ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണകേന്ദ്രം കണ്ടെത്തി. ചാലക്കുടി മുപ്ലിയത്ത് വൈക്കല പറമ്പിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിലാണ് ഈ വ്യാജ സാനിറ്റൈസർ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും ,നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു. സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു. ഗുരുതരമായ
Day: January 8, 2021
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 500 പേർക്ക് കോവിഡ്,479 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 500 ൽ 479 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 366 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5142 തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 500 ൽ 479 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 366 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ് 4563 പേര്‍ക്ക്
കേരള മഹിളാസംഘം ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി ഉദയപ്രകാശ് സദസ്സ് ഉദ്ഘാടനം ചെയ്തു. ശോഭന മനോജ് അദ്ധ്യക്ഷത വഹിച്ചു. കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്സ് വേലായുധൻ അഭിവാദ്യം ചെയ്തു. വി കെ സരിത, അൽഫോൻസ തോമസ്, ഉചിത സുരേഷ്,
ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ഇൻഷുറൻസ് മേഖലയിലേക്ക്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ മേഖലയിലെ ഐ.ടി.യു ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്കുമായി കൈകോർത്തുകൊണ്ട് ഇൻഷുറൻസ് മേഖലയിലേക്കും ചുവടുവക്കുന്നു. ലൈഫ് ഇൻഷുറൻസ് ആരംഭിക്കുന്നതിന്റെ ഔദ്യോദിക ഉദ്ഘാടനം ഐ.ടി.യു ബാങ്ക് ചെയർമാൻ എം.പി ജാക്സൺ നിർവഹിച്ചു. ലൈഫ് ഇൻഷുറൻസിനു പുറമെ ജനറൽ, ഹെൽത്ത് ഇൻഷുറൻസുകളും ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ഐ.ടി.യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.ടി.യു
സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ പിണ്ടി പെരുന്നാൾ മതസൗഹാർദ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് മത സൗഹാർദ സമ്മേളനം നടത്തി. ഉദ്ഘാടനം രുപത ബിഷപ്പ് മാർ.പോളി കണ്ണൂക്കാടൻ പിണ്ടിയിൽ തിരികൊളുത്തി നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ഫാ.ഡോ.ആൻ്റു ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മത നേതാക്കളായ ഇമാം കബിർ മൗലവി, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് യു. പ്രദീപ് മേനോൻ, എ സ്.എൻ.ഡി.പി. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് സന്തോഷ്
ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ സേഫ് ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി, മാർക്കറ്റിൽ നിന്ന് താഴേക്ക് വൺവേ റോഡിലേക്ക് തിരിയുന്ന വളവിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ അവിടെ സ്ഥാപിച്ചിരുന്ന ഉപയോഗ ശൂന്യമായ മിററിനു പകരം പുതിയ കോൺഫ്ലെക്സ് മിറർ സ്ഥാപിച്ചു. വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജെ സി ഐ പ്രസിഡൻ്റ് മണിലാൽ വി.ബി.അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസിസ്, ടെൽസൺ കോട്ടോളി,