ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ഉദ്ഘാടനം ചെയ്ത പദയാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പര്യടനം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മുൻസിപ്പൽ കൗൺസിലമാരായ ജോസ് ചാക്കോള,
Day: January 30, 2021
ഫലവ്യക്ഷതൈ വിതരണം ചെയ്തു
കടുപ്പശേരി: വേളുക്കര ഗ്രാമപഞ്ചായത്ത് ഒരു കോടി ഫലവ്യക്ഷതൈ വിതരണം പദ്ധതിപ്രകാരം ഫലവ്യക്ഷതൈ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി, കൃഷി അസിസ്റ്റന്റ് എൻ.കെ. രേഖ എന്നിവർ പങ്കെടുത്തു.
ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 6ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ കുന്നത്തുപീടിക സെന്ററില്‍ ആചരിച്ചു. ബൂത്ത് പ്രസിഡന്റ് മിഥുന് മലയാറ്റി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്തംഗം മോളി പീയൂസ്, മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.