ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെട്ടിട്ടുള്ള ആംബുലൻസ് ജീവനക്കാർക്ക് ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടിവെള്ള വിതരണോദ്ഘാടനം ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിൻ സെക്രട്ടറി വി എച്ച് വിജീഷ് നിർവഹിച്ചു. രോഗ ബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കിടയിൽ കടകളിൽ നിന്നും കുടിവെള്ളം വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ കുടിവെള്ള വിതരണം
Day: August 17, 2020
കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് വാർഡുകൾ ഒഴിവാക്കി
ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 കലാനിലയം, 27 ചേലൂർകാവ്, 28 പൂച്ചക്കുളം, 29 കെ.എസ്.ആർ.ടി.സി, 30 കൊരുമ്പിശ്ശേരി എന്നിവ ഒഴിവാക്കി ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞ സാഹചര്യത്തിൽ താഴെപ്പറയുന്ന വാർഡുകൾ തിങ്കളാഴ്ച കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ഉണ്ണായിവാരിയർ കലാനിലയം, 27 ചേലൂർകാവ്, 28 പൂച്ചക്കുളം, 29 കെ.എസ്.ആർ.ടി.സി, 30 കൊരുമ്പിശ്ശേരി എന്നിവയാണ് ഒഴിവാക്കിയത്. ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 14 ഗാന്ധിഗ്രാം, 21 കനാൽ
ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച ഒരു കോവിഡ് പോസിറ്റീവ് , 160 പേർ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ തിങ്കളാഴ്ച വാർഡ് 31 കാരുകുളങ്ങര 60 വയസ്സുള്ള സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിൽ ഇപ്പോൾ നിരീക്ഷണത്തിൽ 160 പേരുണ്ട്. കോവിഡ് പോസിറ്റീവായി നിലവിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 148 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിൻ 153 പേരാണ് കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ ക്വാറന്റൈയിനിൽ 7 പേരും. വിദേശത്തുനിന്നെത്തി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 156 പേര്‍ക്ക് കോവിഡ്. 42 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്, 1572 പേർക്കും സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 156 പേര്‍ക്ക് കോവിഡ്. 42 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്, 1572 പേർക്കും സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച156 ൽ 144 പേർക്കും സമ്പര്‍ക്കത്തിലൂടെ. 42 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്, 1131 പേർ രോഗമുക്തി നേടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് വിദേശ രാജ്യങ്ങളില്‍
ചിങ്ങം 1- കർഷക വന്ദനദിനം: 300 കർഷകരെ ആദരിച്ച് ബി.ജെ.പി
ഇരിങ്ങാലക്കുട : ചിങ്ങം 1, കർഷക വന്ദന ദിനത്തിൽ ബി.ജെ.പി കർഷകമോർച്ച, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കർഷകരെ ആദരിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പൊറത്തിശേരിയിലെ കർഷകരെ ആദരിച്ചു കൊണ്ട് നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, കർഷക മോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുഭീഷ് പി എസ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാർ വിജയൻ പാറേക്കാട്ട്,
സമൂഹ നീതിക്ക് വേണ്ടി ഏകദിന ഉപവാസവുമായി ഇരിങ്ങാലക്കുട രൂപത കെ സി വൈ എം
ഇരിങ്ങാലക്കുട : ന്യുനപക്ഷ സംവരണം പുനർ പരിശോധിക്കുക, ഇ ഐ എ ഡ്രാഫ്റ്റ് 2020 നടപ്പിലാക്കാതിരിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് നടപടികൾക്ക് തടയിടുക തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത കെ .സി .വൈ .എംന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏകദിന ഉപവാസം രൂപത വികാരി ജനറൽ ഫാ..ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട
കേരള ബ്രാഹ്മണസഭ പതാകദിനം ആചരിച്ചു
ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭയുടെ സ്ഥാപക ദിനവും, സുവർണ ജുബിലി ആഘോഷത്തിനോടനുബന്ധിച്ചും ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ പതാക ദിനം ആചരിച്ചു. സെക്രട്ടറി ആർ സുബ്രമണ്യൻ പതാക ഉയർത്തി. ഉപസഭ വൈസ് പ്രസിഡന്റ് എൽ രമേഷ് ചൊല്ലികൊടുത്ത പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി. കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ താല്പര്യ സംരക്ഷണത്തിനായി, കേരള ബ്രാഹ്മണ സഭയുടെ കീഴിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട്, ബ്രാഹ്മണ സംസ്ക്കാരം നിലനിർത്തുന്നതിനായും, സമുദായാംഗങ്ങളുടെ നന്മയ്ക്കായും പരിശ്രമിക്കുമെന്നും, 'ലോകാ:
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കോവിഡ് വ്യാപനം മൂർച്ഛിച്ചതിനെത്തുടർന്ന് ഭക്തജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ചിങ്ങം 1 മുതൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. കോവിഡ് 19ന്റെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ജൂൺ 14 നാണ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം അവസാനമായി ഏർപ്പെടുത്തിയത്.ഒരേ സമയം 5 പേർക്ക് മാത്രമേ ദർശനസൗകര്യം ഉണ്ടാകു. കിഴക്കേ നടയിലൂടെ
കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം കൈമാറി
ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം അധികൃതർക്ക് കൈമാറി. 6 മാസത്തോളം നീണ്ടു നിൽക്കുന്ന ഈ പണികൾക്ക് ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം വരെ ചിലവ് വരും. സംഗമേശ്വര ഭക്തനായ കെ. ജി. അനിൽകുമാർ ആണ് പൂർണ്ണമായും സ്പോൺസർ ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചിങ്ങം 1ന് കിഴക്കേ ഗോപുരനടയിൽ നടന്ന