ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക്ക് ഡൗൺ 20 ദിവസം പിന്നിട്ടും അയവില്ലാതെ തുടരുന്നത് ഇരിങ്ങാലക്കുടക്ക് നാഥനില്ലാത്തതു കൊണ്ടാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. ജൂലായ് 15 നാണ് ലോക് ഡൗൺ തുടങ്ങുന്നത്. കെ.എസ് കമ്പനിയുടെ രോഗവ്യാപന ക്ലസ്റ്ററുമായി ബന്ധപ്പെട്ട് തുടങ്ങിയ ഈ അവസ്ഥയിൽ നിന്ന് ഇരിങ്ങാലക്കുട ഇന്ന് മോചിതമായിക്കഴിഞ്ഞു. കേന്ദ്രീകൃതമായിട്ടുള്ളതും മാരകവുമായ രോഗാവസ്ഥ ഇപ്പോൾ ഇല്ല. രോഗവ്യാപനം ചെറിയ ചെറിയ തോതിൽ പലഭാഗങ്ങളിലായ അവസ്ഥയിലാണ് എന്നും പ്രസ്താവനയിൽ
Day: August 5, 2020
അഷ്ടവെെദ്യന്‍ ഇ.ടി. നാരായണന് മൂസ്സ് അന്തരിച്ചു
അഷ്ടവെെദ്യന്‍ ഇ ടി നാരായണന് മൂസ്സ് 1933-2020 അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസ്സ് (87) അന്തരിച്ചു. ഒല്ലൂർ തൈക്കാട് വൈദ്യരത്നം വൈദ്യശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം. അണുബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2010-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്.
കനത്ത മഴ : എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ
പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം.എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് :- ടോർച്ച്- റേഡിയോ- 500 ml വെള്ളം- ORS പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക്
കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4 ചെമ്മണ്ട ഉൾപ്പടെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് വാർഡുകൾ ബുധനാഴ്ച കണ്ടെയ്ൻമെന്റ് സോണിൽ, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 ,19 , വേളൂക്കര വാർഡ് 14 എന്നിവ ഒഴിവായി
കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4 ചെമ്മണ്ട ഉൾപ്പടെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് വാർഡുകൾ ബുധനാഴ്ച കണ്ടെയ്ൻമെന്റ് സോണിൽ . വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 ചിരട്ടകുന്ന്, 19 പൈങ്ങോട്, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 പൂംത്തൊപ്പ് ഉൾപ്പടെ 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4 ചെമ്മണ്ട ഉൾപ്പടെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് വാർഡുകൾ ബുധനാഴ്ച കണ്ടെയ്ൻമെന്റ് സോണിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 279 പേർ, 46 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ
ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ്, നിരീക്ഷണത്തിൽ 279 പേർ, 46 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ബുധനാഴ്ച 4 കോവിഡ് പോസിറ്റീവ് കൂടെ റിപ്പോർട്ട് ചെയ്തു. 46 പേർ പോസിറ്റീവായി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്. 130 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 63 വയസ്സുള്ള പുരുഷൻ വാർഡ് 19 മാർക്കറ്റ്, 45 വയസ്സുള്ള സ്ത്രീ വാർഡ്
ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽനിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽ നിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ക്ലസ്റ്ററുകളിൽനിന്ന് 22 പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കുമടക്കം ഇരിങ്ങാലക്കുട മേഖലയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ഇ. ക്ലസ്റ്റർ 11 പേർ, കെ.എൽ.എഫ് ക്ലസ്റ്റർ 6, ഇരിങ്ങാലക്കുട ക്ലസ്റ്റർ 5, സമ്പർക്കത്തിലുടെ നടവരമ്പ് സ്വദേശി, ആഫ്രിക്കയിൽ നിന്ന് വന്ന വേളൂക്കര
ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ നിരന്തരം പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു
ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ നിരന്തരം പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു. നഗരസഭാ പ്രദേശത്ത് കോവിഡ് വ്യാപന അവസ്ഥ കുറഞ്ഞു വരികയാണെന്നും, ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ആവശ്യപ്പെട്ടു. വ്യാപന സാധ്യതയുള്ള പ്രദേശങ്ങളും മാത്രം കണ്ടെയ്ൻമെൻറ് സോണുകളാക്കി നിലനിർത്തുക
തൃശൂർ ജില്ലയിൽ ബുധനാഴ്ച 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 51 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 1195 പേർക്ക് രോഗം, 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തൃശൂർ ജില്ലയിൽ ബുധനാഴ്ച 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 51 പേർ രോഗമുക്തി നേടി, സംസ്ഥാനത്ത് 1195 പേർക്ക് രോഗം, 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834. ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം
സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു
ഇരിങ്ങാലക്കുടയിൽ നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്നാവശ്യവുമായി ബി.എം.എസ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഒരാഴ്ച്ചയിൽ അധികമായി തുടരുന്ന ട്രിപ്പിൾ ലോക് ഡൗൺ ഉടൻ പിൻവലിച്ചു ഇളവുകൾ നൽകാൻ അധികൃതർ തയ്യാറാവണമെന്ന് ബിഎംഎസ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ മാസങ്ങളായി ലോകത്താകമാനം നിലനിൽക്കുന്ന കോവിഡ് എന്ന മഹാമാരി ഇപ്പോൾ രാജ്യത്തെ തൊഴിൽമേഖലയിലാകെ സാമ്പത്തിക കരിനിഴൽ കൂടി വീശി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ തുടർന്നുവരുന്ന ട്രിപ്പിൾ ലോകഡൗൺ