ഓടുന്നില്ല. നിരത്തിൽ സ്വകാര്യാവഹനങ്ങൾ ഓടുന്നുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്. ബി എം എസ ഒഴികെയുള്ള
ആൽത്തറയ്ക്കു സമീപം റോഡിൽ അറ്റകുറ്റപ്പണി : മാർച്ച് 2,3 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഗതാഗതനിയന്ത്രണം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിൽ പോസ്റ്റ് ഓഫീസിനു സമീപമുള്ള ആൽത്തറയ്ക്കു മുന്നിൽ റോഡിലെ ഇന്റർലോക്ക് കട്ടകൾ മാറ്റി സ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 2, 3 തീയതികളിൽ ഈ വഴിയിൽ പൂർണ്ണ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു.