ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട നഗരസഭയിലെ 41 കൗണ്‍സിലര്‍മാരില്‍ നിന്നും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി ഷിബിന്‍ അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ഇദ്ദേഹം അര്‍ഹനായത്. മാലിന്യ സംസ്ക്കരണം, വിവിധ റോഡുകളുടെ വികസനം, വാര്‍ഡില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പെന്‍ഷനും മറ്റ് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭ്യമാക്കി തുടങ്ങി. നിരവധി വികസന പ്രവര്‍ത്തികള്‍
Day: August 22, 2020
തൃശൂർ ജില്ലയിൽ ശനിയാഴ്ച 179 പേര്‍ക്ക് കോവിഡ്, 50 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്, 1964 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ശനിയാഴ്ച 179 പേര്‍ക്ക് കോവിഡ്, 50 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്, 1964 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച179 ൽ 152 പേർക്കും സമ്പര്‍ക്കത്തിലൂടെ. 50 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്, 1292 പേർ രോഗമുക്തി നേടി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് വിദേശ
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
നടവരമ്പ് : വേളൂക്കര പഞ്ചായത്തിലെ നടവരമ്പ് കോളനിപ്രദേശത്ത് കോവിഡ് 19 വ്യാപനമായതിനെ തുടർന്ന് അതിനിയന്ത്രണ മേഖലയായ സാഹചര്യത്തിൽ 150-ാളം കുടുംബങ്ങൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. നന്തിക്കര വിൻകോസ്റ്റ് കുറീസ് ഡയറക്ടർ ബോർഡ്, പുല്ലൂർ ഡെലീഷ്യസ് കാറ്ററിംഗ് സർവ്വീസസ്, സി.സി.സുരേഷ് അവിട്ടത്തൂർ ,സുരേഷ് മൂത്താർ, സുരേന്ദ്രൻ ചാണാടി, ജേക്കബ്ബ് പഴയേടത്ത് പറമ്പിൽ എന്നിവർ നൽകിയ ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് സർജിക്കൽ ഗൗൺ നൽകി ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെ ഡോക്റ്റർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് ആശുപത്രി ഹെഡ് നേഴ്സ് കെ.എ. മേരിക്ക് കൈമാറി. ബ്ലോക്ക് കമ്മറ്റി അംഗം കെ.കെ.ശ്രീജിത്ത് സന്നിഹിതനായിരുന്നു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്ൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട : ഇന്ത്യൻ ജുഡീഷ്യറിയുടെ നിഷ്പക്ഷത നിലനിർത്തുക, ജുഡീഷ്യറിയും ജുഡീഷ്യൽ ഓഫീസർമാരും ഭരണകൂടത്തിൻ്റെ ആജ്ഞാനുവർത്തികൾ ആകുന്ന പ്രവണത അവസാനിപ്പിക്കുക, അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന വിധമുള്ള തീരുമാനങ്ങൾ (അഡ്വ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസിലുണ്ടായ വിധികൾ ഉൾപ്പെടെ ) തിരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) ആചരിച്ച കരിദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കോർട്ട് കോംപ്ളക്സിൽ നടന്ന പരിപാടി സംസ്ഥാന കൗൺസിൽ അംഗം അഡ്വ