കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സുകൾ ഓട്ടിസം, സെറിബ്രൽ പാൾസി എന്നി വിഷയങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 50 % മാർക്കോടെ പ്ലസ് ടു, വി.എച്ച്.എസ്.സി, അഥവാ തത്തുല്യ യോഗ്യതയാണ്
Day: August 25, 2020
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ചരിത്രരചന ഏറ്റെടുക്കണം – കെ.യു അരുണൻ മാസ്റ്റർ
വേളൂക്കര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ചരിത്രരചന ഏറ്റെടുക്കണമെന്നും പുതിയ കാലം അതാവശ്യപ്പെടുന്നുണ്ടെന്നും വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ഗ്രാമ ജാലകത്തിൻ്റെ 24 വർഷം പൂർത്തിയാക്കുന്ന പതിപ്പിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ചീഫ് എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ പുസ്തകം ഏറ്റുവാങ്ങി. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ്
ഭിന്നശേഷിയുള്ള കുട്ടിക്ക് പഠന സഹായത്തിനായി മൊബൈൽ ഫോൺ നൽകി കോൺഗ്രസ്സ്
ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുപ്പത്തിയൊന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിക്ക് പഠന സഹായത്തിനായി മുൻ കെ.പി.സി.സി ജനറൽ സെക്രെട്ടറിയും ഐ ടി യൂ ബാങ്ക് ചെയർമാനുമായ എം പി ജാക് സൺ മൊബൈൽ ഫോൺ കൈമാറി. ചടങ്ങിൽ വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ, വിനു, തോമസ് ചിറയത്, ബാലകൃഷ്ണൻ,
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ്,12 പേർ നിലവിൽ ചികിത്സയിൽ, 149 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ്,12 പേർ നിലവിൽ ചികിത്സയിൽ, 149 പേർ നിരീക്ഷണത്തിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ചൊവ്വാഴ്ച 1 പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. വാർഡ് - 37 ബ്ലോക്ക് ഓഫീസ് പരിധിയിലെ 36 വയസുള്ള പുരുഷനാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 149 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 12പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്.
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 227 പേര്‍ക്ക് കോവിഡ്, 90 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്, 2142 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 227 പേര്‍ക്ക് കോവിഡ്, 90 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്, 2142 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച227 ൽ 220 പേർക്കും സമ്പര്‍ക്കത്തിലൂടെ. 90 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്, 1456 പേർ രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 61
കിടപ്പുരോഗികൾക്ക് ഓണക്കിറ്റും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ടി.വിയും വിതരണം ചെയ്തു
കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പരിധിയിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകളും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ടി.വിയും വിതരണം ചെയ്തു. ഓണകിറ്റുകളുടെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉചിതസുരേഷ് വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. കൂടാതെ തൊഴിലാളികൾക്കുള്ള ബോണസ്സ് വിതരണം സി പി ഐ (എം)