തുമ്പൂർ : വ്യാഴാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുമ്പൂർ നാദം മൂവീസ് നിലം പൊത്തി. വർഷങ്ങളുടെ പഴക്കമുള്ള നാദം മൂവീസ് പൂർണ്ണമായും തകർന്നു. തുമ്പൂർ പ്രദേശങ്ങളിൽ വേറെയും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അവിട്ടത്തൂർ, കടുപ്പശ്ശേരി എന്നിവിടങ്ങളിലും വ്യാപകനാശനഷ്ടങ്ങൾ ഉണ്ടായി.
Day: August 6, 2020
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23 ഡിവിഷൻ/വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറും. ഈ തദ്ദേസസ്ഥാപനങ്ങളിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23 ഡിവിഷൻ/വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറും. ഈ തദ്ദേസസ്ഥാപനങ്ങളിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം. ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 1 മൂർക്കനാട്, വാർഡ് 2 ബംഗ്ലാവ്, വാർഡ് 3 പുത്തൻതോട്, വാർഡ് 4 കരുവന്നൂർ സൗത്ത്, വാർഡ് 5 പീച്ചമ്പിള്ളിക്കോണം, വാർഡ് 6
ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും
ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ നിന്ന് 26 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ക്ളസ്റ്ററുകളിൽ നിന്ന് 20 പേർക്കും, സമ്പർക്കത്തിലൂടെ 2 പേർക്കും, ഉറവിടമറിയാത്ത 4 പേരും ഇതിൽ ഉൾപെടും. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് 3 പേർക്കാണ് രോഗം. 2 മുരിയാട് സ്വദേശികൾ,
തൃശൂർ ജില്ലയിൽ 62 പേർക്കും സമ്പര്‍ക്കത്തിലൂടെ. വ്യാഴാഴ്ച 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 48 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 1298 പേർക്ക് രോഗം, സമ്പര്‍ക്കത്തിലൂടെ 1017
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 62 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 48 പേർ രോഗമുക്തരായി. കെ.എസ്.ഇ. ക്ലസ്റ്ററിൽ നിന്നും 3 പേരുണ്ട്. സംസ്ഥാനത്ത് 1298 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1017പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച നിരീക്ഷണത്തിൽ 264 പേർ, ഒരാൾക്ക് പോസിറ്റീവ്, 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച നിരീക്ഷണത്തിൽ 264 പേർ, ഒരാൾക്ക് പോസിറ്റീവ്, 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു, 131 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വ്യാഴാച ഫയർ സ്റ്റേഷൻ വാർഡ് 36 ലെ 48 വയസ്സുള്ള പുരുഷൻന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 40 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. നിരീക്ഷണത്തിൽ 264 പേരുണ്ട്.256 പേരാണ് ഹോം ക്വാറന്റൈയിൻ
ട്രഷറി തട്ടിപ്പ് : പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത – കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും കോടികൾ തിരിമറി ചെയ്ത സംഭവം പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മകുടോദ്ദാഹാരണമാണെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ. ഈ സർക്കാരിന്റെ കാലത്തു തന്നെ ഇത്തരം സംഭവങ്ങൾ നിരവധിയുണ്ടയിട്ടുണ്ടെങ്കിലും ഇടതു യൂണിയൻ പ്രവർത്തകരായിരുന്നു ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് എന്നതിനാൽ അതെല്ലാം തേച്ചു മായ്ച്ചുകളയുകയായിരുന്നു. എന്നാൽ വഞ്ചിയൂരിലെ തട്ടിപ്പ് ആദ്യമേ പത്രങ്ങൾ പുറത്തു കൊണ്ടുവന്നതിനാലാണ് അതിന് കഴിയാതെ പോയതെന്നും അഴിമതിയുടെ അപ്പോസ്തലമാരായി മാറിയ
2019-ലെ പ്രളയവുമായി ബന്ധപ്പെട്ട് ധനസഹായം ലഭിക്കാത്തവർ ബന്ധപ്പെടണം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വായനശാലകൾ നടത്തുന്ന കാർഷിക പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ കൃഷിയിടത്ത് തൈകള്‍ നട്ട് വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും വായനശാലകളുടെ നേതൃസമിതി ചെയമാനുമായ ടി.കെ.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര കൃഷി അസിസ്റ്റന്റ് ഉണ്ണി കാർഷിക രീതികൾ വിശദീകരിച്ചു. ലൈബ്രറി സെക്രട്ടറി