ഇരിങ്ങാലക്കുട : സർവ്വ മേഖലയിലുമുള്ള പൊതുജന ജനങ്ങളുടെ കടുത്ത ദുരിതം കണക്കിലെടുത്ത് കോവിഡ് വ്യാപനമുള്ളിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തി ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പൂർണ്ണമായും പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് കാറളം-കിഴുത്താണി ആൽ ജംഗ്ഷൻ, പടിയൂർ-എടതിരിഞ്ഞി സെന്റർ, പൂമംഗലം-എടക്കുളം കനാൽ പാലം, വേളൂക്കര-അവിട്ടത്തൂർ ജംഗ്ഷൻ, ആളൂർ-വല്ലക്കുന്ന് സെന്റർ എന്നിവിടങ്ങളിൽ പ്രതിക്ഷ സമരം സംഘടിപ്പിച്ചു.കിഴുത്താണിയിൽ ബി ജെ പി ജില്ല കമ്മറ്റിയംഗം
Day: August 7, 2020
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 2 പേർക്ക് കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 267 പേരുണ്ട്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വെള്ളിയാഴ്ച ഗാന്ധിഗ്രാം വാർഡ് 14 ലെ 13 വയസ്സുള്ള ബാലൻ, കനാൽ ബേസ് വാർഡ് 21ലെ 9 മാസം പ്രായമുള്ള ആൺകുട്ടി എന്നിവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ ആകെ പോസിറ്റീവായത് 134 പേരാണ്, ഇപ്പോൾ നിരീക്ഷണത്തിൽ 267 പേരുണ്ട്. 259 പേരാണ് ഹോം ക്വാറന്റൈയിൻ കഴിയുന്നത്. ഇൻസ്റ്റ്യൂട്ട്യൂഷൻ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 23പേർക്ക്. സംസ്ഥാനത്ത് 1251 പേർക്ക് രോഗം, 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി, സമ്പർക്കത്തിലൂടെ 23പേർക്ക്. സംസ്ഥാനത്ത് 1251 പേർക്ക് രോഗം, 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 60 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ 23 പേർക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി പടിയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ
പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകിയ 1,55,650 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എസ്. സുധൻ, പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ ക്ക് കൈമാറി. കുടുംബശ്രീ സി. ഡി. എസിനു കീഴിൽ പ്രവൃത്തിക്കുന്ന 189 അയൽക്കൂട്ടങ്ങളിലെ 3113 മെമ്പർമാർ 50 രൂപ വീതം നൽകിയാണ് ഇത്രയും രൂപ
അതിതീവ്ര മഴയ്ക്ക് സാധ്യത, തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഇരിങ്ങാലക്കുടയിൽ പെയ്തത്ത് 61.8 എം.എം മഴ
ഇരിങ്ങാലക്കുട : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിൽ ആഗസ്റ്റ് 8ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച രാവിലെ വരെ പെയ്തത്ത് 61.8 എം.എം മഴയാണ്.ഓഗസ്റ്റ് 7ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ്
കെ.എൽ.ഡി.സി.കനാലിലെ ചണ്ടി നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു- സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യത
മുരിയാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ, ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറക്കാനിടയായാൽ അധികജലം തൊമ്മാനയിൽ നിന്നും തുടങ്ങുന്ന കെ.എൽ.ഡി.സി. കനാൽ വഴി കരുവന്നൂർ പുഴയിലേക്ക് എത്തിച്ചേരുന്ന മുരിയാട് കായലിലെ മാടായിക്കോണം ചാത്തൻമാസ്റ്റർ റോഡിൽ കോന്തിപുലം കെ.എൽ.ഡി.സി. കനാലിന് കുറുകെയുള്ള പാലത്തിനടിയിൽ ചണ്ടിയും, പുല്ലും ഒഴുകി വന്ന് സ്ലൂയിസ് ക്രോസ്സ് ബാറിൽ തടഞ്ഞുനിൽക്കുന്നതിനാൽ നീരൊഴുക്ക് വലിയതോതിൽ തടസ്സപ്പെട്ടിരിക്കുന്നു. പാലത്തിനിരുവശത്തുള്ള ജലനിരപ്പിൽ നാലടിയോളം വ്യത്യാസമുണ്ട്. ഇത് സമീപ പ്രദേശങ്ങളിൽ വെള്ളം