ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ നിർമ്മാണോദ്ഘാടനം പ്രൊഫ. കെ. യു അരുണൻ എം. എൽ എ നിർവഹിച്ചു. ബിഷപ്പ് ഹൗസിനു സമീപം നടന്ന ഉദ്ഘാടനചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി.എം.ബി.സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. പ്രസ്തുത റോഡ് വികസനത്തിനായി 2020 -- 21
Day: February 18, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1848
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 27 , വീട്ടിലുള്ള പോസിറ്റീവ് 174. ഇതുവരെ ആകെ പോസിറ്റീവ് 1848 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 5 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 27,വീട്ടിലുള്ള പോസിറ്റീവ് 174 . ഇതുവരെ ആകെ പോസിറ്റീവ് 1848. ഹോം ക്വാറന്റൈയിനിൽ 392 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 46
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 346 പേർക്ക് കോവിഡ്, 338 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 346 ൽ 338 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 340 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4584 തൃശൂർ ജില്ലയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 346 ൽ 338 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 340 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ് 4184 പേര്‍ക്ക്
എൻ.ജി. ദിനേശനും, ഉമ ഉണ്ണികൃഷ്ണനും മികച്ച പഞ്ചായത്ത് സെക്രട്ടറിമാർ
ഇരിങ്ങാലക്കുട : ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം എൻ. ജി. ദിനേശനും ഉമ ഉണ്ണികൃഷ്ണനും. നേരത്തെ ഇവർ സേവനമനുഷ്ഠിച്ചിരുന്ന പൂമംഗലം, അളഗപ്പനഗർ പഞ്ചായത്തുകളിലെ മികച്ച സേവനത്തെ പരിഗണിച്ചാണ് അവാർഡ്. ദിനേശൻ ഇപ്പോൾ മതിലകത്തും ഉമ ഉണ്ണികൃഷ്ണൻ വരാന്തപ്പിള്ളിയിലും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരാണ്. ഉമ ഉണ്ണികൃഷ്ണന് 2011ൽ പൂമംഗലം ഗ്രാമ പഞ്ചായത്തിലാണ് സെക്രട്ടറിയായി ആദ്യ നിയമനം. നിലവിൽ കേരള പഞ്ചായത്ത് എംപ്ലോയീസ്
ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ചെട്ടിപ്പറമ്പ് ഗവണ്മെന്റ് ഗേൾസ് എൽ. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ. യു. അരുണൻ എം. എൽ.
എടതിരിഞ്ഞി എച്ച് .ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, യാത്രയയപ്പ് സമ്മേളനവും നടത്തി
എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം, അധ്യാപക രക്ഷാകർതൃ ദിനം, യാത്രയയപ്പ് സമ്മേളനം എന്നിവ കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെ നടത്തി. കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ എസ് സീമ വാർഷിക
ക്രൈസ്റ്റ് കോളേജിൽ സീറ്റൊഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) ഈ വർഷം ആരംഭിക്കുന്ന പഞ്ചവർഷ എയ്ഡഡ് കോഴ്സ് ആയ ഇൻറെഗ്രേറ്റഡ് എം. എസ്. സി. ജിയോളജിയിൽ എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 2021 ഫെബ്രുവരി 20 തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന്
റാണാ -ചന്തക്കുന്ന് റോഡ് വികസന നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേ ഏറെ പ്രാധാന്യമുള്ള ഠാണാ ചന്തക്കുന്നു റോഡ് വികസനം എന്ന സ്വപ്നം യാഥാർഥ്യമാവുന്നു. 32 കോടി അടങ്കൽ തുക വരുന്ന ഠാണാ- ചന്തക്കുന്ന് റോഡ് വികസന നിർമ്മാണ പ്രവർത്തികളുടെ കല്ലിടൽ കർമ്മം 2021 ഫെബ്രുവരി 18 വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിക്കും . ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ