ഇരിങ്ങാലക്കുട : ത്യാഗത്തിന്റെ ഭാരതീയ ദർശനത്തെ പ്രത്യക്ഷവൽക്കരിക്കുന്ന ഒരു സ്ഥാപനമാണ് സേവാഭാരതി ഇരിങ്ങാലക്കുടയിൽ ആരംഭിക്കുന്നതെന്ന് സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ പുനർ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി കൊണ്ട് സീമാ ജാഗരൺ അഖില ഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഭാരതം ഉയരണമെങ്കിൽ ദേശസ്നേഹികളായ നിസ്വാർത്ഥസേവകർ വളർന്നുവരണമെന്നും നേടിയതിനേക്കാൾ കൂടുതൽ അർഹരായ മറ്റുള്ളവർക്ക് കൊടുക്കുമ്പോളാണ് മനുഷ്യ ജീവിതം ധന്യമാകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഐ എസ് ആർ ഓ മുൻ