കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് കൂടുതൽ സഹായങ്ങൾ ഒരുക്കാൻ തയ്യാറായി ജില്ലയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ജില്ലയിലെ നൂറോളം വരുന്ന ഹോട്ടൽ സമുച്ചയങ്ങളാണ് കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിക്കുന്നതിനുമായി സജ്ജീകരിക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ നടന്ന ഹോട്ടൽ ഉടമകളുടെ സംഘടനാപ്രതിനിധികളുമായുള്ള യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Day: March 27, 2020
ബാങ്ക് ലോൺ, വാഹന വായ്പ്പ, സ്വർണ പണയം തിരിച്ചടവ്, വാടക , വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് എന്നിവ അടക്കുന്നതിനുള്ള കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി
എല്ലാവിധ ബാങ്ക് ലോൺ, വാഹന വായ്പ്പ, സ്വർണ പണയം തിരിച്ചടവ്, വാടക , വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് എന്നിവ അടക്കുന്നതിനുള്ള കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി. ആരെയും ഈ കാലയളവിൽ ഇതിന്റെ പേരിൽ ബുദ്ധിമുട്ടിക്കാനോ, ഒഴിപ്പിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പലിശ കുറയുമെന്ന് റിസേർവ് ബാങ്ക് . 3 മാസത്തേക്ക് ഇ. എം.ഐ വേണ്ട.
പെട്രോൾ പമ്പുകളുടെ പ്രവർത്തനം 7 മുതൽ 7 വരെ
ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ആയി നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പരമാവധി രണ്ടെണ്ണം വീതവും മുനിസിപ്പാലിറ്റി പരിധിയിൽ രണ്ടെണ്ണവും കോർപ്പറേഷൻ പരിധിയിൽ നാലെണ്ണം വീതവും പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. രാത്രി ഏഴ് മണിക്ക് അടച്ച പമ്പുകൾ അനിവാര്യമായ സാഹചര്യത്തിൽ തുറന്ന് ഇന്ധനം നൽകുന്നതിന്
തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455
തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13455 തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച ലഭിച്ച 68 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 26
39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, ഇന്ന് 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം 39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, ഇന്ന് 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ
‘നമോ ഭക്ഷണപൊതികൾ’ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ ഭക്ഷണം ലഭിക്കാതെ വലയുന്ന പാവപ്പെട്ട 80 പേർക്ക് 'നമോ ഭക്ഷണപൊതികൾ' വിതരണം ചെയ്തു. ഹെൽപ് ഡസ്ക് കോ ഓഡിനേറ്റർ മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രഞ്ജിത്ത് കെ മേനോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ക്യാൻസൽ ചെയ്ത ട്രെയിൻ ടിക്കറ്റ് റീഫണ്ട് ഏപ്രിൽ 15 ന് ശേഷം
കല്ലേറ്റുംകര : ലോക്ക് ഡൗൺ മൂലം ക്യാൻസൽ ചെയ്ത ട്രെയിൻ ടിക്കറ്റ് റീഫണ്ട് ഏപ്രിൽ 15 മുതൽ ജൂൺ 21 വരെ നൽകുമെന്ന് റെയിൽവേ അറിയിച്ചു. ലോക്ക് ഡൗൺ കാലാവധി തീരുന്നതുവരെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലും പ്ളാറ്റ്ഫോമിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പുകൾ റെയിൽവേ സ്റ്റേഷനുകളിൽ പതിച്ചിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ ചെയ്യേണ്ടതില്ലെന്നും മുഴുവന്‍ തുകയും ഓട്ടോ റീഫണ്ടിലൂടെ തിരികെ ലഭിക്കുമെന്നും ഐആര്‍സിടിസി
ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി സമൂഹ അടുക്കളയുമായി ആളൂർ പഞ്ചായത്ത്
കല്ലേറ്റുംകര : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി ആളൂർ പഞ്ചായത്ത് സമൂഹ അടുക്കള ഒരുക്കി. പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവിൽഭക്ഷണം കിട്ടാതെ അലയുന്നവർക്കും, അതിഥി തൊഴിലാളികൾക്കും ആശുപത്രി ജീവനക്കാർക്കും, താമസസ്ഥലങ്ങളിൽ ഏകാന്തമായി കഴിച്ചുകൂട്ടുന്നവർക്കും ഭക്ഷണ പൊതി ഇവിടെ നിന്നും എത്തിക്കും. പഞ്ചായത്ത് അങ്കണത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ കാൻ്റീൻ ആരംഭിച്ചിരുന്നു. കോവിഡിൻ്റെ