അടുത്തടുത്ത ദിവസങ്ങളിലായി നമ്മെ വേർപിരിഞ്ഞ പത്രപ്രവർത്തനത്തിന് അന്തസ്സും ആഭിജാത്യവും വർധിപ്പിച്ച കെ.സി പോൾസന്റെയും സാമൂഹിക സാംസ്കാരിക പ്രാദേശിക പ്രവർത്തനരംഗത്ത് തനതായ സംഭാവന നൽകിയ പി.എം ഷാഹുൽ ഹമീദിന്റെയും ദേഹവിയോഗം ഇരിങ്ങാലക്കുടയ്ക്ക് തീരാനഷ്ടം - ഉണ്ണികൃഷ്ണൻ കിഴുത്താണി എഴുതുന്നു ... ഇരിങ്ങാലക്കുടയിലെ പത്രപ്രവർത്തനരംഗത്തേയും സാമൂഹിക സാംസ്കാരികരംഗത്തേയും രണ്ട് അധികായൻമാർ അടുത്തടുത്ത ദിവസങ്ങളിലായി നമ്മെ വേർപിരിഞ്ഞിരിക്കുന്നു. പത്ര പ്രവർത്തനത്തോടൊപ്പം ആത്മാർത്ഥ സൗഹൃദവും കാത്തുസൂക്ഷിച്ച, കഴിഞ്ഞ തലമുറകളുമായി ബന്ധപ്പെടുത്തിയ ശക്തിയേറിയ കണ്ണിയാണ് ഇരുവരുടേയും വേർപ്പാടിലൂടെ
Day: February 5, 2021
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം ആരംഭിക്കുന്നതിനായി ഗെയിൽ ഇന്ത്യാ ലിമിറ്റഡ് സി.എസ്. ആർ പദ്ധതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാമോഗ്രാം ആരംഭിക്കുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം എൽ എ യുടെയും മുൻ എം. പി.ഇന്നസെന്റിന്റെയും അഭ്യർത്ഥന പ്രകാരം സി.എസ്. ആർ പദ്ധതി പ്രകാരം ഗെയിൽ ഇന്ത്യാ ലിമിറ്റഡ് ഏറ്റെടുത്തു. 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് മാമോഗ്രാം യൂണിറ്റ് ആരംഭിക്കുന്നതിനായി തയ്യാറാക്കിയത്. ഇതിൽ 30 ലക്ഷം രൂപ മാമോഗ്രാം യൂണിറ്റിനും 20 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനുമാണ്
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 1 കോവിഡ് മരണം, 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1711
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 1 കോവിഡ് മരണം, 2 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1711 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരു കോവിഡ് മരണം കൂടി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഗരസഭാ വാർഡ് 39 കല്ലട, കലാസമിതി പരിസരത്ത് പട്ടാട്ട് വീട്ടിൽ മുരളിയാണ് (61) വെള്ളിയാഴ്ച മരണമടഞ്ഞത്. ലോട്ടറി വില്പനക്കാരനായിരുന്നു മുരളി. ഇതോടെ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച മരിച്ചവരുടെ ആകെ എണ്ണം 22 ആയി. ഇരിങ്ങാലക്കുട
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 495 പേർക്ക് കോവിഡ്, 485 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 495 ൽ 485 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5610 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 495 ൽ 485 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5610 പേര്‍ക്ക് കോവിഡ് 5131
തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
ആളൂർ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ് ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു. ആളൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ൽ ഉൾപ്പെടുന്ന റോഡിന് ആസ്തി വികസന ഫണ്ടിൽ നിന്നും 18.75 ലക്ഷം രൂപയാണ് നിർമ്മാണ പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. റോഡ് 351 മീറ്റർ നീളത്തിൽ 3 മീറ്റർ
സമൂഹത്തിന് സഹായകമായ സംരംഭങ്ങൾ സൃഷ്ടിച്ചെടുക്കാൻ കോളേജുകൾക്കാവണം – എം.എൽ. എ അരുണൻ മാസ്റ്റർ
ഇരിങ്ങാലക്കുട : സമൂഹത്തിൻ്റെ ആവശ്യങ്ങളെ കണ്ടെത്തി, അവയ്ക്കുതകുന്ന തരത്തിലുള്ള സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കാൻ എൻജിനീയറിങ്ങ് കോളേജുകൾ വേദിയൊരുക്കണമെന്ന്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിൽ പുതുതായി ആരംഭിച്ചിട്ടുള്ള ടെക്നോളോജി ബിസ്സിനസ്സ് ഇൻക്യുബേറ്റർ (ടി.ബി.ഐ) ഉദ്ഘാടനം ചെയ്തു കൊണ്ട് ഇരിങ്ങാലക്കുട എം.എൽ.എ അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. പ്രാദേശിക സംരംഭകരുടെയും വിദ്യാർത്ഥികളുടെയും സ്റ്റാർട്ട് അപ്പ് ആശയങ്ങൾക്ക് കരുത്തു പകരാനാണ് ആധുനിക സാങ്കേതിക സൗകര്യങ്ങളായ സി.എൻ.സി യന്ത്രം, ത്രീഡി പ്രിൻ്റർ, ഇലക്ട്രോണിക് വർക്ക് ബഞ്ച് മുതലായ സൗകര്യങ്ങളോടെ