ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 18-ാം വാർഡിൽ ജനകീയാസൂത്രണം 2018-19, 2019 - 20 വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശാസ്താംകുളം തൃശൂർ എം പി ടി.എൻ . പ്രതാപൻ നാടിന് സമർപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. വികസന
Day: August 28, 2020
ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പന്തംകൊളുത്തി സമരം നടത്തി
ഇരിങ്ങാലക്കുട : ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ തെളിവുകൾ കത്തിച്ചു കളഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. സിജു യോഹന്നാൻ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, എ സി സുരേഷ്, എൻ ജെ ജോയ്,
ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ്,21 പേർ നിലവിൽ ചികിത്സയിൽ, 151 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ്,21 പേർ നിലവിൽ ചികിത്സയിൽ, 151 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. വാർഡ് 2 ബംഗ്ലാവ് 44 വയസുള്ള പുരുഷൻ, വാർഡ് 36 ഫയർ സ്റ്റേഷൻ പരിധിയിൽ 42 വയസുള്ള പുരുഷൻ, വാർഡ് 37 ബ്ലോക്ക് ഓഫീസ് പരിധിയിലെ 72 വയസുള്ള പുരുഷൻ, 64, 31 വയസുള്ള സ്ത്രീകൾ,7
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 189 പേര്‍ക്ക് കോവിഡ്, 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്,2260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 189 പേര്‍ക്ക് കോവിഡ്, 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്,2260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് ബാധിച്ച 189 ൽ 178 പേർക്കും സമ്പര്‍ക്കത്തിലൂടെ. 110 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്, 2097 പേർ രോഗമുക്തി നേടി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ
ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതിയുടെ ഓണക്കിറ്റ് വിതരണം
ഇരിങ്ങാലക്കുട : ദുരിതമനുഭവിക്കുന്നവർക്ക് ഇരിങ്ങാലക്കുട സേവാഭാരതി നൽകിവരാറുള്ള ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ നിർവ്വഹിച്ചു. നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിന് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി നളിൻ ബാബു.എസ് മേനോൻ, ട്രഷറർ കെ ആർ സുബ്രമണ്യൻ, മുരളി കല്ലിക്കാട്ട്, കെ രാഘവൻ
ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചു
ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചു ഇരിങ്ങാലക്കുട : ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 5 ശനിയാഴ്ച വരെ ദീർഘിപ്പിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണവും ജില്ലയിൽ ആരംഭിച്ചു. മഞ്ഞ കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാർഡിൽ