കരുപടന്ന : കോവിഡ് കാലത്തു ദുരിതം അനുഭവിക്കുന്ന കരുപടന്ന മേഖലയിലെ 50 ൽപരം ഓട്ടോ ഡ്രൈവേഴ്സിന് പള്ളിനട രാജീവ്ഗാന്ധി സ്മൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി ടി. എം. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന മുഖ്യ അതിഥിയായി. ഫസൽ പുത്തെൻകട്ടിൽ,
Day: August 29, 2020
ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജാ സമയക്രമത്തിൽ മാറ്റം
ഓണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജാ സമയക്രമത്തിൽ മാറ്റം ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 1, 2 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ ദിവസങ്ങളിൽ എതൃത്ത പൂജ രാവിലെ 6 മണിക്കും ഉച്ചപൂജ 7:30നും കഴിഞ്ഞ് 9:30ന് നട അടച്ച്, വൈകീട്ട് 5 മണിക്ക് ക്ഷേത്രം തുറക്കുന്നതാണെന്ന് കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
തൃശൂർ ജില്ലയിൽ ശനിയാഴ്ച 225 പേര്‍ക്ക് കോവിഡ്, 142 പേർ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്,2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ശനിയാഴ്ച 225 പേര്‍ക്ക് കോവിഡ്, 142 പേർ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്,2137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച 225 ൽ 208 പേർക്കും സമ്പര്‍ക്കത്തിലൂടെ. 142 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്, 2225 പേർ രോഗമുക്തി നേടി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍
ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 5 പുതിയ കോവിഡ് പോസിറ്റീവ്, 25 പേർ നിലവിൽ ചികിത്സയിൽ, 144 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 5 പുതിയ കോവിഡ് പോസിറ്റീവ്, 25 പേർ നിലവിൽ ചികിത്സയിൽ, 144 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ശനിയാഴ്ച 5 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 11 പോലീസ് സ്റ്റേഷൻ പരിധിയിലെ 76 വയസ്സുള്ള പുരുഷൻ, 48 വയസ്സുള്ള പുരുഷൻ, 43 വയസ്സുള്ള പുരുഷൻ,68 വയസ്സുള്ള സ്ത്രീ,3 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ
ദേശീയ കായിക ദിനത്തിൽ യുവജന സംഘടനകൾക്ക് സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട : ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജൻമദിനമായ ആഗസ്റ്റ് 29 ന് രാജ്യമാകെ ദേശീയ കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ദേശീയകായിക ദിനാചരണ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ നിമ്യ ഷിജു സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണം 2019 -
ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ മൃദംഗ കച്ചേരിയുമായി കൊരമ്പ് മൃദംഗ കളരി
ഇരിങ്ങാലക്കുട : ഓണാഘോഷത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ ഓൺലൈനായി അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി. കൊരമ്പ് മൃദംഗ കളരി ഡയറക്ടർ വിക്രമൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു മൃദംഗവതരണം. അമേരിക്ക, ന്യൂസിലാൻഡ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും മൃദംഗ കച്ചേരിയുടേ ഭാഗമായി. ഓൺലൈൻ മൃദംഗ പഠനം വിദ്യാർത്ഥികളിൽ അഭിരുചി വർദ്ധിക്കുന്നതായി കാണപെടുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളിലൂടെയും മൃദംഗപഠന വിവരണം നടത്തിവരുന്നു. www.korambu.com ൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പരിപാടികൾ കാണാവുന്നതാണ്.
എ.സി.എസ്. വാരിയർ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : പ്രമുഖ സഹകാരിയും, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ 4-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണായോഗം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. ശോഭനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തി. ഡയറക്ടർ തിലകൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ കെ.കെ. കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി നീസ്.കെ. ലൂവീസ്, കെ.ആർ. ജയശീ, എ.സി. സുരേഷ്, സി.ബി.