ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ വച്ച് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ കൊമ്പാത്ത് വീട്ടിൽ അംബികക്ക് അനുവദിച്ച വീടിന്റെ നിർമ്മാണം കെയർ ഹോം പദ്ധതി പ്രകാരം പൂമംഗലം സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. വീട് പണിയുടെ ഔപചാരികമായ തറക്കല്ലിടൽ എം. എൽ. എ. പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ
Day: February 15, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് മരണം, 8 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1824
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് മരണം, 8 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1824 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരു കോവിഡ് മരണം കൂടി. നഗരസഭാ വാർഡ് 8 മാടായിക്കോണം പാണാട്ടിൽ വീട്ടിൽ വിജയൻ (76 ) ആണ് തിങ്കളാഴ്ച മരണമടഞ്ഞത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് മാപ്രാണം ലാൽ ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്തതിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും പുലർച്ചെ 1:50
കമ്മ്യൂണിറ്റിഹാളിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
ആളൂര്‍ : ആളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പെരുന്തുരുത്തി വിശ്വംഭരന് ഭാര്യ മല്ലിക സൗജന്യമായി വിട്ട് നല്കിയ സ്ഥലത്ത് കമ്മ്യൂണിറ്റിഹാള്‍ പണിയുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റര്‍ നിര്‍മ്മാണോദ്ഘാടനം നടത്തി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്‍ മുഖ്യ അതിഥികളായി. കാതറിന് പോള്‍, അനിത പോള്‍ ,ബ്ലോക്ക് മെമ്പറായ ജുമൈല ഷഗീര്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 173 പേർക്ക് കോവിഡ്, 168 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 173 ൽ 168 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 477 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2884 തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 173 ൽ 168 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 477 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ് 2651 പേര്‍ക്ക്
പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതിയും സംയുക്തമായി ‘നേട്ടം 2021’ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുടയും സംയുക്തമായി മാർച്ച് 7 ഞായറാഴ്ച്ച ഉച്ചക്ക് 2.30ന് ഇരിങ്ങാലക്കുട ശാന്തം ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ‘നേട്ടം 2021’ സംഘടിപ്പിക്കുന്നു . അന്താരാഷ്ട്ര വനിതദിനാഘോഷവും സാഹിത്യ പുരസ്ക്കാരങ്ങൾ, വിദ്യാഭ്യാസ നേട്ടങ്ങൾ എന്നിവ കരസ്ഥമാക്കിയ യൂണിറ്റംഗങ്ങൾക്ക് ആദരവും നൽകുന്നു. വനിത കമ്മീഷൻ ചെയർമാൻ എം.സി.ജോസഫൈൻ, സാഹിത്യക്കാരിയും കേരള സാഹിത്യഅക്കാദമി വൈസ്.പ്രസിഡന്റുമായ
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി 20 ന് നടക്കുന്ന തിരുവുത്സവത്തിന് കൊടിയേറി
വാരിയർ സമാജം കുടുംബയോഗം നടത്തി
വെള്ളാങ്കല്ലൂർ : വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സതീശൻ.പി.വാരിയർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ്, ടി.ഉണ്ണികൃഷ്ണൻ, വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, പി.വി. രുദ്രൻ, ഇന്ദിര ശശീധരൻ , പി.എം. രമേഷ് എന്നിവർ പ്രസംഗിച്ചു. ജില്ല കലോത്സവത്തിൽ പങ്കെടുത്ത യൂണിറ്റംഗങ്ങൾക്ക് ജയ ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി.
പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ടിപൂർത്തി ആഘോഷിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ടിപൂർത്തി കത്തീഡ്രൽ ഇടവക കുടുംബം കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിച്ചു. ഫെബ്രുവരി 14 ഞായറാഴ്ച കത്തീഡ്രലിലെ രാവിലെ 7:30 ന്റെ വിശുദ്ധ കുർബാന പോളി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു. തുടർന്ന് ശാലോം ഹാളിൽ കൂടിയ മീറ്റിംഗിൽ കത്തീഡ്രൽ വികാരി ഫാദർ പയസ് ചെറപ്പണത്ത്, സ്പിരിച്ചലിറ്റി സെന്റർ പ്രസിഡന്റ് റസിഡന്റ് കൺഫസർ ഫാ.റാഫേൽ
വൈഗ എക്സിബിഷൻ ഓൺ വീൽ – വാഹനത്തിന് സ്വീകരണം നൽകി
അവിട്ടത്തൂർ : കാർഷിക മേളയായ വൈഗ 2021ന്റെ ഭാഗമായി വൈഗ എക്സിബിഷൻ ഓൺ വീൽ എന്ന സഞ്ചരിക്കുന്ന പ്രദർശന വാഹനത്തിന് വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ അവിട്ടത്തൂരിൽ ബ്ലോക്ക് തല സ്വീകരണം നൽകി. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു ആദ്യവിൽപന നടത്തി. വാർഡ് മെമ്പർമാരായ ശ്യാംരാജ്, ലീന ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു.