ഇരിങ്ങാലക്കുട നഗരസഭയിലെ 6,10, 39 വാർഡുകളിലെ കോവിഡ് 19 സമ്പർക്ക സാധ്യതയുള്ള ഭാഗങ്ങൾ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു ഇരിങ്ങാലക്കുട : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച ആളുകളുടെ സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്നും സർക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിലെ ആറാം വാർഡ് ഹോളി ക്രോസ് ചർച്ച് ( കുറുപ്പം റോഡ് ഭാഗം), പത്താം വാർഡ് കുഴികാട്ടുകോണം ( മാടായിക്കോണം സ്കൂൾ ഭാഗം),
Day: February 2, 2021
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് കോവിഡ് പോസിറ്റീവുകളിൽ വർദ്ധന, ചൊവ്വാഴ്ച 23 കോവിഡ് പോസിറ്റീവ്, ഇതുവരെ ആകെ പോസിറ്റീവ് 1696
ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് കോവിഡ് പോസിറ്റീവുകളിൽ വർദ്ധന, ചൊവ്വാഴ്ച 23 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25, വീട്ടിലുള്ള പോസിറ്റീവ് 166. ഇതുവരെ ആകെ പോസിറ്റീവ് 1696 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 23 കോവിഡ് പോസിറ്റീവ്, നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 25, വീട്ടിലുള്ള പോസിറ്റീവ് 166. ഇതുവരെ ആകെ പോസിറ്റീവ് 1696 . ഹോം ക്വാറന്റൈയിനിൽ 394 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ
ആക്രി ശേഖരണത്തിന്റെ മറവിൽ മോഷണം നടത്തുന്ന ബംഗാളികൾ പിടിയിൽ
ഇരിങ്ങാലക്കുട : പകൽ മുഴുവൻ ആക്രി സാധനങ്ങൾ ശേഖരി ക്കുന്നതിനിടയിൽ കാണുന്ന അമ്പലങ്ങളും പള്ളികളും ആൾ താമസമില്ലാത്ത വീടുകളും നോക്കിവച്ച ശേഷം രാത്രി അവിടങ്ങളിൽ കയറി മോഷണം നടത്തുന്ന ബംഗാളികളായ വൻ മോഷണ സംഘം ഇരിങ്ങാലക്കുടയിൽ പിടിയിൽ. ബംഗാളി സ്വദേശികളായ മുഹമ്മദ് സോനു (24 ,) അനാമുൽ ഇസ്ലാം (21 ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്സ്.ഐ. അനൂപ്.പി.ജിയും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.ആക്രികൾ ശേഖരി ക്കുന്നതിനിടയിൽ
ഗ്രാമിക വാരാന്ത്യ ചലച്ചിത്രപ്രദർശനം പുനരാരംഭിക്കുന്നു
കുഴിക്കാട്ടുശ്ശേരി : കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വാരാന്ത്യ സിനിമ പ്രദർശനം ഫെബ്രുവരി 6 മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6.30 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിക്കുന്നു. മികച്ച ചലച്ചിത്രങ്ങൾ മികവോടെ ആസ്വദിക്കാനും ചർച്ച ചെയ്യുവാനും ഉള്ള ഒരു വേദിയാണിതെന്ന് സംഘാടകർ പറഞ്ഞു. .ഫെബ്രുവരി 6 ശനിയാഴ്ച - ഷാനവാസ് നാരാണിപ്പുഴയുടെ മലയാളം മൂവി കരി ( 97
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 565 പേർക്ക് കോവിഡ്, 553 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 565 ൽ 553 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 437 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5716 തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 565 ൽ 553 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 437 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ് 5161പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
ശതാവരി വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ ഔഷധ വനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ അജിത്ത് കുമാർ ബോർഡ് മെമ്പർമാർ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
ഗാന്ധിസ്മൃതി പദയാത്ര നടത്തി
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത പദയാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പര്യടനം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മുൻസിപ്പൽ കൗൺസിലമാരായ ജോസ്
ഡോ. എ.പി.ജെ അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് നാഷണൽ അവാർഡ് കെ.എം ആഷിഫക്ക്
ഇരിങ്ങാലക്കുട : മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശിയ അവാർഡിന് കാട്ടൂർ സ്വദേശിയായ കെ.എം ആഷിഫ അർഹയായി. അദ്ധ്യാപന- ഗവേഷണ- പ്രസീദ്ധീകരണ രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനുള്ള അംഗീകരമായാണ് ഈ അവാർഡ്. ബംഗ്ലൂരുവിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് റിഫോംസ് (ആർ ) ആണ് അവാർഡ് സമ്മാനിച്ചത്. കാട്ടൂർ കെ.എം.
വാരിയർ സമാജം സ്ഥാപിതദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്ഥാപിതദിനാഘോഷത്തിന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.ചന്ദ്രൻ പതാക ഉയർത്തി. തുടർന്ന് സമാജം ഹാളിൽ നടന്ന യോഗം കെ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.രുദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ. ശൂലപാണി വാരിയർ, എൻ.വി. അച്ചുതവാരിയർ എന്നിവരെ ആദരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വി.വി.ഗിരീശൻ, സി.വി.ഗംഗാധരൻ , ടി. രാമൻ കുട്ടി, ഉണ്ണികൃഷ്ണവാരിയർ , എൻ.വി.
‘ലോഗോ’ ക്ഷണിക്കുന്നു
കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 'ലോഗോ' ക്ഷണിക്കുന്നു കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 'ലോഗോ' ക്ഷണിക്കുന്നു. ബാങ്കിന്റെ എബ്ലവും സഹകരണത്തിന്റെ 7 നിറങ്ങളും അമ്പതാം വാർഷികവും കേരളത്തിന്റെ സാംസ്കാരികതയും സമന്വയിപ്പിച്ചുള്ള ഒരു ലോഗോ 2021 ഫെബ്രുവരി 5 ന് 3 മണിക്കുള്ളിൽ അയച്ചുതരേണ്ടതാണ്. തെരഞ്ഞെടുക്കുന്ന ലോഗോക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഇ-മെയിൽ